Latest

പഞ്ചതന്ത്രം ; നിത്യവും ആരാണോ ഈ നീതിശാസ്ത്രത്തെ പഠിക്കുകയും കേൾക്കുകയും ചെയ്യുന്നത് അവനു ഇന്ദ്രനിൽപോലും പരാജയപ്പെടേണ്ടിവരില്ല.

പഞ്ചതന്ത്രം

മുഖവുര

പഞ്ചതന്ത്രം ഒരു കഥാസമാഹാരം അല്ല.പഞ്ചതന്ത്രം ലോകോത്തരമായ നീതി ശാസ്ത്ര ഗ്രൻഥമാണ്. നീതി ശാസ്ത്ര ധർമ്മങ്ങളെ വർഗ്ഗീകരിച്ഛ് പക്ഷി മൃഗാദികളുടെ സംഭാഷണത്തിലൂടെ ലളിതമായി ഉദാഹരിക്കുക മാത്രമാണ് അതിലെ കഥകൾ ചെയ്യുന്നത്. ബുദ്ധിപൂർവ്വകമായ ജീവിത നിർവ്വഹണത്തിന്ആ വിശ്യമായ നിയമങ്ങൾ എല്ലാം നീതിശാസ്ത്രത്തിൽ ഉൾപ്പെട്ടിരുന്നു. ഒരു മനുഷ്യൻറെ പ്രത്യേകിച്ച് ഭരണാധികാരിയുടെ ജീവിതത്തിൽ നേരിടേണ്ടിവരുന്ന വിഭിന്ന സന്ദർഭങ്ങളെയും വിഷമഗ്രൻഥങ്ങളെയും തരണം ചെയ്യേണ്ടത് എങ്ങനെ ആണെന്നു ഉപദേശിക്കുകയാണ് പഞ്ചതന്ത്രത്തിൻറെ ലക്ഷ്യം.
കഥാരംഭം
പണ്ട് ദക്ഷിണ ദേശത്തിൽ മഹിളാരോപൃം എന്ന ഒരു നഗരം ഉണ്ടായിരുന്നു. അവിടെ അമരശക്തി എന്ന പ്രസിദ്ധനായ രാജാവ് വാണിരുന്നു എല്ലാവർക്കും കല്പവൃക്ഷമായി ഇന്ദ്രനുതുല്യം വീര്യവാനും വിദ്വാനും ധനവാനും വിവേകിയും സാരഞ്ജനും സുന്ദരനുമായിരുന്നു.

അനേകം സത് കർമ്മങ്ങൾ അനുഷ്ടിച്ചതിൻ്റെ ഫലമായി അദ്ദേഹത്തിന് ബഹുശക്തി, ഉഗ്രശക്തി, അനന്തശക്തി എന്നി മൂന്നു പുത്രന്മാർ ജനിച്ചു . കുമാരന്മാർ അതിബുദ്ധിമാന്മാരായിരുന്നുവെങ്കിലും രാജധർമ്മം, നീതിശാസ്ത്രം, എന്നിവ പഠിക്കാൻ അവർ വിമുഖരായിരുന്നു. അതുകൊണ്ട് രാജാവ് മന്ത്രിമാരെ വിളിച്ചുപറഞ്ഞു എന്റെ പുത്രന്മാർ ശാസ്ത്രം പഠിക്കാൻ മടിയുള്ളവരും വിവേകഹീനരും ആണെന്ന് നിങ്ങൾക്കു അറിയാമല്ലോ അവരാണെൻറെ ഏറ്റവും വലിയ ദുഃഖം. ജനിക്കാത്തവർ, മരിച്ചുപോയവർ, മൂർഖൻ എന്നി പുത്രന്മാരിൽ ജനിക്കാത്തവനും മരിച്ചുപോയവനുമായ പുത്രന്മാരാണ് നല്ലതെന്നു ഞാൻ കരുതുന്നു.

എന്തെന്നാൽ അവർ രണ്ടുപേരും അല്പകാലത്തെ ദുഃഖമേ ഉണ്ടാകു. എന്നാൽ മൂഢനായ പുത്രൻ മരണം വരെ ദുഃഖം നൽകും. വേണ്ട സമയത് സംയോഗമില്ലാതെയിരിക്കുക ഗർഭം അലസിപ്പോകുക, ചാപിള്ളയായി പിറകുക, പെണ്ണായി ജനിക്കുക, അല്ലെങ്കിൽ ഒരിക്കലും ജനികാത്തിരിക്കുക ഭാര്യ വന്ധ്യയായിപ്പോകുക എന്നി വ്യസനങ്ങളൊക്കെ എങ്ങനെയെങ്കിലും സഹിക്കാം എന്നാൽ സൗന്ദര്യം സമ്പത് മുതലായവയുണ്ടെങ്കിലും വിദ്യാവിഹീനനും മൂഡനുമായ ഒരു പുത്രൻ ദുസ്സഹമായ ദുഖമാണ് നൽകുന്നത്. പ്രസവിക്കാത്ത പാലുനൽകാത്ത പശുവിനെ വളർത്തുന്നത് പോലെ വിദ്യയും ഭക്തിയും ഇല്ലാത്ത പുത്രന്റെ ജന്മം പാഴാണ്. സത്കുലത്തിൽ ജനിച്ചവനാണെകിലും മൂഢത്വത്തേക്കാൾ മരണമാണ് അവനനുയോജ്യം. വിദ്വാന്മാർക്കിടയിൽ മൂഢന് ജാരപുത്രനെപ്പോലെ ലജ്ജിക്കേണ്ടിവരും. അതുകൊണ്ട് അവർക്കു നേർബുദ്ധി ഉണ്ടാകാൻ എന്തെങ്കിലും ചെയ്യണം. ഈ കൊട്ടാരത്തിൽ തന്നെ അഞ്ഞുറോളം പണ്ഡിതന്മാർ ഉണ്ട് അവരിലൊരാളെങ്കിലും ഈ ജോലി ഏറ്റെടുക്കണം.

ഇതുകേട്ട് മന്ത്രിമാരിൽ ഒരാൾ പറഞ്ഞു " ദേവ ! പന്ത്രണ്ടു വർഷം വേണം വ്യാകരണം തന്നെ പഠിച്ചു തീർക്കാൻ പിന്നെ മനുസ്മ്രിതി തുടങ്ങിയ ധർമ്മശാസ്ത്രങ്ങൾ ചാണക്യാദികൾ രചിച്ച അർത്ഥശാസ്ത്രങ്ങൾ വാൽസ്യായനാദികൾ രചിച്ച രാമശാസ്ത്രങ്ങൾ തുടങ്ങിയ ധർമ്മാർത്ഥ കാമശാസ്ത്രങ്ങൾ പഠിക്കണം. അവയിൽ നിന്നാണ് രാജധർമ്മബോധം ഉണ്ടാകേണ്ടത്".

അപ്പോൾ സുബുദ്ധി എന്ന മന്ത്രി പറഞ്ഞു " ശാസ്ത്രങ്ങൾ എല്ലാം പഠിച്ചു തീർക്കാൻ വളരെക്കാലം വേണ്ടി വരും. ഒരു പുരുഷായുസ്സ് മുഴുവൻ പഠിച്ചാലും തിരുകയില്ല എന്നാൽ ജീവിതമാകട്ടെ ക്ഷണികമാണ്. അതുകൊണ്ട് രാജകുമാരന്മാർക്ക് ബുദ്ധിതെളിയാൻ അല്പകാലം കൊണ്ട് പഠിക്കാൻ കഴിയുന്ന ശാസ്ത്രസാരം ഉണ്ടെങ്കിൽ അതാണ് വേണ്ടത്. അതിനെപ്പറ്റി ആലോചിക്കണം കാരണം ശബ്ദശാസ്ത്രത്തിനു അതിർത്തിയില്ല, ആയുസ്സ് അല്പമാണ്. അതിനിടയിൽ ധാരാളം തടസ്സങ്ങളും വരും.അതിനാൽ വെള്ളത്തിൽ കലർന്ന പാലിനെ അരയന്നം വേർതിരിച്ചെടുത്തു കുടിക്കുമ്പോലെ സർവ ശാസ്ത്രങ്ങളിൽ നിന്നും ആവശ്യം വേണ്ട സാരം വേർതിരിച്ചെടുത്തു ഗ്രഹിക്കണം.

ഇവിടെ വിഷ്ണുശർമ്മ എന്ന് പേരുള്ള ഒരു മഹാബ്രാഹ്മണനുണ്ട്. അദ്ദേഹം സർവവിദ്യാപാരംഗതനും സൗമ്യനും നീതിശാസ്ത്ര നിപുണനും ദേവഗുരുതുല്യനും ശിഷ്യന്മാർക്കെല്ലാം സുസമ്മതനുമാണ്. രാജകുമാരന്മാരെ അദ്ദേഹത്തെ ഏല്പിക്കുക . അദ്ദേഹം തീർച്ചയായും ഇവരെ അല്പകാലത്തിനകം സുബുദ്ധികളാക്കിത്തീർക്കും.

ഇതുകേട്ട് രാജാവ് വിഷ്ണുശർമ്മയെ വിളിച്ചുപറഞ്ഞു "അങ്ങ് എൻറെ പുത്രന്മാരെ രാജധർമ്മം പഠിപ്പിക്കണം അവരുടെ ഈ പഠനവൈമുഖ്യം മാറ്റിയാൽ ഞാൻ തക്കതായ സമ്മാനം നൽകുന്നതാണ്" വിഷ്ണുശർമ്മ മറുപടി പറഞ്ഞു: "ഞാൻ ഉള്ളതു പറയാം എത്രയേറെ സ്വർണ്ണനാണയങ്ങൾക്കായാലും ഞാൻ വിദ്യയെ വിലയ്ക്കു വില്ക്കുകയില്ല. എന്നാൽ അങ്ങയുടെ ഈ പുത്രന്മാരെ ആറുമാസം കൊണ്ട് നീതിശാസ്ത്രജ്ഞരാക്കിയില്ലെങ്കിൽ എൻറെ പേര തന്നെ ഉപേഷിക്കുന്നതാണ്. എനിക്കു പ്രായമേറെയായി ധാനകാംഷയുമില്ല എങ്കിലും അങ്ങയുടെ അപേക്ഷയനുസരിച്ച് വിദ്യാ വിനോദമായി ഇക്കാര്യമാചരിക്കാം. ആറുമാസത്തിനുള്ളിൽ രാജകുമാരന്മാരെ നീതിശാസ്ത്രനിപുണരാക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്നെ രാജ്യഭ്രഷ്ടനാക്കാവുന്നതാണ് "

അതുകേട്ട് സന്തുഷ്ടനായ രാജാവ് സ്വപുത്രന്മാരെ വിഷ്ണുശർമമയെ ഏല്പിച്ചു. അദ്ദേഹം കഥകളിലൂടെ രാജധർമ്മകളായ മിത്രഭേദം, മിത്രപ്രാപ്തി, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകരാകാം എന്നീ അഞ്ചു തന്ത്രങ്ങൾ രചിച്ച് അവരെ പഠിപ്പിച്ച് ആറുമാസംകൊണ്ട് നീതിശാസ്ത്രനിപുണന്മാരും വിദ്യാ തത്പരരുമായിതീർന്നു. അന്നുമുതൽ പഞ്ചതന്ത്രം ബാലബോധനത്തിനുവേണ്ടി ഭൂമിയിൽ നടപ്പായി.

നിത്യവും ആരാണോ ഈ നീതിശാസ്ത്രത്തെ പഠിക്കുകയും കേൾക്കുകയും ചെയ്യുന്നത് അവനു ഇന്ദ്രനിൽപോലും പരാജയപ്പെടേണ്ടിവരില്ല.

അഭിപ്രായങ്ങളൊന്നുമില്ല