83 (379-382) ലളിതാ സഹസ്രനാമം
83 (379-382) ലളിതാ സഹസ്രനാമം
ഓഡ്യാണപീഠനിലയാബിന്ദുമണ്ഡലവാസിനീ
രഹോയാഗക്രമാരാധ്യാരഹസ്‌തർപ്പണതർപ്പിതാ
379. ഓഡ്യാണപീഠനിലയാ
അമ്മയുടെ വാസസ്ഥലം ഓഡ്യാനയാണ്, ശ്രീചക്രത്തിലെ മധ്യ ത്രികോണം, ആജ്ഞാചക്രം. ഇത് പുരികങ്ങൾക്ക് ഇടയിലുള്ള മധ്യ ഭാഗത്തുള്ള ചക്രത്തിലാണ് അമ്മ സ്ഥിതി ചെയ്യുന്നത്.
380. ബിന്ദുമണ്ഡലവാസിനീ
ബിന്ദുമണ്ഡലത്തില്‍ വസിക്കുന്നവള്‍.
അമ്മയാണ് ശ്രീചക്രയുടെ കേന്ദ്രം. ഇതാണ് ശ്രീചക്രയുടെ ഏറ്റവും ഉള്ളിലുള്ളത്, അത് ആനന്ദദായകമാണ്. ബിന്ദുവിന് ഒന്നിലധികം അർത്ഥങ്ങളുണ്ട്. ശൂന്യം എന്നത് ബിന്ദുവിന്റെ മറ്റൊരു അര്‍ഥമാണ്. പ്രണവത്തിന്റെ ഏഴ് ഭാഗങ്ങളില്‍ ഒന്നാണ് ബിന്ദു. ഈ ബിന്ദുവിന് നാലുകലകള്‍ ഉണ്ട്. മണ്ഡലം എന്നാല്‍ കൂട്ടം. ബിന്ദുകലകളുടെ കൂട്ടത്തില്‍ വസിക്കുന്നവള്‍. ഇവിടെയാണ് പരബ്രഹ്മസ്വരൂപിണി ഈശ്വരന്റെയും ഈശ്വരന്റെ വൃത്തിയായ മായയുടെയും അവസ്ഥയിലെത്തുന്നത്.
381. രഹോയാഗക്രമാരാദ്ധ്യാ
രഹസ്സില്‍ ഉള്ളയാഗക്രമം കൊണ്ട് ആരാധിയ്‌ക്കപ്പെടേവള്‍. അമ്മയെ ആരാധിയ്‌ക്കല്‍ വളരെ രഹസ്യമായി ചെയ്യേണ്ടതാണ്. പൂജ ആത്യന്തികമായി മോക്ഷത്തിനുള്ളതാണ്. മോക്ഷം മറ്റൊരു വസ്തുവുമായോ മറ്റൊരുവ്യക്തിയുമായോ ബന്ധമുണ്ടാകാന്‍ യാതൊരു സാദ്ധ്യതയും ഇല്ലാത്തതായതുകൊണ്ട് അത് പരമരഹസ്യമാകാന്‍ മാത്രമേ വഴിയുള്ളൂ.
382. രഹസ്തപര്‍പ്പണതര്‍പ്പിതാ
രഹസ്‌തർപ്പണ എന്ന വാക്കിന്റെ അർത്ഥം രഹസ്യ വഴിപാട് എന്നാണ്. രഹസ്യമായി തര്‍പ്പിക്കുന്നതുകൊണ്ട് തര്‍പ്പിക്കപ്പെടുന്നവള്‍. രഹസ്യമായി സേവിച്ചാല്‍ മാത്രം സന്തോഷിക്കുന്നവള്‍.
അഭിപ്രായങ്ങളൊന്നുമില്ല