Latest

പ്രഥമ സ്കന്ധംഓം നമോ ഭഗവതേ വാസുദേവായ.


പ്രഥമ സ്കന്ധം.
വിഷയം:
സുതനോട് ശുനകാദികളുടെ ചോദ്യം.

ശൌനകാദികള്‍ക്ക് സുതന്‍ നല്‍കുന്ന ഭാഗവ്തോപദേശം.

വേദവ്യാസനു നാരദന്‍ നല്‍കുന്ന ഭാഗവതോപദേശം.

പരീക്ഷിത്തിന്റെ ജനനം.

പാണ്ഡവരുടെമഹാപ്രസ്ഥാനം.

പരീക്ഷിത്തിന്റെരാജ്യഭാരം.

പരീക്ഷിത്തിനുണ്ടായ ബ്രാഹ്മണ ശാപം.


പ്രഥമ സ്കന്ധം - സംക്ഷിപ്ത രൂപം #1 പ്രഥമേഽദ്ധ്യായഃ

നൈമിശാരണ്യത്തിൽവച്ചു് ശൌനകാദിമുനിമാരുടെ ചോദ്യങ്ങൾക്കുത്തരമായി ഉഗ്രശ്രവസ്സെന്ന സൂതൻ പ്രഭാഷണം ചെയ്യുന്ന രൂപത്തിലാണ് ശ്രീ മഹാഭാഗവതത്തിന്റെ അവതരണം. ഈ ഒന്നാമദ്ധ്യായത്തിൽ സൂതനോടുള്ള ഋഷിമാരുടെ ചോദ്യങ്ങളെ സാമാനുമായി ഇങ്ങനെ ക്രോഡീകരിക്കാം.

മനുഷ്യനു ശാശ്വതമായ ശ്രേയസ്സ് ഉണ്ടാവാൻ പ്രയോജനപ്പെടുന്ന ധർമ്മം ഏത്? സ്ർവ്വശാസ്ത്രസാരം ഏതാകുന്നു? സർവ്വേശരന്റെ സർഗ്ഗാദി ലീലകൾ ഏവ? അംശാവതാരകഥകൾ ഏവ? വിശേഷിച്ചും കൃഷ്ണാവതാരചരിതങ്ങൾ ഏതെല്ലാം? കലിയുഗത്തിൽ ധർമ്മത്തിനും ശരണ പ്രദൻ ആര്? ഈ പ്രശ്നങ്ങളെ ആസ്പദിച്ചാണ് പ്രഥമസ്കന്ധത്തിലെ പ്രഥമ അദ്ധ്യായത്തിൽ സൂതൻ ചെയ്യുന്ന ഭാഷണങ്ങൾ.

#2 ദ്വിതീയോഽദ്ധ്യായഃ

സൂതൻ ശിഷ്ടാചാരമനുസരിച്ചു് ഇഷ്ടദേവതാഭിവന്ദനം ചെയ്ത് ശൗനകാദികളോടു പറഞ്ഞതിന്റെ ചുരുക്കം ഇതാണ്. "സർവ്വശാസ്ത്രസാരം ഭക്തിയോഗമാകുന്നു. അതായതു്, ഭക്തിയുക്തമായ സ്വധർമ്മാനുഷ്ഠാനം. ശ്രീഹരിയിൽ നിഷ്കാമഭക്തിയുറപ്പിക്കാൻ പ്രയോജനപ്പെടുന്ന ധർമ്മമാണ് പരമധർമ്മം അതുമാത്രമേ നിത്യശ്രേയോനിദാനമാകയുള്ളൂ. ഫലാനുസന്ധാനമില്ലാത്ത സുദൃഢമായ സ്വാത്വിക പ്രഭാവനയാണ് ഭക്തി. ഇതു് ശ്രീഹരിയുടെ കഥാ ശ്രവണം, കീത്തനം, ഭജനം മുതലായ അനുഷ്ഠാനങ്ങളാൽ അശുഭവാസന നീങ്ങീയ അന്തഃകരണത്തിൽ വേരുറക്കുന്നു.

ഈ പരമപ്രേമലക്ഷണമായ ഭക്തിയിലൂടെ ജ്ഞാനവും സായുജ്യവും കൈവരുന്നതാണ്. ഇതു കൊണ്ടായിരുന്നു പൂർവ്വികന്മാരായ ഋഷീശ്വരന്മാർ ഭക്തിയോഗത്തെ ആദരിച്ചിരുന്നതു്. അവർ വിശുദ്ധസത്വമൂർത്തിയായ ശ്രീ വാസുദേവനെ മാത്രം ഉപാസിച്ചു അതാണ് സദാചാരം. രജസ്തമോമൂർത്തികളായ ദേവന്മാരേയും ഭൂതപ്രതാദികളേയും ഉപാസിക്കുന്നതു നിഷ്കാമഭക്തിയുടെ ലക്ഷണമല്ല അതു മോക്ഷദായകവുമല്ല; ആകയാൽ ദുരാചാരമാകുന്നു.

#3 തൃതീയോഽദ്ധ്യായഃ.

ഭഗവാന്റെ അവതാര കഥകളെക്കുറിച്ചു ശൌനകാദികൾ സൂതനോടു ചോദിച്ചിരുന്നു. അതിനുള്ള ഉത്തരം ഈ അദ്ധ്യായത്തിൽ അടങ്ങിയിട്ടുണ്ടു്. വീരാൾ പുരുഷൻ തൊട്ട് കല്കി വരെയുള്ള 24 അവതാരങ്ങളും, മറ്റനേകം അംശാവതാരങ്ങളും, അംശാംശാവതാരങ്ങളും ഭഗവാൻ ലോകാനുഗ്രഹാർത്ഥം ചെയ്തവയാണ്. അവയിൽ ശ്രീകൃഷ്ണന്റെതുമാത്രം പൂർണ്ണാവതാരമത്രേ "കൃഷ്ണസ്തൂ ഭഗവാൻ സ്വയം". ഭക്തിയോടെ ഈ അവതാരകഥകളെ ശ്രവിക്കുന്നതും പ്രകീർത്തിക്കുന്നതും മനോനൈർമ്മല്യത്തിനും, തദ്വാരാ അവിദ്യാനാശത്തിന്നും, അതുവഴി നിർമ്മുക്തിക്കും ഹേതുവായിത്തീരുന്നു. ഈ തത്ത്വം ഗ്രഹിച്ച സർവ്വജ്ഞനായ വ്യാസൻ സകലജനോദ്ധാരണത്തിനായി ശ്രീമദ്ഭാഗവതം രചിച്ചു അതിനെ ശുകപരീക്ഷിത് സംവാദരൂപേണ ലോകത്തിൽ പ്രകാശിപ്പിക്കുകയും ചെയ്തു.

#4 ചതുത്ഥോഽദ്ധ്യായഃ

വേദവ്യാസർക്ക് അനുഭവപ്പെട്ട ആത്മവ്യഗ്രതയാണ് ഭാഗവത സംഹിതാരചനയ്ക്കു കാരണഭൂതമായതു്. ഈ വസ്തുത ശൗനകാദികളെ ധരിപ്പിക്കാനായി സൂതൻ ഈ അദ്ധ്യായത്തിൽ വ്യാസചരിതം പറയുവാൻ തുടങ്ങുന്നു.

ദ്വാപരാന്തൃത്തിൽ സർവ്വേശ്വരന്റെ കലാവതാരമായി പിറന്ന വ്യാസമുനി സർവ്വവർണ്ണാശ്രമങ്ങളുടെയും ശ്രയസ്സിനുവേണ്ടി വേദം നാലായി പകർത്തു. ശിഷ്യപരമ്പരകളിലൂടെ അതിനെ വീണ്ടും ശാഖോപശാഖകളാക്കി പരിപോഷിപ്പിച്ചു. ലോകാനുഗ്രഹാർത്ഥം പുരാണേതിഹാസങ്ങളും മഹാഭാരതവും ചമച്ചു. എന്നിട്ടും മനസ്സിൽ കൃതകൃതൃതമുണ്ടായില്ല; സ്വാന്തഃ സുഖം ലഭിച്ചില്ല. അതിനുള്ള ഹേതുവെന്തെന്നു ചിന്തിച്ചു വാസൻ പര്യാകുലനായിരിക്കേ, ഭാഗവതോത്തമനായ ശ്രീനാരദൻ അവിടെ എഴുന്നള്ളി.

#5 പഞ്ചമോഽദ്ധ്യായഃ

വ്യാസനാരദസംവാദമാണ് ഈ അദ്ധ്യായത്തിലെ വിഷയം. തന്റെ ആത്മീയമായ അസംതുഷ്ടിക്കുള്ള കാരണം ഉപദേശിച്ചു തരുവാൻ വേദവ്യാസൻ ശ്രീ നാരദനോട് ആവശ്യപ്പെട്ടു. ആ ദേവർഷിയുടെ ഉപദേശം ഇങ്ങനെ സംഗ്രഹിക്കാം. ഭക്തിയോഗത്തെ പരിഗണിക്കാതെ ഇരുന്നതാണ് വ്യാസൻ ഖിന്നതയ്ക്കും അപൂർണ്ണതാബോധത്തിനും കാരണം. ഭക്തിവർദ്ധകമായ ശ്രീ വാസുദേവ മഹിമാനുവർണ്ണനം ഇതേവരെ വ്യാസൻ ചെയ്തില്ല അതിനാൽ വ്യാസ പ്രീണിതങ്ങളായ പുരാണേതിഹാസാദികൾ അപൂർണ്ണങ്ങളായി.

ഹരികഥാപ്രപഞ്ചനമില്ലാത്ത വാങ്മയം ചളിവെള്ളം പോലെ നിരുപയോഗമാണ്. നേരെമറിച്ച്, തെറ്റും പിഴയും ഉള്ളതായാൽക്കൂടി ഭഗവാന്റെ കീർത്തിഗാഥകൾ മനഃപ്രസാദം ഉളവാക്കുന്നു. നൈഷ്കർമ്മൃം പോലും ഭക്തിയുക്തമല്ലെങ്കിൽ ശോഭിക്കയില്ല. അതിനാൽ ഭഗവൽകഥകളെ വർണ്ണിച്ചുകൊണ്ട് ഭക്തിയെ ലക്ഷമാക്കി ഒരു ഭാഗവതസംഹിത രചിക്കണം. അപ്പോഴേ വ്യാസന് ഹൃദയത്തിൽ ചാരിതാർത്ഥഭാവം ഉണ്ടാകയുള്ളു.

പൂവ്വജന്മത്തിൽ ദാസീപുത്രനായി ജനിച്ച താൻ സൽസംസഗ്ഗം വഴി ലഭിച്ച സൽകഥാശ്രവണത്താൽ ഭക്തിയുറച്ച് കാലാന്തരത്തിൽ വിഷ്ണുപാഷദനായിത്തീർന്ന സംഭവം ശ്രീനാരദൻ ഇവിടെ ഉദാഹരിക്കയും ചെയ്തു.

#6 ഷഷ്ഠോഽദ്ധ്യായഃ

മുൻ അദ്ധ്യായത്തിൽ പ്രസ്താവിച്ച വ്യാസ നാരദസംവാദം ഈ അദ്ധ്യായത്തിൽ തുടർന്നവസാനിപ്പിച്ചിരിക്കുന്നു. ശ്രീനാരദൻ തന്റെ പൂർവ്വജന്മ വൃത്താന്തത്തെ പൂർവ്വാദ്ധ്യായത്തിൽ സൂചിപ്പിക്കയുണ്ടായി. ആയതു വ്യാസരുടെ ജിജ്ഞാസയാൽ ദേവർഷി ഒന്നുകൂടി വിസ്തരിച്ചു പറഞ്ഞു. ശ്രീനാരദനപ്പോലെ മഹാവിഷ്ണുവിൻറ കീർത്തിമഹിമയെ പ്രകീർത്തിക്കുന്ന പ്രവർത്തനം കൊണ്ടുമാത്രമേ വ്യാസമഹർഷിക്കു ലോകത്തെ അനുഗ്രഹിക്കാനും ആത്മീയമായ പൂർണ്ണസംതൃപ്തി നേടുവാനും സാധിക്കയുള്ളു എന്നതു ബോദ്ധ്യമായി.

#7 സപ്തമോഽദ്ധ്യായഃ

ശ്രീനാരദാപദേശത്താൽ അകത്തെളിവാർന്ന വേദവ്യാസൻ ശ്രീമദ്ഭാഗവത സംഹിതയുണ്ടാക്കി, ആരും സ്വപുത്രനും സർവ്വസംഗപരിത്യാഗിയുമായ ശുക മഹർഷിയെ പഠിപ്പിച്ചു. അദ്ദേഹം പരീക്ഷിത്ത് രാജാവിനെയും. ഈ വഴിക്ക് വിശുദ്ധമായ ഭക്തിയോഗം ഭൂമിയിൽ പ്രചരിച്ചു.

പരീക്ഷിത്ത് രാജാവിന്റെ ജനനാദികഥകൾ കേൾപ്പാൻ ശൌനകാദിമുനികൾ സൂതനോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതനുസരിച്ച് പരീക്ഷിത് കഥയ്ക്ക് ഉപോൽഘാതമായി ഭാരത യുദ്ധാനന്തരമുണ്ടായ അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്ര ഭീഷണിയുടെ ചരിതം ഈ അദ്ധ്യായത്തിൽ വിസ്തരിച്ചിരിക്കുന്നു.

#8 അഷ്ടമോഽദ്ധ്യായഃ

കുന്തീദേവിയുടെ ശ്രീകൃഷ്ണസ്തുതിയും യുധിഷ്ഠിരന്റെ പാശ്ചാത്താപ വ്യാമോഹവും ഈ അദ്ധ്യായത്തിലുള്ള പ്രധാനവിഷയങ്ങളാണ്. കൃതജ്ഞതയും വിനയവും ഉൾക്കൊണ്ട് ആത്മസമർപ്പണം ചെയ്യുക എന്നതും വിശുദ്ധ ഭക്തിഭാവനയുടെ ലക്ഷണമാണ്. കുന്തീകൃതമായ കൃഷ്ണസ്തുതിയീൽ ഇതു തെളിഞ്ഞു കാണാം.

"താൻ ചെയ്തതും ചെയ്യുന്നതും ശരിയോ?" എന്നുള്ള ആത്മപരിശോധന ധർമ്മോത്സകന്മാരുടെ ലക്ഷണമാകുന്നു. യുധിഷ്ഠിരന്റെ പശ്ചാത്താപ വചനങ്ങളിൽനിന്നും ഇതത്രേ സ്പഷ്ടമാകുന്നതു്.

പാക്ഷ, ഭഗവാൻ യുദ്ധാരംഭത്തിൽ ഗീതോപദേശത്താൽ അജ്ജുനൻറ മാനോവ്യാമോഹം നീക്കിയതുപോലെ ഇവിടെ യുധിഷ്ഠിരനെ സംബന്ധിച്ച് അങ്ങനെ ചെയ്യുന്നില്ല. അതിനുള്ള കാരണം ഇതാണ് - സ്വഭക്തനായ ഭീഷ്മർ ശരശയ്യയിൽ ഭഗവദ്ദർശനം കാംക്ഷിച്ചുകിടക്കുന്നു. അദ്ദേഹത്തെ കൊണ്ടുതന്നെ മഹാമുനിജനസമക്ഷം ധർമ്മതത്ത്വോപദേശം ചെയ്യിച്ചു ധർമ്മ പുത്രനെ ബോധവാനാക്കണമെന്നു ഭഗവാൻ ഉദ്ദേശിച്ചിരിക്കയാണ്. അങ്ങനെ ഇരുഭക്തന്മാരേയും ഒന്നിച്ച് അനുഗ്രഹിക്കാം. വ്യാസാദികളുടെയും ഭഗവാന്റെ തന്നെയും സാന്ത്വനസാരോപദേശങ്ങൾ യുധിഷ്ഠിരനിൽ ഫലിക്കാതെ വന്നതു ഭഗവദിച്ഛകൊണ്ടു മാത്രമാണെന്നും ധരിക്കണം.

#9 നവമോഽദ്ധ്യായഃ

സ്വജനവധം ചെയ്ത കാരണം പശ്ചാത്താപഭരിതനായിത്തീർന്ന യുധിഷ്ഠിരൻ ഭഗവാൻ ഭീഷ്മരെക്കൊണ്ട് ധർമ്മതത്ത്വോപദേശം ചെയ്യിച്ചു. യുധിഷ്ഠിരനാകട്ടെ മനസ്സതെളിഞ്ഞു രാജ്യഭാരം കൈയേറ്റൂ ഇതാണ് ഈ അദ്ധ്യായത്തിലെ വിഷയം. എങ്കിലും ഭീഷ്മാഹാത്മ്യമാണ് മുന്നിട്ടു നില്ക്കുന്നത്. വീരക്ഷത്രിയനായ ഭീഷ്മർ സ്വധർമ്മാചരണംകൊണ്ടു ഭഗവദാരാധനം ചെയ്തു പോന്ന ഉഗ്രവ്രതനായിരുന്നു; മഹാജ്ഞാനിയുമായിരുന്നു. ഭഗവാൻ തന്നെ എതിരായി നിന്നപ്പോഴും സ്വന്തം നിലപാടിൽനിന്നും വ്യതി ചലിച്ചില്ല. ഇതിൽ ഭഗവാൻ തികച്ചും പ്രസാദിച്ചു. അതുകൊണ്ടാണ് സ്വച്ഛന്ദമൃത്യവായ ആ മഹാത്മാവു് ഭഗവൽസന്നിധിയിൽ, ഭഗവൽഭക്തന്മാരുടെ മദ്ധൃത്തിൽ ഭഗവൽധർമ്മങ്ങളെ വിസ്മരിച്ചുകൊണ്ടും ഭഗവാനിൽത്തന്നെ ദത്തമനോവാഗ്ദൃഷ്ടിയായും ഇരുന്നു ഭഗവൽസായൂജ്യം പ്രാപിച്ചതു്.

#10 ദശമോഽദ്ധ്യായഃ

നാനാസ്ഥലങ്ങളെ പിന്നിട്ട്, നാനാദേശങ്ങളിലുളള ജനങ്ങളാൽ സൽകൃതനയി ഒരു സൂര്യാസ്തമയ സമയത്ത് ശ്രീകൃഷ്ണൻ ഹസ്തിനാപുരത്തിൽനിന്നു ദ്വാരകയിൽ എത്തിച്ചെന്നു.

മഹാഭാരതയുദ്ധം കഴിഞ്ഞ് യുധിഷ്ഠിരനെ ഒരു കുരുദേശത്തിലെ രാജാവാക്കി വാഴിച്ചശേഷം വിജയശ്രീലാളിതനായ ഭഗവാൻ ഘോഷയാത്രയായി ദ്വാരകയിലേക്ക് പോകുന്നതാണ് ഈ അദ്ധ്യായത്തിൽ വർണ്ണിച്ചതു്. ഭഗവദ്ദർശനത്താൽ ആത്മാനന്ദാനുഭൂതിയുണ്ടായ കുരുപുരസ്ത്രീകളുടെ ഭഗവന്മഹിമാനുംവർണ്ണാനുപരമായ സംഭാഷണം ഈ അദ്ധ്യായത്തിലെ പ്രധാനഭാഗമാണ്.

#11 ഏകാദശോഽദ്ധ്യായഃ

സൂതൻ ശൌനകാദികളോടു പരീക്ഷിത്തിന്റെ ജനനകഥ വിസ്മരിച്ചു പറയു വാൻ ആരംഭിച്ച്, അതിന്റെ ഉപക്രമമായിട്ട് ഇത്രയും പറഞ്ഞുവെച്ചു. അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്ര പ്രയോഗത്തിൽനിന്നു ശ്രീകൃഷ്ണൻ പാണ്ഡവവംശത്തെ രക്ഷിച്ചതു, കുന്തീദേവി ചെയ്ത അഭിനന്ദന സ്തുതീ, ഭീഷ്മരുടെ മഹാ പ്രസ്ഥാനം, പാണ്ഡവന്മാരുടെ രാജൃസ്ഥിതികഥനം എന്നിവയിൽക്കൂടി ഭഗവന്മഹിമാനുവർണ്ണനം ചെയ്തശേഷം ഈ അദ്ധ്യായത്തോടെ ഭഗവാന്റെ ദ്വാരകാപുരപ്രവേശാഘോഷവും വിസ്തരിച്ച് ആ പ്രകൃതം ഉപസംഹരിച്ചു.

#12 ദ്വാദശോഽദ്ധ്യായഃ

ഈ അദ്ധ്യായത്തിൽ ശൗനകന്റെ ആഗ്രഹമനുസരിച്ച് സൂതൻ പരീക്ഷീത്തിന്റെ ജനനവും ജാതക ഫലവും വിസ്തരിച്ചു. ഞ്ജാതിദ്രോഹം ചെയ്തതിന്റെ പ്രായശ്ചിത്തം എന്ന നിലയ്ക്ക് ധർമ്മപുത്രൻ മുന്ന് അശ്വമേധങ്ങൾ നടത്തിയതും, ഭഗവാൻ ദ്വാരകയിൽനിന്നുവന്നു അതെല്ലാം യഥാവിധി നടത്തിച്ച് അർജ്ജുനനേയും കൂട്ടി തിരിച്ചുപോയ വൃത്താന്തവും സംഗ്രഹേണ പറഞ്ഞു.

#13 ത്രയോദശോഽദ്ധ്യായഃ

പരീക്ഷിത്ത് രാജാവിന്റെ അദ്ഭുതകൃത്യങ്ങളെ വിസ്തരിച്ചു പറയുവാൻ വേണ്ടി സൂതൻ അതിന്നു ഉപോൽഘാതമായിട്ട് പാണ്ഡവന്മാരുടെ മഹാ പ്രസ്ഥാനപര്യന്തമുള്ള കഥാഭാഗത്തെ ഇതു മുതൽ മൂന്നദ്ധ്യായങ്ങൾകൊണ്ട് പറഞ്ഞവസാനിപ്പിക്കുന്നു. അതിൽ ആദ്യം വീദുരാഗമനം, വിദുരോപദേശത്താൽ ധൃതരാഷ്ട്രർ അവിജ്ഞാതഗതിയായി രാജ്യം വിട്ടുപോയതു്, യുധിഷ്ഠിരന്റെ പശ്ചാത്താപം, ശ്രീനാരദോപദേശത്താൽ യുധിഷ്ഠിരന് താപശാന്തിയുണ്ടായത് എന്നീ സംഗതികൾ ഈ അദ്ധ്യായത്തിൽ പ്രതിപാദിച്ചുകഴിഞ്ഞു.

#14 ചതുർദ്ദശോഽദ്ധ്യായഃ

ശ്രീനാരദോപദേശംകൊണ്ട് പിതൃജനവിരഹദുഃഖത്തിൽനിന്നും ഒരുവിധം വിമുക്തനായ യുധിഷ്ഠിരന്റെ രാജ്യകാര്യങ്ങളിൽ വ്യാപൃതനായി. അന്നൊരിക്കൽ ശ്രീകൃഷ്ണാദി സുഹൃജ്ജനങ്ങളുടെ വൃത്താന്തം ഗ്രഹിച്ചുവരുവാനായി അർജ്ജുനൻ ദ്വാരകയിലേക്ക് അയയ്ക്കപ്പെട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും ആ സഹോദരന്റെ പ്രത്യാഗമനം കാണുന്നില്ല. ദുർന്നിമിത്തങ്ങളാകട്ടെ പലതും കാണ്മാനുമുണ്ട്.

ധർമ്മജൻ ആപച്ഛങ്കാഭരിതനായി, ഭീമനോട് ഓരോന്നു പറഞ്ഞു കൊണ്ടിരിക്കേ, അർജ്ജുനൻ വിഷാദമൂകതയോടെ എത്തിച്ചേർന്നു. രാജാവിനു ആദ്യമേ ഉണ്ടായിരുന്ന മനഃക്ലേശം വർദ്ധിച്ചു. യദുപുരിയിലെ ഓരോരുത്തരുടെയും വൃത്താന്തം എടുത്തെടുത്തു ചോദിച്ചു; അർജ്ജുനന്റെ മട്ടുമാറുവാനുള്ള കാരണം അന്വേഷിച്ചു. ഭഗവൽതിരോധാനത്തെപ്പററി നാരദൻ സൂചിപ്പിച്ചതും, ദുർന്നിമിത്തങ്ങളുടെ ദർശനവും അർജ്ജുനന്റെ ഭാവത്തളർച്ചയും എല്ലാംകൂടി യുധിഷ്ഠിരനെ എന്തെന്നില്ലാതെ വ്യാകുലപ്പെടുത്തിയിരിക്കയാണ്.

#15 പഞ്ചദശോഽദ്ധ്യായഃ

അർജ്ജുനനിൽനിന്നു യദുകുലക്ഷയത്തെയും ഭഗവദന്തർദ്ധാനത്തെയും സംബന്ധിച്ച് വൃത്താന്തമറീഞഞ്ഞതോടെ യുധിഷ്ഠിരൻ പരീക്ഷിത്തിന്നു രാജ്യഭാരം ഏല്പിച്ച് സന്ന്യസ്തവൃത്തിയായി മഹാപ്രസ്ഥാനം ചെയ്തു പരമഗതി പ്രാപിച്ചു. കുന്തിയും ഭീമാദിസഹോദരന്മാരും ദ്രൗപദി, വിദുരർ എന്നിവരും ഭൂലോകവാസം വെടിഞ്ഞു. പാണ്ഡവന്മാർ ഭഗവൽപ്രീതിക്കു തികച്ചും പാത്രീഭവിച്ച അനുഗൃഹീത പുരുഷന്മാരാകയാൽ അവരുടെ ചരിത്രവും ഭഗവച്ചരിതം തന്നെയാണ്. അതിനാൽ പാണ്ഡവകഥാനുശ്രവണം സൽഗതി പ്രാപകമാകുമെന്നുള്ള ഫലശ്രുതിയോടുകൂടെയാണ് ഈ അദ്ധ്യായം ഉപസംഹരിക്കുന്നതു്.

#16 ഷോഡശോഽദ്ധ്യായഃ

ഭഗവത്തിരോധാനത്തിന്നു ശേഷം ലോകത്തിൽ കലിക്ക് ശക്തി കൂടി. ധർമ്മം വികലാംഗമായി. ഭൂമി സമ്പൽക്ഷയത്തെ അഭിമുഖീകരിച്ചു. സദാചാരങ്ങൾ ലോപിച്ചുവശായി. ഈ വസ്തുതയാണ് പൃഥിവീസംവാദരൂപേണ ഈ അദ്ധ്യായത്തിൽ പറഞ്ഞത്. ധർമ്മത്തെ വൃഷരൂപമായും ഭൂമിയെ ഗോരൂപമായും സങ്കല്പിക്കുന്നതു പൌരാണികകവിസാങ്കതമാകുന്നു.

#17 സപ്തശോഽദ്ധ്യായഃ

പരീക്ഷിത്ത് മഹാരാജാവു് അധർമ്മമൂർത്തിയായ കലിയെ കീഴൊതുക്കിനിയന്ത്രിച്ച് ധർമ്മത്തെയും ഭൂമിയെയും സംരക്ഷിച്ച കഥയാണ് ഈ അദ്ധ്യായത്തിൽ പറഞ്ഞാസാനിപ്പിച്ചത്. ഇപ്രകാരം ആ രാജാവ് ധർമ്മസ്ഥാപനം ചെയ്തതുകൊണ്ടത്ര കലിയുടെ കാലം ആരംഭിച്ചതിനുശേഷവും ശൗനകാദികൾക്ക് നൈമിഷാരണൃത്തിൻ ദീഘസത്രം ദീക്ഷിക്കുവാൻ സാധിച്ചതെന്നു സൂതൻ അവരെ ഓർമ്മിപ്പിക്കുന്നു.

ശൌനകാദികളുടെ സത്രം പരീക്ഷിത്തിന്റെ കാലത്തു തുടങ്ങിയതാകം എങ്കിലും സത്രസദസ്സിൽവച്ചു് സൂതൻ ചെയ്ത ഭാഗവതപുരാണോപന്യാസം പരീക്ഷിത്തിന്റെ കാലം കഴിഞ്ഞതിൽപിന്നെയാകണമല്ലോ. എന്നിരിക്കെ, “ആസ്തധുനാ സ രാജഷിഃ = ആ രാജർഷി ഇപ്പോഴും വാഴുന്നു." എന്നുള്ള വർത്തമാനകാലപ്രയോഗം അത് അടുത്തു നടന്ന സംഭവമായതുകൊണ്ടാണെന്നു കരുതിയാൽ മതി.

#18 അഷ്ടാദശോഽദ്ധ്യായഃ

അമ്മയുടെ ഗർഭത്തിലിരിക്കുമ്പോൾ സംഭവിച്ച ബ്രഹ്മാസ്ത്രബാധയിൽനിന്നും ഭഗവാൻ പരീരക്ഷിച്ചതത്രേ. ആ പരീക്ഷിത്തുതന്നെ ഒടുവിൽ ബ്രഹ്മശാപത്തിന്നു വിധേയനായിട്ട് സംസൃതിയിൽനിന്നുപോലും പരിരക്ഷ നേടുന്നു. മഹാന്മാർക്കും ചിലപ്പോൾ താൽക്കാലികമായിട്ടെങ്കിലും വിവേകഭ്രംശം വന്നേക്കാം പൈദാഹാദികളാൽ പരീക്ഷിത്തിന്നും അതുണ്ടായി.

ശമീകമഹർഷി തന്നെ അനാദരിച്ചുവെന്നു തോന്നിയതും മൃതസർപ്പശരീരത്തെ അദ്ദേഹത്തിന്റെ കഴുത്തിൽ എടുത്തിട്ടതും അവിവേകത്തിന്റെ ലക്ഷണമാണല്ലോ. ഇതിന്നു് വിവേകം ഉറച്ചുകഴിഞ്ഞിട്ടില്ലാത്ത ഋഷികുമാരനിൽ നിന്നും തക്കതായ ശാപവും ലഭിച്ചു. അവിവേകം അവിവേകത്തോട് അടുക്കുമ്പോൾ അങ്ങനെ സംഭവിച്ചേക്കും. ഈ അദ്ധ്യായത്തിൽനിന്നു ഇവ്വിധം ഒരു ഗുണപാഠവും ഗ്രഹിക്കാം

#19 ഏകോനവിംശോഽദ്ധ്യായഃ

ഋഷികുമാരന്റെ ശാപത്തിന്നു പാത്രീഭവിച്ചതുകാരണം വിഷയവിരക്തിവന്ന ശ്രീപരീക്ഷിത്തു് ഗംഗാതടത്തിൽ പ്രായോപവേശം അനുഷ്ഠിച്ചുതുടങ്ങവേ, ആ ദിക്കിലേക്ക് അസംഖ്യം ഋഷീശ്വരന്മാർ എത്തി. രാജാവ് അവരെ ആദരിച്ചിരുത്തി, ആസന്നമൃത്യുവായവൻ ചെയ്യേണ്ടതെന്തെന്നു പ്രത്യേകം ചോദിച്ചു.

ആർക്കും ഉത്തരം പറയാൻ കഴിഞ്ഞില്ല അപ്പാഴാണ് അവധൂതപരിവ്രാജകരൂപത്തിൽ ശ്രീശുകബ്രഹ്മർഷി യാദൃച്ഛികമായി അവിടെ എത്തിച്ചേർന്നത്. രാജാവു് ഈ യോഗിവര്യനേയും യഥാവിധി സ്വീകരിച്ച് അതേ ചോദ്യം ഭക്തിശ്രദ്ധാസമേതം ചോദിച്ചു. ശ്രീശുകൻ മറുപടി പറയാനും ആരംഭിച്ചു. ഇങ്ങനെ ശുകപരീക്ഷീത് സംവാദരൂപമായ ശ്രീമദ്ഭാഗവതസംഹിതയുടെ ഉപോദ്ഘാതം അവതരിപ്പിച്ചുകൊണ്ടു് പ്രഥമസ്കന്ധം അവസാനിക്കുന്നു.


ശ്രീമദ് ഭാഗവതം
ഭാഗം 10
വീവരണം: ഗണപതി.


ശ്രീമദ് ഭാഗവതം
ഭാഗം 11
വീവരണം: സത്യം, ധർമ്മം, പഞ്ചയജ്ഞം.


ശ്രീമദ് ഭാഗവതം
ഭാഗം 12
വീവരണം: ശിവൻ, നയിമിഷാരിണ്യം


ശ്രീമദ് ഭാഗവതം
ഭാഗം 13
വീവരണം: ആത്മപ്രസന്നത, ഭീഷ്മർ, വ്യാസൻ, ധൃതരാഷ്ട്രർ, പാണ്ടു, വിദുരർ, ശ്രീശുകബ്രഹ്മശ്രീ, സമർപ്പണഭക്തി, കർമ്മഫലം, പുരുഷരൂപം, കാലരൂപം.


ശ്രീമദ് ഭാഗവതം
ഭാഗം 14
വീവരണം: കർമഫലം, ബന്ധനം, അവതാരങ്ങൾ, അഗ്നി, ജാരയുജം, അണ്ഡജം, സ്വാർത്ഥജം, ഉദ്ഭിജം, ആദിനാരായണൻ, താമര, മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം, അന്തഃകരണം, ബ്രഹ്മാവ്


ശ്രീമദ് ഭാഗവതം
ഭാഗം 15
വീവരണം: ഉർദരേതസ്സുകൾ, അവതാരങ്ങൾ, കല, അംശം, പൂർണ്ണം.


ശ്രീമദ് ഭാഗവതം
ഭാഗം 16
വീവരണം: വ്യവഹാരധർമ്മം, പരമധർമ്മം, കൂർമോകാനിവ, പ്രവർത്തി, നിവർത്തി, ഭാഗവത രചന, ഹരിഃ.


ശ്രീമദ് ഭാഗവതം
ഭാഗം 17
വീവരണം: നാരദൻ, മഹാഭാരതം.


ശ്രീമദ് ഭാഗവതം
ഭാഗം 18
വീവരണം: പരീക്ഷിത്ത്, കുന്തി, കർണ്ണൻ.


ശ്രീമദ് ഭാഗവതം
ഭാഗം 19
വീവരണം: കുന്തി സ്തുതി.


ശ്രീമദ് ഭാഗവതം
ഭാഗം 20
വീവരണം: ബോധം, അന്യഭക്തി, മഹാഭാരതം.


ശ്രീമദ് ഭാഗവതം
ഭാഗം 21
വീവരണം: മഹാഭാരതം.


ശ്രീമദ് ഭാഗവതം
ഭാഗം 22
വീവരണം: ഭഗവദ്ഗീത-ഭാഗവതം സന്ദേശം, മഹാഭാരതം.


ശ്രീമദ് ഭാഗവതം
ഭാഗം 23
വീവരണം:തുളസിദാസ്, വിഷ്ണു സഹസ്രനാമം, ചരകൻ. ഭീഷ്മ സ്തുതി.


ശ്രീമദ് ഭാഗവതം
ഭാഗം 24
വീവരണം:മഹാഭാരതം.


ശ്രീമദ് ഭാഗവതം
ഭാഗം 25
വീവരണം:മഹാഭാരതം; വിദുരോപദേശം.


ശ്രീമദ് ഭാഗവതം
ഭാഗം 26
വീവരണം:മഹാഭാരതം; കാലം,


ശ്രീമദ് ഭാഗവതം
ഭാഗം 27
വീവരണം:മഹാഭാരതം.


ശ്രീമദ് ഭാഗവതം
ഭാഗം 28
വീവരണം:മഹാഭാരതം; ധർമ്മ ശാസ്ത്രം, ബ്രഹ്മ ശാസ്ത്രം, പുരം.


ശ്രീമദ് ഭാഗവതം
ഭാഗം 29
വീവരണം:ജ്ഞാതും, ദൃഷ്‌ടും, പ്രവേഷ്ടും.


ശ്രീമദ് ഭാഗവതം
ഭാഗം 30
വീവരണം:ധർമ്മമൂർത്തി; തപസ്സ്, ദയ, സത്യം ശൗച്യം.


ശ്രീമദ് ഭാഗവതം
ഭാഗം 31
വീവരണം:ഗോമാതാ, ഭൂമാതാ, സുബ്രമണ്യൻ, ഗണപതി, ശിവൻ, പാർവ്വതിദേവി.


ശ്രീമദ് ഭാഗവതം
ഭാഗം 32
വീവരണം:കലി. പരീക്ഷിത്ത് രാജാവിന്റെ നായാട്ട്.


ശ്രീമദ് ഭാഗവതം
ഭാഗം 33
വീവരണം:പരീക്ഷിത്തിന് ഉണ്ടായ ബ്രഹ്മണശാപം.


ശ്രീമദ് ഭാഗവതം
ഭാഗം 34
വീവരണം:പ്രായോപവേശം


Related Links:

ഭാഗവതമാഹാത്മ്യം|ദ്വിതീയ: സ്കന്ധം |തൃതീയ: സ്കന്ധം

അഭിപ്രായങ്ങളൊന്നുമില്ല