Latest

ശ്രീ കാടമ്പുഴ ഭഗവതി ക്ഷേത്രം




മഹാഭാരതം കഥയിൽ പ്രധാനമായ കിരാതം കഥയിലെ പാർവ്വതിയാണിവിടുത്തെ പ്രതിഷ്ഠ. ഭക്തജനകൾക്കു അനുഗ്രഹം നൽകുന്നതിന് ത്വരിതയായിട്ടുള്ള ഭാവമാണ് ദേവിക്കുള്ളത്.

 പാണ്ഡവരും , കൗരവരും തമ്മിൽ ചെറുപ്പം മുതലെ ബദ്ധവൈരികളായിരുന്നാലോ കൗരവാദികളുമായി ചൂതുകളിച്ചു തോറ്റ് പാണ്ഡവർ വനവാസവും, അജ്ഞാതവാസവും ചെയ്യുവാൻ പുറപ്പെട്ടു. ഈ കാലമെല്ലാം കഴിഞ്ഞാലും യുദ്ധംചെയ്യാതെ ജയമുണ്ടാകുകയില്ലെന്നു വിചാരിച്ച പാണ്ഡവരിലെ അർജുനൻ പാശുപാതാസ്ത്രം ലഭിക്കുവാൻ ശിവനെ തപസ്സുചെയ്തു. യുദ്ധത്തിൽ ജയം കിട്ടാൻ പാശുപാതാസ്ത്രം ഉപകാരം ആവും. അർജുനന്റെ തപസ്സിൽ ശിവൻ തൃപ്തനായി എന്നാൽ അഹങ്കാരം കാണുന്ന അർജുനനെ ഒന്ന് പരീക്ഷിച്ചിട്ട് അനുഗ്രഹിക്കാമെന്നു ശിവൻ നിശ്ചയിച്ചു. 

ശിവൻ കാട്ടാളവേഷം പൂണ്ടു കൂടെ പാർവ്വതി കാട്ടാളസ്ത്രിയും ആയി. അവർ അമ്പും, വില്ലും, വാളുമായി കാട്ടിലെത്തി ഈ സമയം അർജുനന്റെ തപസ്സിനെപ്പറ്റി അറിഞ്ഞ ദുര്യോധനൻ മൂകാസുരനെ വിളിച്ച്  അർജുനനെ ഉപദ്രവിക്കുവാൻ പറഞ്ഞയച്ചു. മൂകാസുരൻ ഒരു പന്നിയുടെ വേഷം പൂണ്ടു കാട്ടിലെത്തി കാട്ടാളൻ പന്നിയെ ഓടിച്ചിട്ടു അവൻ അർജുനന്റെ സമീപം എത്തി. അർജുനനെ ഉപദ്രവിക്കും എന്നുമനസിലാക്കിയ കാട്ടാളൻ പന്നിയെ അമ്പയച്ചു കൊന്നുകളഞ്ഞു. തപസ്സിൽ നിന്നും ഉണർന്ന അർജുനൻ അമ്പെടുത്തു കഴിഞ്ഞപ്പോളേക്കും കാട്ടാളൻ തർക്കത്തിലേക്കു നീങ്ങി. ഞാൻ അമ്പയച്ചതിന്റെ കൂടെ എന്തിനു നീ അയച്ചു. അത്ര കേമൻ ആണെങ്കിൽ നമുക്ക് ഒന്ന് പൊരുതാം എന്ന് കാട്ടാളൻ പറഞ്ഞു.

 കാട്ടാളന്റെ വെല്ലുവിളിയിൽ അർജുനൻ കുപിതൻ ആയി. ദുഷ്ടാ ! നീ വന്നു എന്നെ തൊട്ടതിനാൽ നിന്നെ ഞാൻ നഷ്ടമാക്കും. എന്നെ നീ മനസ്സിലാക്കിയിട്ടില്ല. ഇങ്ങിനെ കാട്ടാളനും അർജുനനും തമ്മിൽ ഘോരയുദ്ധമായി ഇതുകണ്ട് പാർവ്വതി ഭയപ്പെട്ടു. " കാന്താ പുറപ്പെടുമ്പോൾ പറഞ്ഞപോലെ അല്ലല്ലോ ഇപ്പോൾ കാണുന്നത്. അർജുനനെ വിഷമിപ്പിക്കാതെ വരം നൽകു." കാട്ടാളസ്ത്രീയുടെ അപേക്ഷ ചെവികൊണ്ടില്ല.കാട്ടാളസ്ത്രീ അർജ്ജുനനോട് ഈ കാട്ടാളൻ ശിവനാണെന്നു പറഞ്ഞുനോക്കി അതിനെ അർജുനൻ നിരസിച്ചെന്നു മാത്രമല്ല അപമാനിക്കുകയും ചെയിതു. അപ്പോൾ പാർവ്വതി ശപിച്ചു പറഞ്ഞു  "അർജുനാ, നീ അയക്കുന്ന അമ്പുകൾ കാട്ടാളനിൽ പുഷ്പങ്ങൾ ആയിത്തീരട്ടെ" പിന്നെയും അഹങ്കാരിയായ  അർജുനനെ കാട്ടാള സ്ത്രീ ശപിച്ചു. " നിന്‍റെ ആവനാഴിയിൽ അമ്പുകൾ ഇല്ലാതായിതീരട്ടെ" അർജുനൻ ദുഃഖിതനും അപമാനിതനും ആയി പിന്നെ വില്ല്കൊണ്ട് അടിതുടങ്ങി. കാട്ടാളശിരസ്സിൽ അടികൊണ്ട് സഹിക്കവയ്യാതെ ഗംഗ വില്ല് പിടിച്ചുവാങ്ങി. പിന്നെ മുഷ്ടി യുദ്ധമായി. യുദ്ധത്തിൽ പരാജിതനായ പാർത്ഥനെ കാട്ടാളൻ എടുത്ത് എറിഞ്ഞു. ബോധമറ്റ  അർജുനൻ ഉണർന്നപ്പോൾ താൻ രണം ചെയ്യ്തത് ശിവപാർവ്വതിമാരോടാണ്‌  എന്ന്  മനസ്സിലാക്കി മാപ്പപേക്ഷിച്ചു. അർജുനന്റെ അവശതകൾ മാറ്റി ശിവ പർവ്വതിമാർ അനുഗ്രഹിച്ച് പാശുപതാസ്ത്രം നൽകി അയച്ചു.


കിരാതം കഥയിലെ കാട്ടാളരൂപിയായ പാർവ്വതി ദേവിയാണ്  കാടാമ്പുഴ ദേവി. അർജുനനെ വിഷമിപ്പിക്കാതെ വരം നൽകു എന്ന് പറയുന്ന ത്വരിതാഭഗവതിയായിട്ടാണ്  ഭാവം, ഭക്തരെയും ദേവി അനുഗ്രഹിക്കുന്നു. കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വരന്മാർക്കു വനവാസത്തിനിടെ ഇവർക്ക് ഒരു പുത്രനുണ്ടായതായും, ശിവ ശക്തി സമ്മേളിതമായി കാട്ടാളരൂപിയായ ശ്രീപാർവ്വതി ദേവി ഉദരത്തിൽ ഗർഭം ധരിച്ച പ്രസവിച്ച ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്ന നാമത്തിൽ കിരാതസൂനുവായി ആരാധിക്കപ്പെടുന്നത്.


പ്രതിഷ്ഠാവിവരം

കിരാത കിരതിമാരുടെ ചൈതന്യം കാടാമ്പുഴ ഭാഗത്തു വളരെ പഴമയിൽ തന്നെ ഉണ്ടായിരുന്നത്രെ. സർവജ്ഞപീഠം കയറി തീർത്ഥാടനം ചെയ്ത് ശ്രീ ശങ്കരാചാര്യർ ഇപ്പോഴത്തെ ക്ഷേത്രസ്ഥാനത്തിനു പടിഞ്ഞാറുകുടി യാത്ര ചെയ്യ്തു. അപ്പോൾ ഒരു തേജസ്സ്‌ കാണപ്പെട്ടു. അതിനോട് അടുക്കാൻ ശ്രമിച്ചപ്പോൾ അകന്ന്‌ അകന്ന്‌ ഭൂമി പിളർന്നു ഒരു ദ്വാരത്തിലേക്കു ലയിച്ചു. കാര്യമറിയാതെ ശങ്കരാചാര്യർ ധ്യാനിച്ചു. അത് കിരാതപാർവ്വതി ആണെന്നും ത്വരിതാ ഭാവമാണെന്നും കണ്ടു. സ്വാമികൾ ഉടൻ പൂജക്കുള്ള സാധനസാമഗ്രികൾ അടുത്തുള്ള കാടാമ്പുഴ വാര്യരാൽ അടുപ്പിച്ചു. നല്ല മുഹൂർത്തം നോക്കി ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്യ്തു. ഇത് വൃശ്ചികമാസത്തിലെ കാർത്തിക ദിവസമായിരുന്നു.

ഈ ക്ഷേത്രസ്ഥാനത്തിനു പടിഞ്ഞാറ്  രണ്ടു മൈൽ ദൂരത്തിൽ കിരാത ശിവന്റെ ക്ഷേത്രവും ഉണ്ട്. ശിവൻ കിഴക്കോട്ടും പാർവ്വതി ദേവി പടിഞ്ഞാട്ടും ദർശനമായി കാണാം. ഈ ക്ഷേത്രാവകാശം കാടാമ്പുഴ വാര്യത്തിനു സ്വാമികൾ നൽകുകയും ചെയിതു.

ഭൂമി പിളർന്നു ഒരു ദ്വാരത്തിൽ ദേവി ലയിക്കയാൽ ഒരു ദ്വാരമാണിവിടെ പ്രധാന ചൈതന്യസ്ഥാനം അതേസമയം ഒരു ദേവിതിടമ്പ് ദ്വാരത്തിനു മുകളിൽ വെച്ച്‌ പൂജാദികൾ ചെയ്യുന്നു. ശ്രീകോവിലിൽ 4 അടി നീളവും 3 അടി വീതിയിൽ കരിങ്കൽ കൊണ്ട് പാകിയിരിക്കുന്നു. ഇതിന്റെ നടുവിലാണ് ദേവി ലയിച്ച ദ്വാരം. ദ്വാരത്തിനു 6 ഇഞ്ചു ചുറ്റളവുണ്ട്. ഉഗ്രത കൂടിയതായി കണ്ടതിനാൽ അത് കുറക്കാൻ ശ്രീകോവിലിനു പുറത്തായി അഭിമുഖമായി നരസിംഹത്തേയും, സുദർശനത്തെയും സ്വാമികൾ പ്രതിഷ്ഠിച്ചു. ശ്രീകോവിലിൽ ഗണപതി വിഷ്ണു സങ്കല്പ പൂജകളുണ്ട്. ശ്രീകോവിലിനു പുറത്ത് വടക്കുഭാഗത്തു നാഗകന്യകാ പ്രതിഷ്ഠയും, ക്ഷേത്രചുറ്റിനു പുറത്ത് തെക്കുഭാഗത്ത് അയ്യപ്പ പ്രതിഷ്ഠയും കാണാം.

പ്രധാന വഴിപാടുകൾ

1- പൂമൂടൽ :- പൂമൂടൽ എന്ന വഴിപാടാണ് ഇവിടെ വളരെ പ്രധാനം. അർജുനൻ കാട്ടാളനിൽ അയച്ച അമ്പുകൾ പുഷ്പങ്ങളായി കാട്ടാളദേഹം മുടിയതിന്റെ ഓർമയാണത്രെ പൂമൂടൽ.ദേവി പ്രതിഷ്ഠ നടന്നതായി പറയുന്ന വൃശ്ചികത്തിലെ കാർത്തിക ദിവസം മാത്രം പൂമൂടൽ ദേവസത്തിന്റെ വകയാണ്. ബാക്കി ദിവസങ്ങളിൽ ഭക്തജനങ്ങളെത്തുമാണ്.

2- മുട്ടറുക്കൽ :- മനുഷ്യന് വന്നുചേരുന്ന വിഘ്‌നങ്ങളും, ദുരിതങ്ങളും, രോഗങ്ങളും മാറികിട്ടുന്നതിനു ചെയ്യുന്നതാൻ മുട്ടറുക്കൽ. കാടാമ്പുഴ മുട്ടറുക്കൽ വളരെ പ്രസിദ്ധമാണ്. ക്ഷേത്രമതിൽക്കു  പുറത്തുനിന്നും നാളികേരം വാങ്ങി ക്ഷേത്രക്കുളത്തിൽ മുക്കി നാളികേരവുമായി ശ്രീകോവിൽ നടയിൽ ചെന്ന് പേരും നാളും മുട്ടറുക്കൽ ഏതിനോ അതും പറഞ്ഞു നാളികേരം ശാന്തിക്കാരൻ ശ്രീകോവിലിൽ ഉടക്കുന്നു ഉടയുന്നതിനു അനുസരിച്ചു ശരിയായോ ദോഷം തീർന്നോ എന്ന് മനസിലാക്കുന്നു. ഭൂമിമുട്ട്, ഗൃഹമുട്ട്, വിദ്യാമുട്ട്, മംഗല്യമുട്ട്, സന്താനമുട്ട്‌, ശത്രുമുട്ട്‌, വാഹനമുട്ട് മുതലായ വിഷമം ഏതിനാണോ അതിന്റെ പേരു പറഞ്ഞാണ് മുട്ടറുക്കൽ നടക്കുന്നത്.

3- ദേഹപുഷ്പാഞ്ജലി :- ദേഹരിഷ്ടതകൾക്കുള്ളതാണിത്.

4- രക്തപുഷ്പാഞ്ജലി :- ശത്രുദോഷം നീക്കുന്നതാണീ പുഷ്പാഞ്ജലി.

5- ത്രികാലപൂജ :- മൂന്നുനേരത്തെ പുഷ്പാഞ്ജലിയാണ് നടത്തുന്നത്.

പൂജാ സമയം

  
04.00-00.00 നട തുറക്കൽ 
04.00-04.30 അഭിഷേകം,
            മലർനിവേദ്യം
04.45-05.00 നിവേദ്യം 
05.00-      മുട്ടറക്കൽ 
05.15-05.45 ഉഷപൂജ
06.00-      ചോറൂൺ 
09.00-10.00 പൂമൂടൽ 
10.00-12.00 ഉച്ചപൂജ,
            മുട്ടറക്കൽ
12.00-      നട അടക്കൽ

03.30-      നട തുറക്കൽ
03.30-05.00 മുട്ടറക്കൽ
06.00-      നിറമാല,
            അത്താഴപൂജ 
07.00-      നട അടക്കൽ

ഗൂഗിൾ മാപ്സ്

ക്ഷേത്രത്തിൽ എത്തിചേരാൻ

മലപ്പുറം ജില്ലയിലാണീക്ഷേത്രം. കുന്നംകുളത്തുനിന്നും വടക്കോട്ടുപോകുന്ന തിരൂർ , കോഴിക്കോട് റൂട്ടിൽ വെട്ടിച്ചിറ എന്ന സ്ഥലത്തിന് 2 കി. മീറ്റർ കിഴക്കാണു കാടാമ്പുഴ.

    By Road

Pattambi       - 03.0 km
Valanchery     - 11.0 km
Kottakkal      - 12.0 km
Tirur          - 19.0 km
Malappuram     - 21.0 km
Perinthalmanna - 29.0 km
Manjeri        - 32.0 km
Ponnani        - 35.5 km

  By Train
Kuttippuram  - 17 km
Tirur        - 19 km
Angadippuram - 21 km
Shornur      - 48 km
Calicut      - 55 km

 By Air
Calicut Airport -  42 km
Cochin Airport  - 125 km


അഭിപ്രായങ്ങളൊന്നുമില്ല