Latest

About Us







ഭാരതം കല, സാംസ്കാരിക പുരാതന ജ്ഞാനത്തിന്റെ ഉറവിടമായി ഈ ലോകത്തിനുമുമ്പിൽ കാഴ്ചവെക്കുവാൻ നാം അതീവ ഭാഗ്യമായി കരുതുന്നു. ഭാരതസംസ്കാരം ലോകത്തിലെതന്നെ മഹത്‌ സംസ്കൃതിയിൽ ഒന്നാകയാൽ നാം ഭാരതീയർ എന്നതിൽ കൃതജ്ഞാ ബന്ധരാവേണ്ടതാണ്.

പുരാതനസംസ്കാരങ്ങളിൽ ഭാരതീയസംസ്കാരം ഇന്നും സജീവമായി നിലകൊള്ളുന്നു അതിന്റെ കേന്ദ്ര കാരണം ആധ്യാത്മികതയാണ്.ആദ്ധ്യാത്മികത എന്നാൽ സത്യത്തിന്റെയും വിശ്വാസത്തിന്റെയും ഭക്തിയുടെയും ധർമ്മത്തിന്റെയും നീതിയുടെയും നിഷ്കാമ സ്വാത്യിക കർമ്മ പാതയിലൂടെ സഞ്ചരിച്ചു ആത്മസാക്ഷാത്ക്കാരം നേടുവാനുള്ള യാത്രയാണ്. മനുഷ്യനായി ജീവിച്ചു് മനുഷ്യത്വത്തിൽനിന്നും ഉയർന്നു ഈശ്വരത്വത്തിലെത്തിച്ചേരുക എന്നതാണ്.

പുതുതലമുറയ്ക്ക് ഭാരത സംസ്കാരത്തെപ്പറ്റി അറിവ് പകരുവാൻ ഭാരതസംസ്‌കൃതി ഡോട്ട് കോം ലൂടെ ഒരു എളിയ ശ്രമം നടത്തുകയാണ്. ദൈവികത യോഗ ആയുർവ്വേദം തുടങ്ങിയ ജീവിത രീതി കൈകൊണ്ട് ഒരു ആയുർ ആരോഗ്യ നാളെക്കായി മാനവികതയെ വാർത്തെടുക്കുവാൻ ഭാരതസംസ്കൃതിയിലൂടെ കഴിയട്ടെ.