Latest

ശ്രീ കൊട്ടിയൂർ മഹാദേവ ക്ഷേത്രം


കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്നും ഏകദേശം 70 കി. മി അകലെ വയനാടൻ മലനിരകളുടെ പടിഞ്ഞാറൻ താഴ്വരയിലെ പുണ്യ നദിയായ വാവലി പുഴയുടെ വടക്കേത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ പ്രസിദ്ധമായ ശ്രീ കൊട്ടിയൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വടക്കും കാവ്, വടക്കീശ്വരം, തൃച്ചെറുമന എന്നി ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്. ഇക്കരെ കൊട്ടിയൂർ എന്നും അക്കരെ കൊട്ടിയൂർ എന്നും രണ്ടു പേരുകളിൽ ആയി രണ്ടു ക്ഷേത്രങ്ങളായാണ് അറിയപ്പെടുന്നത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നിത്യപൂജ സമ്പ്രദയമാണുള്ളത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ വൈശാഖ മഹോത്സവകാലത്തുമാത്രമാണ് പൂജാദി കർമ്മങ്ങൾ ചെയ്ത് വരുന്നത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ശ്രീ പാർവതിയെ ആരാധിക്കുന്നത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ്‌ വൈശാഖ മഹോത്സവം നടക്കുന്നത്‌.

ഭൂതലത്തിലെ കൈലാസം എന്നും ദക്ഷിണ കാശി എന്നും കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. ഈ ക്ഷേത്രത്തെ കുറിച്ച് ഒട്ടനവധി ഐതിഹ്യങ്ങൾ ഉറങ്ങികിടക്കുന്നു.

ദക്ഷയാഗ കഥയുമായി ബന്ധപ്പെട്ടാണ് കൊട്ടിയൂർ മഹാദേവ ക്ഷേത്രോത്ഭവം.
പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ്‌ കൊട്ടിയൂർ എന്നാണ്‌ വിശ്വാസം. ഒരു വൈശാഖ നാളിലാണത്രേ ദക്ഷൻ യാഗം നടത്തിയത്. ദക്ഷൻ നടത്തുന്ന യാഗത്തിൽ പങ്കുചേരുവാൻ വന്ന സതിദേവിയെയും പ്രിയതമനായ ശിവനെയും അവഹേളിച്ചത്തിൽ മനംനൊന്ത് സതീദേവി  യാഗാഗ്നിയിൽ ചാടി ആത്മഹൂതി ചെയ്യ്തു. കോപാഗ്നികൊണ്ട് ജ്വലിച്ച ശിവൻ തന്റെ ജട പറിച്ചെടുത്ത നിലത്തടിച്ച് വീരഭദ്രനും ഭദ്രകാളിയും  പ്രത്യക്ഷരാക്കി അവർ ഭൂതഗണങ്ങളോടൊപ്പം ചെന്ന് യജ്ഞവേദി പൂർണമായി നശിപ്പിച്ചു. ദക്ഷന്റെ ശിരസ്സറുത്ത് യാഗാഗ്നിയിൽ നിക്ഷേപിക്കുകയും ചെയ്തു. യജ്ഞം നടത്തുന്ന ഗൃഹസ്ഥനെ കൂടാതെ യാഗം അവസാനിപ്പിക്കാൻ സാധിക്കാത്തതിനാൽ ബ്രഹ്മാവും വിഷ്ണുവും ശിവന്റെ സഹായമഭ്യർഥിക്കുകയും അവരുടെ അഭ്യർഥന മാനിച്ച് ഒരു ആടിന്റെ തല വച്ച് ദക്ഷനെ പുനരുജ്ജീവിപ്പിക്കുന്നതിന് ശിവൻ അനുവാദം നല്കുകയും ചെയ്തു. അങ്ങനെ പുനർജനിച്ച ദക്ഷൻ ക്ഷമായാചനം ചെയ്ത് ശിവനെ സ്തുതിക്കുകയും യാഗം പൂർത്തീകരിക്കുകയും ചെയിതു.

യുഗ യുഗാന്തരങ്ങളിൽ കൊട്ടിയൂർ ഘോര വനഭൂമി ആയിരുന്നു അവിടത്തെ ആദിമ വംശജനായ ഒരു കുറിച്യ യുവാവ് തന്റെ ഉപജീവന മാർഗത്തിനും നിത്യ വിനോദത്തിനും ആയി കാട്ടിലൂടെ നായാട്ടിനായി അലഞ്ഞു തിരിയുമ്പോൾ തന്റെ ആയുധമായ അമ്പിന് അല്പം മൂർച്ച കൂട്ടുവാനായി തന്റെ മുന്നിൽ കണ്ട ഒരു കല്ലിൽ അണച്ചു തുടർന്ന് കല്ല് രണ്ടായി പിളരുകയും കല്ലിൽ നിന്ന്  രക്ത പ്രവാഹം ഉണ്ടാവുകയും ചെയ്യ്തു. ഭയ ചികിതനായ കുറിച്യൻ പെരുമാളെ എന്ന് ഉറക്കെ നിലവിളിച്ചു. വനത്തിൽ നിന്നും അല്പം അകലെ സ്ഥിതി ചെയ്യുന്ന പടിഞ്ഞീറ്റ ഇല്ലത്തെത്തി അവിടത്തെ ബ്രഹ്മണനോട് നടന്ന കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് നമ്പുതിരിയുടെ നിർദേശം അനുസരിച്ചു നാട്ടിലുള്ള പ്രമുഖ ജോതിഷന്മാരെ വിളിച്ചുവരുത്തി വിശദമായ പ്രശ്‌ന ചിന്ത നടത്തി.

പ്രമുഖന്മാരായ ജ്യോതിഷന്മാർ എല്ലാവരുംതന്നെ ഇപ്രകാരം പറഞ്ഞു. " കുറിച്യർ അമ്പിന് മൂർച്ച കൂട്ടാൻ അണച്ച കല്ല് കേവലം ഒരു സാദാരണ കല്ല് അല്ല. സാക്ഷാൽ കൈലാസവാസൻ ശ്രീ മഹാദേവൻ സ്വയംഭൂവായി സാന്നിധ്യം കൊള്ളുന്നതാണ്. ആയതുകൊണ്ട് എത്രയും വേഗം തന്നെ പ്രസ്തുത സങ്കേതത്തിൽ ചെന്ന് ശിലയിൽ യഥാവിധി പ്രായശ്ചിത്ത പരിഹാര കർമങ്ങൾ ചെയ്യണം അല്ലാത്ത പക്ഷം ദേശവാസികൾക്കും നാടിനും ദേവകോപത്താൽ ദുരിതങ്ങൾ വന്നുചേരാവുന്നതാണ് ". തുടർന്ന് പടിഞ്ഞാറ്റില്ലം തന്ത്രി പാരികർമ്മി കളോടൊത്ത് കാനന മധ്യത്തിലെത്തി ആ ശിലയിൽ പ്രശ്നവിധി പ്രകാരമുള്ള പരിഹാരങ്ങൾ ചെയിതു. ആദിയിൽ കർമ്മാദികളെ അനുസ്മരിപ്പിക്കുന്ന കർമങ്ങൾ ഇന്നും അക്കരെ ക്ഷേത്രത്തിൽ വൈശാഖ മഹോത്സവത്തിന് ചെയ്ത് വരുന്നു.




തുടരും ..

അഭിപ്രായങ്ങളൊന്നുമില്ല