ലോകനാർകാവ് ക്ഷേത്രം
1500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കോഴിക്കോട് ജില്ലയിലെ വടകരയിലെ മേമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന, ആര്യ ബ്രാഹ്മണന്മാരുടെ കുടുംബ ക്ഷേത്രമായി കരുതപ്പെടുന്ന പുകൾപെറ്റ ക്ഷേത്രമാണ് ശ്രീ ലോകനാർകാവ് ക്ഷേത്രം.
ഐതിഹ്യം
ഉത്തരേന്ത്യയിലെ ഗുജറാത്തിലെ ബ്രാഹ്മണ-ക്ഷത്രിയ ജാതികൾ ഉള്ള ലോഹനാസ് സിന്ധി വിഭാഗത്തിൽ ഉൾപ്പെടുന്ന ലൊഹാനകൾ സ്ഥാപിച്ച ക്ഷേത്രമെന്ന അർത്ഥത്തിൽ ലോഹാനർകാവ് എന്ന് ക്ഷേത്രത്തിന് പേരുവന്നു. ലൊഹാനകൾ അവരുടെ ഉപാസനാ മൂർത്തിയായ ദേവിടെയും കൊണ്ട് ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണ കേരളത്തിലെ കൊല്ലത്തും പിന്നീട് കൊടുങ്ങല്ലൂർ ലോകമാലേശ്വരം എന്നറിയപ്പെടുന്ന സ്ഥലത്തും അവിടെനിന്നും മലബാറിലെ വടകരയിലെ പുതുപ്പണത്തും [പുതിയ പട്ടണം] അവർ താമസമുറപ്പിച്ചു. പുതുപ്പണത്തെ ചില പരമ്പരാഗതമായിട്ടുള്ളവർ തങ്ങളേക്കാൾ ഉയർന്ന സ്ഥിതിയുള്ള അവരോട് അസൂയതോന്നി. അവരെ എങ്ങിനെയെങ്കിലും നശിപ്പിച്ച്, ജാതി - ജന്മിത്തവാഴ്ച തുടരുക എന്നതായിരുന്നു ലക്ഷ്യം.
ലൊഹാനകളിൽ ഒരാൾക്ക് സ്വഭാവദൂഷ്യം ആരോപിച്ചു. നിരപരാധിയായ അയാൾ കുലദേവതയെ വിളിച്ചു പ്രാർത്ഥിച്ച് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പക്ഷേ മറ്റൊരു ദേശശത്ത് നിന്നും വന്നു താമസം തുടങ്ങിയ അവർക്ക് ആ അനീതികൾക്കെതിരെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. പുഴയിൽ ചാടി ആത്മഹത്യ ചെയ്യുമ്പോൾ സത്യസന്ധനായ അയാൾ സ്വർണ്ണനാണയം നിറച്ച് മൂടിക്കെട്ടിയ ഒരു മുരുട കൈയിൽ പിടിച്ച് ഈ പണം പൊന്തിയാലേ പുതുപ്പണം പൊന്തു എന്നു ശപിച്ചു കൊണ്ടാണ് ആത്മഹത്യ ചെയ്തത്. അതോടെ നാഗരികർ പുതുപ്പണം വിട്ടു. അവരോടൊപ്പം കുലദേവതയും എഴുന്നള്ളി. അവർ ദേവീസമേതം മേമുണ്ടയിലെ ഓലാമ്പലം എന്ന സ്ഥലത്തെ നാട്ടുകൂട്ടത്തിൽ സംബന്ധിച്ചു. നാട്ടുകൂട്ടത്തിൽനിന്നും ദേവിയെ ഒരിടത്ത് പ്രതിഷ്ഠിക്കാനുള്ള അനുവാദം അവർക്ക് ലഭിച്ചു.
നാട്ടുകൂട്ടം കഴിഞ്ഞ് അവർ ലോകനാർകാവ് പരിസരത്തെത്തി നാട്ടുകൂട്ടത്തിൽ സംബന്ധിച്ചിരുന്ന ഒരു ഗ്രാമവൃദ്ധൻ അവരോട് ചോദിച്ചു നിങ്ങളുടെ കൂടെ ഒരു സ്ത്രീ ഉണ്ടായിരുന്നല്ലോ? അവർ എവിടെ? അപ്പോൾ അവർക്ക് ദേവിയെ പ്രതിഷ്ഠിച്ച് ആരാധിക്കാനുള്ള പുണ്യസ്ഥലം പയങ്കുറ്റിമലയുടെ ഒരു ഭാഗമായ കൊടക്കാട് മലയിലെത്തിയാൽ അമ്മതന്നെ കാണിച്ചുതരുമെന്ന് അരുളപ്പാടാനുഭവപ്പെട്ടു. അങ്ങനെ അവർ കൊടക്കാട്ട് മലമുകളിൽ ചെന്നു. അവിടെ വച്ച് ഭഗവതി തന്റെ ഭക്തർക്ക് വിശ്വരൂപ ദർശനം നൽകി. അവർ അമ്മയെ പ്രതിഷ്ഠിക്കാനുള്ള സ്ഥാനം കാട്ടിത്തന്ന് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചു. ദേവി തന്റെ ഭക്തരോട് ഇപ്രകാരം പറഞ്ഞു ഒരു ശരം ഇവിടെനിന്നും തൊടുത്തുവിടുക. ആ ശരം ചെന്ന് തറയ്ക്കുന്ന സ്ഥലത്ത് ഞാൻ ഇരുന്നുകൊള്ളാം.
അങ്ങനെ ഭഗവതിയെ പ്രാർത്ഥിച്ച് ഒരമ്പ് ആകാശത്തേക്കു തൊടുത്തു. ആ ശരം ഒരു മരത്തിൽ തറച്ചു. എല്ലാവരും കൂടി ശരം തറച്ച മരത്തിനു മുമ്പിൽ ചെന്ന് വീണു നമസ്കരിച്ചു. ആ മണിത്തൂണിൽ വാസമുറപ്പിച്ച അമ്മ ദിവ്യദർശനം നൽകി ഭക്തരോട് എന്നെ കാണുന്നവരും എന്നെ ഭജിക്കുന്നവരും ഈ പ്രദേശത്തു വേണം, ഇവിടുത്തെ വാസം എനിയ്ക്ക് സുഖപ്രദമാണ് എന്ന് അരുൾ ചെയ്തു. പേരറിയാത്ത പ്രസ്തുത മരമാണ് ഇന്നും ഭഗവതീ ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠ. ഈ മരം ഇന്നും പച്ചയായിത്തന്നെ നിലനില്ക്കുന്നു എന്നാണ് വിശ്വാസം.
കൊടക്കാട് മലയിലെ പുണ്യഭൂമിയിൽ ദേവി പ്രത്യക്ഷപ്പെട്ടതിന്റെ ഓർമ്മ പുതുക്കലും ദേവീ പ്രതിഷ്ഠ നടത്താൻ ഉചിതമായ സ്ഥലം തേടി ശരം തൊടുത്തുതിന്റെ സ്മരണയുമായിട്ടാണ് വൃശ്ചികം 16ാം തിയ്യതി ഉച്ചയ്ക്കുശേഷം കൊടക്കാട് മലയിൽപ്പോയി പതിനൊന്ന് കതിനവെടി പൊട്ടിച്ച് കുലദേവതയെ വിളിച്ചു പ്രാർത്ഥിക്കുന്നത് ആ സുപ്രധാനമായ ചടങ്ങ് ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നുണ്ട്. ക്ഷേത്രസ്ഥാപകരാണ് ലോകനാർകാവിൽ വിളക്കുത്സവം നടത്തുന്നത്. ലോഹാനർകാവ് ക്രമേണ ലോകനാർകാവ് എന്നായി മാറി എന്നും ലോകം, മല, ആറ്, കാവ് എന്നീ വാക്കുകൾ ചേർന്ന് ലോകമലയാർകാവ് പിന്നീട് ലോകനാർകാവ് എന്നായി മാറി എന്നും പറയപ്പെടുന്നു. നിരപരാധിയെപ്പറ്റി സ്വഭാവദൂഷ്യം ആരോപിച്ച് പറഞ്ഞു പ്രചരിപ്പിച്ച വ്യക്തി പിന്നീട് മനസ്സിന്റെ സമനിലതെറ്റി മരിച്ചുവെന്നാണ് ഐതിഹ്യം.
തച്ചോളി ഒതേനൻ ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതിഹ്യം ഉള്ളതിനാൽ അരങ്ങേറ്റത്തിനുമുമ്പ് എല്ലാ കളരിപ്പയറ്റു വിദ്യാർത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്. കേരളത്തിലെ വടക്കൻ വീരഗാഥകളിലെല്ലാം ലോകനാർകാവ് ഭഗവതി ക്ഷേത്രം നിറഞ്ഞുനിൽക്കുന്നുണ്ടു്. ലോകനാർകാവ് പ്രദേശം മലബാറിന്റെ ചരിത്രത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നുവെന്ന് വാമൊഴി വഴക്കങ്ങൾ സൂചിപ്പിക്കുന്നു. ലോകനാർകാവ് ക്ഷേത്രത്തിന്റെ തിരുസന്നിധിക്ക് തൊട്ടടുത്ത് പയകുറ്റിമല മുത്തപ്പഭഗവാൻ വാണരുളുന്നു. ക്ഷേത്രത്തിന് കിഴക്കുമാറി മേമുണ്ടയിലാണ് സുപ്രസിദ്ധ നാഗാരാധനാകേന്ദ്രമായ മേമുണ്ട് മഠം. ലോകനാർകാവിന്റെ തെക്കുഭാഗത്തായി വടകര-തിരുവള്ളൂർ റോഡിൽ കാവിൽ റോഡിനടുത്താണ് കുട്ടോത്ത് വിഷ്ണുക്ഷേത്രം .
വഴിപാടുകൾ
പുഷ്പഞ്ജലി.
രക്ത പുഷ്പഞ്ജലി.
സുക്ത പുഷ്പഞ്ജലി.
സ്വയംവര പുഷ്പഞ്ജലി.
അർച്ചന.
കുംങ്കുമാർചന.
സ്‌പെഷൽ അർച്ചന.
സഹസ്രനാമ അർച്ചന.
ദീപരാധന.
ദീപസ്തംഭം.
ചുറ്റുവിളക്കു
നെയ്യ് വിളക്ക്.
എണ്ണ വിളക്ക്.
ചൊവ്വ വിളക്ക്.
വിളക്ക് മുൻവശം.
വിളക്കു ഒപ്പിക്കൽ.
അട നിവേദ്യം
മലർ നിവേദ്യം.
വെളളനിവേദ്യം.
ഭാഗവത് സേവ.
ഗണപതി ഹോമം.
അഷ്ടദ്രവ്യ ഗണപതി ഹോമം.
നിറമാല.
ഉണ്ടമാല.
തെച്ചിമാല.
മാല പൂജ.
നക്ഷത്ര പൂജ.
വാഹന പൂജ.
വിശേഷൽ പൂജ.
ഒരു നെരത്തെ പൂജ.
ഒരു ദിവസത്തെ പൂജ.
സരസ്വതി പൂജ. (നവരാത്രി)
പണപായസം.
നെയ്യ്പായസം.
കൂട്ടുപായസം.
പിരിഞ്ഞ പായസം.
വലിയ വട്ടളം പായസം.
ഇരട്ടിപായസം (വാലുത്ത്).
ഇരട്ടിപായസം (ചെറുത്ത്).
ഇരട്ടിപായസം പിരിഞ്ഞത്.
അപ്പം.
തൃമധുരം.
ചോറൂണ്.
നെയ്യമൃത്.
കെട്ടുനിറ.
തുലാഭാരം.
എണ്ണയാട്ടം.
വിവാഹം.
വിദ്യാരംഭം.
പട്ടു ചർത്താൽ.
മഞ്ഞപൊടിയാട്ടം.
സത്യം ചോല്ലാൽ.
പട്ടു, താലി സമർപണം (സ്വർണം).
പട്ടു, താലി സമർപണം (വെള്ളി).
തെങ്ങമുട്ട് (നാളികേരം കൊണ്ടുവരണം)
ചെവി, കണ്ണ്, കൈ, മൂക്ക്, മുട്ട്, കാൽമുട്ട്,
നാവ്, തല, ആൾ രൂപം എടുത്തുവയ്ക്കൽ
പൂജാ സമയം
05.00-11.00 നട തുറക്കൽ 05.00-08.00 നട അടക്കൽ
ഗൂഗിൾ മാപ്സ്
ക്ഷേത്രത്തിൽ എത്തിചേരാൻ
കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്നും 5 കിലോമീറ്റർ അകലെ മേമുണ്ടയിലാണീക്ഷേത്രം.
By Road
Vatakara - 04.1 km Perambra - 20.1 km koyilandy - 27.5 km Nadapuram - 13.4 km Thalassery - 25.6 km By Train
Vatakara - 04.7 km By Air
Kannur Airport - 053.3 km Calicut Airport - 074.9 km Manglore Airport - 195.1 km
അഭിപ്രായങ്ങളൊന്നുമില്ല