58 (235-237) ലളിതാ സഹസ്രനാമം
58 (235-237) ലളിതാ സഹസ്രനാമം
ചതുഃഷഷ്‌ട്യുപചാരാഢ്യാചതുഃഷഷ്ടികലാമയീ
മഹാചതുഃഷഷ്ടടികോടിയോഗിനീഗണസേവിതാ
235. ചതുഷഷ്ട്യുപചാരാഢ്യാ
അറുപത്തിനാലു ഉപചാരങ്ങളാൽ ആരാധിക്കപ്പെടുന്ന ഏക ദേവതയാണ് അമ്മ.
236. ചതുഷ്ഷഷ്ടികലാമയീ
അറുപത്തിനാല് കലാരൂപങ്ങളുടെയും ഉറവിടം അമ്മയാണ്. അമ്മ അറിവിന്റെയും, വേദംവേദാംഗം, പുരാണം തുടങ്ങി അറുപത്തിനാലു കലകളില്‍ അഥവാ വിദ്യകളുടെയും സാഹിത്യത്തിന്റെയും രൂപമാണ്.
237.മഹാചതുഃഷഷ്ടികോടിയോഗിനീഗണസേവിതാ
മഹതികളായിരിക്കുന്ന ചതുഃഷഷ്ടികോടി യോഗിനികളുടെ ഗണങ്ങളാല്‍ സേവിക്കപ്പെടുന്നവള്‍. ശ്രീ ചക്രത്തിന്റെ ഏറ്റവും പുറത്തുള്ള എട്ട് ദിക്കുകളിലും എട്ട് ദേവതകൾ അല്ലെങ്കിൽ യോഗിനികൾ സ്ഥിതി ചെയ്യുന്നു. ബ്രാഹ്മീ, മാഹേശ്വരീ, കൗമാരീ, വൈഷ്ണവീ, വാരാഹീ, ഇന്ദ്രാണീ, ചാമുണ്ഡീ, നാരസിംഹീ എന്നീ എട്ടു ശക്തികളുടെ അംശഭൂതകളായി എട്ടു വീതംശക്തികളുണ്ട്. അവരുടെ ഓരോരുത്തരുടേയും അംശഭൂതകളായി ഓരോ കോടിശക്തികളുണ്ട്. അങ്ങനെ അറുപത്തിനാലു കോടി ശക്തികള്‍ അതായത് യോഗിനികള്‍ ഭഗവതിയെ സേവിക്കുന്നുണ്ട്.



അഭിപ്രായങ്ങളൊന്നുമില്ല