Latest

ഔഷധമായി ഉപയോഗിക്കുന്ന പനിക്കൂര്‍ക്ക അഥവാ കഞ്ഞിക്കൂര്‍ക്ക...



ആയുർവേദത്തിൽ ഒരു മൃതസഞ്ജീവനിപോലെ എല്ലാരോഗത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയായ ഔഷധസസ്യമാണ് പനിക്കൂര്‍ക്ക അഥവാ കഞ്ഞിക്കൂര്‍ക്ക സംസ്‌കൃതത്തില്‍ ഇതിന്  പാഷാണമേദം, പര്‍ണയവനി എന്നിങ്ങനെയും അറിയപ്പെടുന്നുണ്ട്.

ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ്  പനിക്കൂര്‍ക്ക. പനിക്കൂര്‍ക്കയുടെ തണ്ടും ഇലകളുമാണ് ഔഷധമായി ഉപയോഗിക്കുന്നത്  പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീര്‍ക്കെട്ടിനും ദഹനശക്തിക്കും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായിരുന്നു പനിക്കൂര്‍ക്ക.

ഉപയോഗിക്കേണ്ട രീതിയും ഗുണവും

1- പനിക്കൂര്‍ക്കയുടെ ഇലചേര്‍ത്ത വെള്ളം തിളപ്പിച്ചാറ്റി കഴിച്ചാൽ കോളറ രോഗം ശമിക്കുന്നതാണ്

2- പനിക്കൂര്‍ക്കയുടെ ഇലയുടെ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ പനി ശമിക്കുകയും ചെയ്യും.

3- പനിക്കൂര്‍ക്കയുടെ ഇല ചൂടാക്കി ഞെക്കിപ്പിഴിഞ്ഞെടുത്ത നീര് അൽപ്പം തേൻ ചേർത്ത് മൂന്നുനേരം മൂന്നുദിവസമായി സേവിച്ചാൽ ചുമയ്ക്ക് ശമനം ലദിക്കും.

4- പനികൂർക്കയുടെ ഇല വാട്ടി പിഴിഞ്ഞെടുത്ത   നീരിൽ രാസ്നാദി ചൂർണ്ണം ചാലിച്ചു നെറുകയിൽ ഇട്ടാൽ ജലദോഷം മാറിക്കിട്ടും.

5- പനികൂർക്കയുടെ ഇല വാട്ടി പിഴിഞ്ഞെടുത്ത് കുടിക്കുന്നത് കൃമിശല്യം കുറയ്ക്കുകയും ചെയ്യും.

* ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ  ഔഷധ പ്രയോഗം നടത്താവൂ.

അഭിപ്രായങ്ങളൊന്നുമില്ല