Latest

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം


കണ്ണൂർ ജില്ലയിലെ ധർമ്മശാലയിൽ നിന്നും നാലു കിലോമീറ്റർ കിഴക്ക് വളപട്ടണം പുഴയുടെ തീരത്താണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ശൈവ-വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മ സ്വരൂപനാണെന്നാണ് സങ്കൽപ്പം. തെയ്യക്കോലത്തിൽ വരുന്ന പറശ്ശിനിക്കടവ് മുത്തപ്പൻ ഒരേ പരമാത്മാവായ ഭഗവാന്റെ രണ്ട് പ്രധാനപ്പെട്ട ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും,  മത്സ്യരൂപമുള്ള കിരീടം വച്ച് ശ്രീ മഹാവിഷ്ണുവിനേയും. ഇവയെ പ്രതിനിധാനം ചെയ്യുന്ന രണ്ട് തെയ്യങ്ങളായ വെള്ളാട്ടവും തിരുവപ്പനയും ആണ് ഇവിടെ കെട്ടിയാടുന്നത്.

നായ വാഹനമായിട്ടുള്ള ഭൈരവമൂർത്തിയായി പറശ്ശിനിക്കടവ് മുത്തപ്പനെ കണക്കാക്കാറുണ്ട്. ഇവിടെ നിവേദ്യം കള്ളും ചുട്ട മീനുമാണ്. നാനാ ജാതി മതസ്ഥര്ക്കും പ്രവേശിയ്ക്കാം. തികച്ചും സൗജന്യമായി ചായയും പുഴുങ്ങിയ പയറും, ഉച്ചയ്ക്കും രാത്രിയിലും ചോറൂണും, ഇവിടെ നല്കുന്നു. മുത്തപ്പന്റെ പ്രധാന വഴിപാടുകള് പൈംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്. എല്ലാ ദിവസവും പുലർച്ചയ്ക്ക് തിരുവപ്പനയും വെളളാട്ടവും, വൈകുന്നേരം ഊട്ടും വെളളാട്ടവും ഉണ്ടായിരിക്കുന്നതാണ്.

മടപ്പുരയോട് മുട്ടിനിൽക്കുന്നതാണ് കഴകപ്പുര. മുത്തപ്പന്റെ കലശസ്ഥാനമാണിത്. ഭഗവതിയേയും ധർമ്മദൈവങ്ങളേയും കുടിവീരൻ ദൈവങ്ങളെയും ഇവിടെ കുടിയിരുത്തിയിട്ടുണ്ട് അതുകൊണ്ട് കഴകപ്പുര മറ്റൊരു ദേവാലയം കൂടി ആണ്. കഴകപ്പുരയിൽ ദിവസവും കാലത്ത് വിളക്ക് വെച്ച് ഗ്രന്ഥപാരായണമുണ്ട്. മുത്തപ്പന്റെ ദൈവം ദിവസവും ഇവിടേക്ക് എഴുന്നളളി തന്റെ സാന്നിദ്ധ്യം അറിയിക്കുന്നുമുണ്ട്.

അൽപം വടക്കുമാറി പോകുന്ന വഴിക്ക് മറ്റൊരു ദേവാലയമുണ്ട്. തൊണ്ടച്ചൻ എന്ന വയനാട്ട് കുലവൻ ദൈവത്തിനും വിഷ്ണു മൂർത്തിക്കും കൂടിയുള്ളതാണ് ഈ പളളിയറ ഇതോടൊപ്പം പൊട്ടൻ ദൈവത്തിനും പ്രത്യേക സങ്കൽപ് സ്ഥാനമുണ്ട്. വരിപ്പട ഇറങ്ങിത്തീരുന്ന നടക്കരികിൽ ആയി ചോന്നമ്മക്കോട്ടം ഉണ്ട്. ഈ ഇരട്ട പളളിയറയിൽ ചോന്നമ്മ, പുലിയൂർ കണ്ണൻ, കാരൻ ദൈവം, ധർമ്മദൈവം, തായിപ്പര ദേവത, തെക്കൻ കരിയാത്തൻ, കൈക്കോളൻ എന്നീ ദൈവങ്ങളാണുളളത്.


ഐതിഹ്യം

ദ്വാപരയുഗത്തിൽ അർജ്ജുനനെ പരീക്ഷിക്കുവാനായി പാർവ്വതീ പരമേശ്വരന്മാർ കിരാതരൂപം ധരിച്ച കിരാതം കഥയുമായി ബന്ധപ്പെട്ടതാണ്. മക്കളില്ലാതെ വിഷമിച്ച അടിയുറച്ച ശിവഭക്തയായ പാടിക്കുറ്റിയമ്മയ്ക്കും നമ്പൂതിരിക്കും മഹാദേവന്റെ അനുഗ്രഹത്താൽ ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് പറശ്ശിനിക്കടവ് മുത്തപ്പൻ എന്ന പേരിൽ അറിയപ്പെട്ടതെന്ന് കഥ.

കണ്ണൂർ ജില്ലയിലെ പയ്യാവൂരിലെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ വയത്തൂർ കാലിയാരും പാടിക്കുറ്റി ഭഗവതിയും മുത്തപ്പന്റെ അച്ഛൻ അമ്മ ആണെന്ന് വിശ്വസിക്കുന്നു. വയത്തൂർ കാലിയാരും പാടിക്കുറ്റി ഭഗവതിയും കിരാതമൂർത്തികളാണ്. എരുവേശിയിൽ ഉണ്ടായിരുന്ന ഒരു ബ്രാഹ്മണ ഗൃഹമാണ് അയ്യങ്കര ഇല്ലം. അവിടുത്തെ നമ്പൂതിരിയായിരുന്നു അന്നത്തെ നാടുവാഴി. അദ്ദേഹത്തിന്റെ ഭാര്യയാണ് പാർവ്വതിക്കുട്ടി. ഇവരെ പാടിക്കുറ്റി എന്നാണ് വിളിച്ചു വന്നിരുന്നത്. വേളി കഴിഞ്ഞിട്ടും വളരെക്കാലത്തേക്ക് ഇവർ പ്രസവിച്ചില്ല. പാടിക്കുറ്റി അന്തർജ്ജനം ശിവ ഭക്തയായിരുന്നു. മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകൾ പലതു നടത്തി. ശിവന് ബലിയായി പലതു നടത്തി പ്രാർഥിച്ചു. മനം നൊന്ത് കഴിയുന്ന പാടിക്കുറ്റി വതവും പ്രാർത്ഥനയും വഴിപാടുമെല്ലാം മുടങ്ങാതെ നടത്തി വന്നു. ഇല്ലം വകയായുള്ളത് വിഷ്ണുക്ഷേത്രമാണ് അവിടെ ദിവസവും കുളിച്ച് തൊഴുത് ഭജിക്കും. ഇതിന്റെയെല്ലാം ഫലമായി പാടികുറ്റിയിൽ മഹാവിഷ്ണുവും പരമശിവനും ഒരുപോലെ പ്രസന്നരായി. അവർക്ക് ഒരു ഓമന പൊൻമകനെ ലാളിക്കുവാനുള്ള അവസരമുണ്ടാവുകയും ചെയ്തു.

ആസമയതയിരുന്ന് പാർവ്വതിപരമേശ്വരൻ കാട്ടാളന്റെ വേഷം കെട്ടി അർജ്ജുനനെ പരീക്ഷിക്കുവാൻ പുറപ്പെട്ടത്. കാട്ടിലുടനീളം ആടിയും പാടിയും, ഓടിയും ചാടിയും കളിച്ചുകൊണ്ടാണ് അർജ്ജുനൻ തപസ് ചെയ്യുന്ന സ്ഥലത്തേക്ക് നീങ്ങിയത്. ശ്രീ പരമേശ്വരന്റെ ഈ അത്ഭുത ലീല കാണുവാൻ മഹാവിഷ്ണുവും ബ്രഹ്മാവു മടക്കമുളള ദേവസമൂഹവും അവിടെ എത്തി.

ആ സമയത്ത് പാടിക്കുറ്റി അന്തർജ്ജനത്തിന്റെ പ്രാർത്ഥനക്ക് ഫലമുണ്ടാക്കിക്കൊടുക്കുവാൻ വേണ്ടി മഹാവിഷ്ണു പാർവ്വതീ പരമേശ്വരന്മാരുടെ മകനായി അവതരിച്ചു. അപ്രകാരമുണ്ടായ കുഞ്ഞിനെ തിരുവങ്കടവിൽ എത്തിക്കുകയും ചെയ്തു.

എരുവേശിയിലെ കുന്നിന്റെ താഴത്തുകൂടെ ഏരുവേശിപ്പുഴ ഒഴുക്കുന്നത്‌. പുഴക്കര തിരുവങ്കടവ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ഈ കടവിൽ തന്നെ പ്രത്യേക കല്ലും ഉണ്ടായിരുന്നു അതാണ് തിരുനെറ്റിക്കല്ല്. ഒരു ദിവസം പതിവ് പോലെ പാടിക്കുറ്റി തിരുവങ്കടവിൽ നീരാട്ടിനിറങ്ങിയ പാടിക്കുറ്റി അന്തർജ്ജനത്തിന്റെ മുമ്പിൽ തിരുനെറ്റിക്കലിന്റെ മുകളിൽ ഉദയസൂര്യസി വന്നുനിൽക്കുന്നതുപോലുള്ള ലാവണ്യ വലയമുള്ള ഒരു ചോരക്കുഞ്ഞ് കൈ കാലിളക്കി പൂമെത്തയിൽ കിടക്കുന്നതു കണ്ടു. കുഞ്ഞിനെ കണ്ടതോടെ താടെ പാടിക്കുറ്റിയു മനസ്സിലുണ്ടായ മാറ്റം അവർക്ക് തന്നെ പിടികിട്ടിയില്ല. മായാമോഹം കൊണ്ട് പാടിക്കുറ്റിക്ക് ഇത് താൻ പ്രസവിച്ച കുഞ്ഞാണെന്ന് തന്നെ തോന്നി രണ്ട് കൈയും നിട്ടികുഞ്ഞിനെ കോരിയെടുത്തു. അപ്പോഴേക്കും പ്രസവിച്ചില്ലെങ്കിലും പാടിക്കുറ്റിയുടെ മാറിടം പാൽ ചുരത്തി. ഒരു യന്ത്രം പോലെ അവർ കുഞ്ഞിന് പാലൂട്ടുവാൻ തുടങ്ങി. കുഞ്ഞിനെയും കൊണ്ട് പാടിക്കുറ്റി ഇല്ലത്തേക്കുപോയി. വളർത്തുവാനുള്ള അനുവാദം ഭർത്താവായ നാടുവാഴിയിൽ നിന്ന് നേടി സ്വന്തം മകനെപ്പോലെ വളർത്തിത്തുടങ്ങി. അങ്ങനെ അയ്യങ്കാർ ഇല്ലത്ത് ഉണ്ണി നമ്പൂതിരിയായി മുത്തപ്പൻ വളർന്നുവന്നു.

ബാല്യം മുതൽക്കു തന്നെ വിചിത്രമായ രീതികളായിരുന്നു.ആ പ്രായത്തിലുളള മുത്തപ്പനാണ് നാടുവാഴീശൻ ദൈവം. മനയ്ക്ക് അടുത്തുള്ള കാട്ടിൽ അമ്പും വില്ലുമെടുത്ത് വേട്ടയ്ക്കു പോകുന്നത്പ തിവായിരുന്നു. താഴ്ന്ന ജാതിക്കാരുമൊത്ത് ഈ കുട്ടി ഭക്ഷണം കഴിക്കുമായിരുന്നു. സാധാരണക്കാരായ ആളുകളുടെ കൂടെ നടന്നും നായാടികളുടെ കൂടെ നടന്നു കാട്ടുമൃഗങ്ങളെ വേട്ടയാടിപിടിച്ചും മത്സ്യമാംസാദികൾ കഴിച്ചും ഇല്ലത്തിനു പേരുദോഷം കേൾപ്പിച്ചു.

ഇതു രണ്ടും നമ്പൂതിരി ആചാരങ്ങൾക്ക് എതിരായതിനാൽ മാതാപിതാക്കൾ കുട്ടിയോട് ഇവ നിറുത്തുവാൻ അഭ്യർത്ഥിച്ചു. പക്ഷേ ഈ അഭ്യർത്ഥന കുട്ടി ചെവിക്കൊണ്ടില്ല. ഇല്ലത്തെ നമ്പൂതിരിക്ക് ഇതിലെല്ലാം എതിർപ്പായിരുന്നെങ്കിലും പുത്രസ്നേഹം കാരണം അന്തർജ്ജനം എല്ലാം പൊറുത്തു മകനെ സ്നേഹിച്ചു. ഒടുവിൽ നിവൃത്തി ഇല്ലാതായപ്പോൾ വീടുവിട്ടിറങ്ങാൻ ആവശ്യപ്പെട്ടു.

അപ്പോൾ മുത്തപ്പൻ അമ്പും വില്ലുമെടുത്ത് കാലഭൈരവന്റെ രൂപത്തിലുള്ള തന്റെ തീക്കണ്ണുകളോടെ ഉഗ്രമായ വിശ്വരൂപം കാട്ടിക്കൊടുക്കുകയും അവതാര ഉദ്ദേശ്യം വെളിപെടുത്തുകയും ചെയ്തു. മാതാപിതാക്കൾക്ക് ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും ദൈവമാണെന്നും മനസ്സിലായി. അവർ അവൻറെ മുൻപിൽ സാഷ്ടാംഗം നമസ്കരിച്ചു. കുട്ടി അവരെ അനുഗ്രഹിച്ചു. ആ കണ്ണുകളിൽ നിന്ന് ഉള്ള അഗ്നി കണ്ടു ഭയപ്പെട്ടു ആ അമ്മ മകനോട്‌ ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണം എന്നാവശ്യപെടുകയും ചെയ്തു .

അങ്ങനെ ഇനി ഞാനിവിടെ നിൽക്കില്ല എനിക്ക് മലനാട് വരെ സഞ്ചരിക്കണമെന്ന് പറഞ്ഞു അവിടെ മൊഴുക്കുവെല്ലി കോട്ട എന്നൊരു സ്ഥലമുണ്ട്. അവിടെ നിന്ന് നാലു പാടും നോക്കിയ ശേഷം കുന്നത്തൂർ പാടി കണ്ട് കൊതിച്ചു. അതിനു ശേഷം ദൈവം അയ്യങ്കരയിൽനിന്ന് യാത്രയായി.

അങ്ങനെയാണ് കുന്നത്തൂർ പാടിയിൽ വന്നതത്രെ, പക്ഷേ കുന്നത്തൂരിൻറെ പ്രകൃതി സൗന്ദര്യം കണ്ട് ദൈവം അവിടെ തങ്ങുവാൻ തീരുമാനിച്ചു. പനമരങ്ങളിലെ കള്ള് കണ്ട് ദൈവം ആകൃഷ്ടനായി. നിരക്ഷരനായ ചന്ദൻ എന്ന കള്ള് ചെത്തുകാരൻ തൻറെ പനമരങ്ങളിൽ നിന്ന് എന്നും രാത്രി കള്ള് മോഷണം പോവുന്നതായി കണ്ടുപിടിച്ചു. അങ്ങനെ പനകൾക്ക് കാവൽ കിടക്കുവാൻ ചന്ദൻ തീരുമാനിച്ചു. അങ്ങനെ കാവൽ കിടക്കവേ ഒരു വൃദ്ധൻ പനയിൽ നിന്ന് തൻറെ കള്ള് മോഷ്ടിക്കുന്നതായി ചന്ദൻ കണ്ടുപിടിച്ചു. തൻറെ അമ്പും വില്ലുമെടുത്ത് ഈ വൃദ്ധനെ പനമരത്തിൽ നിന്ന് എയ്തിടാൻ ചന്ദൻ തീരുമാനിച്ചു. അമ്പു തൊടുക്കവേ ചന്ദൻ ബോധരഹിതനായി നിലത്തുവീണു. ഭർത്താവിനെ തിരക്കി വന്ന ചന്ദൻറെ ഭാര്യ അദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതു കണ്ട് നിലവിളിച്ചു. മുകളിലേക്കു നോക്കിയ അവർ മരത്തിനു മുകളിൽ ഒരു വൃദ്ധനെ കണ്ട് ഒരു അപ്പൂപ്പനെ എന്ന പോലെ മുത്തപ്പാ എന്ന് വിളിച്ചു. ദൈവത്തോട് തൻറെ ഭർത്താവിനെ രക്ഷിക്കാൻ അവർ പ്രാർത്ഥിച്ചു. പിന്നാലെ അവരുടെ ഭർത്താവിന് ബോധം തിരിച്ചുവന്നു. അവർ മുത്തപ്പന് പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും ചുട്ട മീനും കള്ളും നൈവേദ്യമായി അർപ്പിച്ചു. മുത്തപ്പൻറെ അനുഗ്രഹം അവർ അഭ്യർത്ഥിച്ചു. ചന്ദൻറെ ആഗ്രഹം അനുസരിച്ച് മുത്തപ്പൻ കുന്നത്തൂർ തൻറെ ഭവനമായി തിരഞ്ഞെടുത്തു. ഇതാണ് പ്രശസ്തമായ കുന്നത്തൂർ പാടി. ഇന്നും മുത്തപ്പൻ ക്ഷേത്രങ്ങളിൽ വിശ്വാസികൾ പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും നൈവേദ്യമായി അർപ്പിക്കുന്നു.

കുന്നത്തൂരിൽ ഏതാനും വർഷങ്ങൾ താമസിച്ചതിനു ശേഷം മുത്തപ്പൻ തൻറെ അവതാരത്തിൻറെ ലക്ഷ്യ പൂർത്തീകരണത്തിനായി കൂടുതൽ അനുയോജ്യമായ ഒരിടത്തേക്കു മാറുവാൻ തീരുമാനിച്ചു.

കുന്നത്തൂ പാടിയിൽ നിന്ന് ആകാശത്തേക്ക് മുത്തപ്പൻ ഒരു അമ്പ് തൊടുത്തുവിട്ടു. ഈ അമ്പ് പറച്ചിങ്ങ, പുഴക്കരയിൽ വളരുന്ന ഒരുതരം മുള്ളുള്ള ചെടി വളരുന്ന പ്രദേശത്തു വന്നു പതിക്കുകയും ചെയ്യിതു. പറച്ചിങ്ങ തിങ്ങുന്ന പ്രദേശം ആയതിനാൽ അതിനു പറശ്ശിനിക്കടവ് എന്ന പേര് വന്നു.അവിടെ രാത്രി മീൻ പിടിച്ചുകൊണ്ടിരിക്കുന്ന ഒരു വണ്ണാൻ ഒരു മരത്തിൽ തറച്ചിരിക്കുന്ന അമ്പു കാണുകയും അതിൽ അപാരമായ ദിവ്യ പ്രകശം കാണാൻ ഇടവരുകയും ചെയ്തപ്പോൾ ആ സ്ഥലത്തെ നാടുവാഴിയായ കരണവരോട് പറഞ്ഞു അവിടെയിക്കു കൂട്ടികൊണ്ടുവരിക്കുകയും ചെയ്യ്തു. അങ്ങനെ പ്രശ്നവിധികൾ ചെയ്യിതപ്പോൾ അത് മുത്തപ്പൻ ദൈവം ആണെന്നും ക്ഷേത്രം കെട്ടി ആരാധിക്കണമെന്നും പറഞ്ഞു. ഇവിടെയാണ് പ്രശസ്റ്റമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തുള്ള തീർത്ഥത്തിൽ നിന്ന് പ്രകാശം ചൊരിഞ്ഞ ഈ അമ്പ് ഇന്ന് പറശ്ശിനിക്കാവ് ക്ഷേത്രത്തിലെ ഒരു അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിനുശേഷം മുത്തപ്പൻ പറശ്ശിനിക്കടവിൽ വസിക്കുന്നു എന്നാണ് വിശ്വാസം.

പ്രധാന വഴിപാടുകൾ

പയംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ് പ്രധാന വഴിപാടുകൾ



പ്രസാദം




പറശിനിക്കടവ് മടപ്പുരയിലെ പധാന പ്രസാദം ഭസ്മം ആണ്. ഇവിടെ വരുന്നവരെയെല്ലാം മുത്തപ്പൻ അതിഥിയായി കണക്കാക്കുന്നത്കൊണ്ട് തിന്നുവാനും കുടിക്കുവാനും ഉളള പ്രസാദവും സ്വീകരിച്ചാലെ മുത്തപ്പന് തൃപ്തിയാവുകയുള്ളൂ. അതിന് ഇലയിൽ പയറും അതിനുമുകളിൽ ദൈവത്തിന്റെ ഭൂഷണമായ ചന്ദ്രക്കല പോലെ ഉള്ള തേങ്ങ കഷണവും ഓരോ ഗ്ലാസ് ചായയും ഇടതടവില്ലാതെ വിതരണം ചെയ്യുന്നുണ്ട്. വയർ നിറയെ രണ്ടുനേരവും പ്രസാദച്ചോറ് വിതരണം ചെയ്യുവാനുള്ള വിപുലമായ സജ്ജീകരണവുമുണ്ട്.

മടയൻ

പറശ്ശിനിക്കടവ് മടപ്പുരയിലെ ഭരണപരമായ എല്ലാ ചുമതല ഉള്ളതും, മുത്തപ്പന്റെ എല്ലാ കർമ്മങ്ങളും ചെയ്യുന്ന പൂജാരിയാണ് മടയൻ. മടപ്പുര കുടുംബ അംഗങ്ങളിൽ നിന്നും മരുമക്കത്തായ പ്രകാരം വയസ്സ് മൂപ്പുളള ആളാണ് ഇവിടെ മടയനായി അവരോധിക്കപ്പെടുന്നത്. നിയുക്തമടയൻ മടപ്പുരയുടെ മുമ്പിലുളള നദിയിൽ മുങ്ങിക്കുളിച്ച് ഈറനോടെ തിരുനടയിൽ വന്നു തൊഴുതതിന് ശേഷം മുത്തപ്പൻ തന്റെ വാള് കൊടുത്ത് അനുഗ്രഹിക്കും. അങ്ങനെ ദൈവം തന്നെ നേരിട്ട് സ്വന്തം മടയനെ ആചാരപ്പെടുത്തുകയാണ് ഇവിടെത്തെ സമ്പദായം . മടയനായി ആചാര പ്പെടുന്നതോടുകൂടി ദൈവത്വം കൈവരുന്നു.

പൂജാ സമയം

  
05.00-08.00 നട തുറക്കൽ 
06.30-08.30 നട അടക്കൽ


ഗൂഗിൾ മാപ്സ്

ക്ഷേത്രത്തിൽ എത്തിചേരാൻ

കണ്ണൂർ ജില്ലയിലാണീക്ഷേത്രം. കണ്ണൂർ ജില്ലയിലെ ധർമ്മശാലയിൽ നിന്നും 4 കിലോമീറ്റർ കിഴക്ക് വളപട്ടണം പുഴയുടെ തീരത്താണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം

    By Road

Kannur         - 19.3 km
Thalassery     - 45.5 km
Mayyil         - 08.0 km
Taliparamba    - 10.5 km
Irikkur        - 23.7 km
  By Train
Kannur         - 09.0 km
Pappinissery   - 05.0 km
Chirakkal      - 06.0 km
Kannapuram     - 06.0 km
 By Air
Kannur Airport    -  031.0 km
Calicut Airport   -  133.6 km
Manglore Airport  -  143.6 km

അഭിപ്രായങ്ങളൊന്നുമില്ല