Latest

യോഗശാസ്ത്രം


ഏതൊരു മനുഷ്യന്റെയും ശരീരത്തെ ആരോഗ്യപരമായി സൂക്ഷിക്കുവാനും ജീവിത സാഫല്യം നേടുവാനും മഹർഷിമാർ കണ്ടെത്തിയ ഒരു മഹാശാസ്ത്രമാണ് യോഗശാസ്ത്രം. മഹർഷിമാർ പ്രകൃത്യാഉള്ള തത്വങ്ങളെ  മനുഷ്യജീവിതത്തിന് അനുയോജ്യമായി വികസിപ്പിക്കുകയും സംഘടിപ്പിക്കുകയും ക്രമീകരിക്കുകയുമുണ്ടായി. യോഗസംബന്ധമായ ചിട്ടകൾ ആദ്യമായി  ക്രോഡീകരിക്കപ്പെട്ടത് ഭാരതത്തിലാണ്.യോഗശാസ്ത്ര ഗ്രന്ഥങ്ങളിൽവെച്ച്  ഏറ്റവും പ്രദാന്യംഅർഹിക്കുന്നത് പതഞ്ജലിയുടെ യോഗസൂത്രം ആണ്. വേദങ്ങളിലും ഉപനിഷത്തുകളിലും ധ്യാനത്തിന് ഉപയുക്തമായ ചുരുക്കം ചില ആസനങ്ങൾ മാത്രമേ വിവരിച്ചു കാണുന്നുള്ളൂ. ഗീതാചാര്യനും പതഞ്‌ജലി മഹർഷിയും സ്ഥിരവും സുഖവുമായ ആസനം മാത്രമേ വിധിച്ചിട്ടുള്ളു.

യോഗ മനുഷ്യ പരിണാമത്തിന്റെ ശാസ്ത്രമാണ്. ജാതി മത സ്ത്രീ പുരുഷ വ്യതാസം ഇല്ലാതെ എല്ലാ മതക്കാർക്കും ഒരുപോലെ പരിശീലിക്കാവുന്നതാണ്. വേദങ്ങൾ തന്നെയാണ്‌ യോഗശാസ്ത്രത്തിന്റെ ഉറവിടം എന്ന് ബ്രഹ്മർഷി ദേവാരത്‌ തന്റെ യോഗസുധ എന്ന ഗ്രന്ഥത്തിൽ വെക്തമാക്കിയിട്ടുണ്ട്. വേദകാലം താൊട്ടുതാന്നെ നമുക്ക് ഈ ശാസ്താ്രതാ്താ്ിന്റെ നിലനില്പും ഋഷികൾ യോഗ പരിശീലനതാ്താ്ിലൂടെ അവരുടെ മാനസികവും  ആതാ്മീയവും ശാരീരികവുമായ പരിണാമവും ബോധപരമായ വികാസവും നേടിയെടുത്തത്ക ണ്ടെത്താവുന്നതാണ്. സ്വയം അനുഭാവിച്ചറിഞ്ഞ ഈ ശാസ്ത്രത്തെ വേദങ്ങളിലും, കഠോപനിഷതാ്താ്, താൈതാ്താിരിയോപനിഷതാ്, ശ്വേതാശ്വതരിയോപനിഷത്ത് തുടങ്ങിയ ഉപനിഷത്തുകളിലും യോഗ സാധനകൊണ്ട് ലഭ്യമാവുന്ന പരാമനന്ദത്തെപ്പറ്റി പറയുന്നുണ്ട്.

ദേഹേന്ദ്രിയമനോബുദ്ധികളെ ഏകോപിപ്പിച്ചു ആത്മീയ  സ്വതന്ത്രത്തിനായി പ്രവർത്തിപ്പിക്കുകയാണ് യോഗസാധനകളുടെ പരമ ലക്ഷ്യം.
ചില യോഗാസനഗ്രന്തങ്ങളിൽ 84 ആസനങ്ങൾ ഉണ്ടെന്നും ചിലതിൽ 108 ആസനങ്ങൾ ഉണ്ടെന്നും നിലവിൽ 84 ലക്ഷം ഉണ്ടെന്നും ചില ഗ്രന്തങ്ങൾ സൂചിപ്പിക്കുന്നു.
എട്ടുതരം യോഗാമുറകൾ  ഉളള അഷ്ടാംഗയോഗങ്ങളുടെ  അഭ്യാസമാണ് യോഗാഭ്യാസം എന്ന് പറയുന്നത്. അവ ഏതൊക്കെ എന്ന് താഴെകൊടുത്തിരിക്കുന്നു.

1-യമം
2-നിയമം
3-ആസനം
4-പ്രാണായാമം
5-പ്രത്യാഹാരം
6-ധാരണ
7-ധ്യാനം
8-സമാധി

ഈ എട്ടു പരിശീലനങ്ങൾ വഴിയായി ജീവിതത്തെ നിയന്ത്രിക്കുക വഴിയായി മനുഷ്യൻ താഴ്ന്ന ഘട്ടത്തിൽ നിന്ന് ഉയർന്നഘട്ടത്തിലേക്ക് വളരുന്നത്. ശരീരത്തിന്റെയും മനസ്സിനേയും ചില സവിശേഷങ്ങളായ അഭ്യാസങ്ങളും നിയന്ത്രണങ്ങളും ആണ്‌ യോഗത്തിന്റെ ആദ്യരൂപം.



തുടരും ...

അഭിപ്രായങ്ങളൊന്നുമില്ല