Latest

ദ്വിതീയ: സ്കന്ധം



ഓം നമോ ഭഗവതേ വാസുദേവായ.


ദ്വിതീയ സ്കന്ധം.

വിഷയം:

ബ്രഹ്മസ്വരൂപം

പരീക്ഷിത്തുരാജാവിന്റെ സംശയങ്ങൾ

പരീക്ഷിത്തിന്റെ രണ്ടാമത്തെ ചോദ്യം

ചതുഃശ്ലോകീഭാഗവതം

ഭഗവാനും മായയും

ദ്വിതീയ: സ്കന്ധം - സംക്ഷിപ്ത രൂപം #1 പ്രഥമേഽദ്ധ്യായഃ

രണ്ടാമത്തെ സ്കന്ധത്തിലുള്ള പത്തദ്ധ്യായങ്ങളാൽ ശ്രീമദ്ഭാഗവത ശാസ്ത്രതത്ത്വത്തെ അതിന്റെ ഉദ്ദേശവും ലക്ഷണവും ഇന്നതെന്നും ഉപദേശിച്ചുകൊണ്ടു ചുരുക്കിപ്പറയുന്നു. അതിൽ ഒന്നാമദ്ധ്യായത്തിലാകട്ടെ സർവ്വേശ്വരൻ സ്ഥൂലരൂപത്തിൽ കീർത്തനശ്രവണാദികളിലൂടെ മനസ്സുറപ്പിക്കേണ്ടും പ്രകാരത്തെ ഉപദേശിക്കുന്നു. ഈ രണ്ടാംസ്കന്ധം മുതല്ക്കാണ് ശ്രീശുകപ്രവചനം ആരംഭിക്കുന്നതു്. ഒന്നാംസ്കന്ധം ശുകപരീക്ഷിത് സംവാദരൂപത്തിലുള്ള ഭാഗവതത്തിന്റെ ഉപോൽഘാതം മാത്രമാകുന്നു.

ബ്രഹ്മാണ്ഡകോശാത്മകമായ വിരാട് ശരീരം, തദന്തർഗ്ഗതനായ ജീവൻ, ഈ ജീവന്റെ നിയന്താവായ ഈശ്വരൻ - എന്നീതിത്വത്തെ ഒന്നായിക്കണ്ടു കൊണ്ടുള്ള സ്ഥൂലധാരണാപാസന ഭക്തിയോഗത്തിന്നവലംബമായ മനഃ സ്ഥൈരൃത്തിന്നു പ്രായോജകീവിക്കും. പിന്നെ ഈ സ്ഥൂലത്തിൽനിന്നു സൂക്ഷത്തിലേക്കു കടക്കുമ്പോൾ ശരീരവും ജീവനും ഈശ്വരനിൽ - പരമാത്മാവിൽ വിലയിക്കുന്നു. അപ്പോൾ ഗുണാതീതമായ പരമാത്മതത്ത്വം മാത്രം ധ്യേയമായി പര്യവസാനിക്കും. അതോടെ ബന്ധനിർമുക്തി കൈവരുന്നു.

#2 ദ്വിതീയോഽദ്ധ്യായഃ

“യത് ശ്രാതവ്യമഥോ ജാപം യത് കർത്തവും നൃഭിഃ പ്രഭോ" എന്നിങ്ങനെയുള്ള രാജാവിന്റെ ചോദ്യത്തിനും ഉത്തരമായിട്ട് ശ്രീശുകബ്രഹ്മഷീ അന്തഃകരണവിശുദ്ധിവരുത്തി, സ്ഥലസൂക്ഷ്മധാരണാവിധികളിലൂടെ ഭക്തി യോഗത്തിലെത്തുക എന്നത് കർത്തവൃത്വേന ഉപദേശിച്ചു. ഈ അദ്ധ്യായത്തിൻറെ അവസാനശ്ലോകം ഫലശ്രതിരൂപത്തിൽ അതിന്റെ ഉപസംഹാരം കുറിക്കുന്നു.

#3 തൃതീയോഽദ്ധ്യായഃ.

അനൃദേവോപാസനകൾ നശ്വരഫലപ്രദങ്ങളാണെങ്കിലും സൽസംഗത്തിനും ഹരികഥാശ്രവണത്തിനും തദ്വാരാ ഭക്തിക്കും മുക്തിക്കും പരാക്ഷമായി സഹായിക്കുമെന്നു രാജാവിനോട് പറഞ്ഞു കൊണ്ടാണു് ശ്രീശുകൻ ആ പ്രമേയം അവസാനിപ്പിച്ചതും. സൂതൻ ഇതിത്രയും ആഖ്യാനം ചെയ്തപ്പോൾ നൈമിശക്ഷേത്രവാസികളായ ശൗനകാദികൾക്ക് കഥാശ്രവണാഭിരുചി വളർന്നു. പുണ്യശ്ലോകന്മാരായ ആ ബ്രഹ്മർഷിരാജർഷിമാരുടെ സംവാദത്തിൽ ഭഗവാന്റെ ഉദാരഗുണങ്ങളെ വെളിവാക്കുന്ന കഥകൾ പലതും ഉണ്ടാകുമല്ലോ. അവ അവരുടെ സംവാദരൂപത്തിൽ ഇനിയും വിസ്തരിക്കണമെന്നു ഋഷിമാർ സൂതനാടുപറയുന്നു.

#4 ചതുത്ഥോഽദ്ധ്യായഃ

ശ്രീശുകവചനത്താൽ ഭൌതികവിഷയകമായ ആത്യന്തികവിരക്തിയിലെത്തിയ രാജാവ് സർവ്വേശ്വരന്റെ സൃഷ്ട്യാദിലീലകളെ കേൾപ്പാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഋഷി ഇഷ്ടദേവതാഗുരുവന്ദനരൂപമായ ഉപക്രമത്താടെ പ്രവചനം തുടർന്നു.

#5 പഞ്ചമോഽദ്ധ്യായഃ

ലോകങ്ങൾ 14 എന്നും, 3 എന്നും പറയാറുണ്ട്. മൂന്നെന്ന പക്ഷത്തിൽ വൈരജന്റെ പദങ്ങളിൽ ഭൂലോകം, നാഭിയിൽ ഭുവർല്ലോകം, ശിരസ്സിൽ സ്വർഗ്ഗലോകം എന്നാണ് സങ്കല്പം.

ഭഗവാന്റെ സൃഷ്ടിസ്ഥിതിസംഹാരലീലകളും തദ്വാരാലോകതത്വവും ആവഴിക്കും ആത്മതത്ത്വജ്ഞാനവും ബ്രഹ്മനാരദസംവാദത്തെ അവതരിപ്പിച്ചുകൊണ്ടു ശ്രീശുകൻ രാജാവിനെ ഗ്രഹിപ്പിക്കുന്നു. ലോകം എന്താണ്? അതിന്നും അധിഷ്ഠാനമെന്ത്? അതിനു രൂപം കൊടുത്തു പ്രകാശിപ്പിക്കുന്നതാര്? ജഗൽസ്രഷ്ടാവായ ബ്രഹ്മാവുൾപ്പെടെയുള്ള സമസ്തസൃഷ്ടികളുടേയും സ്വതന്ത്രനിയന്താവാര്? - എന്നും മറ്റുമായ നാരദപ്രശ്നങ്ങൾക്ക് സർവ്വജ്ഞനായ ബ്രഹ്മാവ് ഉത്തരം നല്ലുന്നു. ലോകവും ലോകാധിഷ്ഠാനവും ലോകത്തിന്റെ പ്രകാശകനും സ്രഷ്ടാവും നിയന്താവും സംഹർത്താവുമെല്ലാം സാക്ഷാൽ ശ്രീനാരായണൻ മാത്രമാണെന്നും ബ്രഹ്മാദികൾ ആ സ്വതന്ത്രനായ സർവ്വേശ്വരന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുകയാണെന്നും ബ്രഹ്മദേവൻ വൃക്തമാക്കുന്നു.

#6 ഷഷ്ഠോഽദ്ധ്യായഃ

പൂർവ്വാദ്ധ്യായത്തിൽ തുടങ്ങിയ ബ്രഹ്മനാരദസംവദമാണ് ഈ അദ്ധ്യായത്തിലേയും വീഷയം ഭഗവാന്റെ ആദ്യാവതാരമായ വിരാട്പുരുഷന്റെ അനന്തവിദൂതികളെ പുരുഷസൂക്താർത്ഥനുസാരേണ ബ്രഹ്മാവും നാരദനെ ധരിപ്പിക്കുന്നു ലോകം ഈശ്വരാധിഷ്ഠിതമാണെന്നും ഈശ്വരവൃതിരിക്തമായി ലോകത്തിൽ യാതൊന്നുമില്ലെന്നും ദേവേന്ദ്രിയാന്തഃകരണശുദ്ധി സിദ്ധിച്ച മനനശീലരായ ഋഷീകൾക്കു മാത്രമേ ഈശ്വരതത്ത്വദർനത്തിന്നാകയുള്ളു വെന്നും ഉള്ള യാഥാർത്ഥൃത്തെ വേദമന്ത്രാകരീത്യാ ദൃഡീകരിച്ചിരിക്കുന്നു.

#7 സപ്തമോഽദ്ധ്യായഃ

ഭഗവാന്റെ അവതാരകഥകളുടെ സംക്ഷേപം പ്രഥമസ്കന്ധം മൂന്നാമദ്ധ്യായത്തിൽ സൂതശൗനകസംവാദത്തിലുണ്ടു്. അതിൽനിന്നും അല്പം വിപുലീകരീച്ചുകൊണ്ടുള്ള ഈ ബ്രഹ്മനാരദസംവാദത്തിലെ പ്രസ്താവത്തിൽ അവതാരങ്ങളുടെ എണ്ണം കൂടിയിരിക്കുന്നു. "അവതാരാ ഹൃസംഖയാഃ" എന്നതാണു് ഇതിനു സമാധാനം.

ഭഗവാൻ ലോകാനുഗ്രഹാർത്ഥം കൈക്കൊണ്ട ജന്മകർമ്മങ്ങളെ സംഗ്രഹരൂപത്തിൽ ഉപദേശിച്ചശേഷം ബ്രഹ്മാവ് നാരദമുനിയോടു പറഞ്ഞതു പ്രത്യേകം ശ്രദ്ധേയമാകുന്നു ജനങ്ങൾക്ക് ഭഗവാനിൽ ഭക്തിയുറയ്ക്കുവാൻ ഉതകുമാവ് ബ്രഹ്മാപദേശതത്ത്വത്തെ ശ്രീനാരദൻ ലോകത്തിൽ പ്രചരിപ്പിക്കണം. ഭക്തിപ്രവണമല്ലാത്ത തത്ത്വാവബോധം നീഷ്പ്രയാജനമാണെന്നത്രേ ഭാഗവതശാസ്ത്രസാരം.

#8 അഷ്ടമോഽദ്ധ്യായഃ

സാക്ഷാൽ ശ്രീനാരായണൻതന്നെ ആദിയിൽ ബ്രഹ്മാവിന്നുപദേശിച്ച ഭാഗവത മഹാപുരാണമെന്ന ഭക്തിയോഗസംഹിതയെ ബ്രഹ്മാവ് നാരദന്നും, നാരദൻ വ്യാസമുനിക്കും, വാസൻ ശ്രീശുകന്നും ഉപദേശിച്ചതാകുന്നു. അതിപ്പോൾ, ആസന്നമൃത്യുവായി, ശുദ്ധാന്തഃകരണനായിരിക്കുന്ന പരീക്ഷിത്ത് രാജാവിന്നു അദ്ദേഹത്തിന്റെ ജിജ്ഞാസക്കനുസരിച്ച് ശ്രീശുകൻ ഉപദേശിക്കുവാൻ പോകന്നു.

രാജാവു് ഇതുവരെ കേട്ടതിൽ തനിക്കുണ്ടായ ചില സന്ദേഹങ്ങളെ തീർത്തുതരുവാനും അതിനെത്തുടർന്നും തനിക്കു അജ്ഞാതമായ
പറമതത്ത്വങ്ങളുടെ രഹസ്യത്തെ ഉപദേശിച്ചുതരുവാനും ആ ബ്രഹ്മഷിയോടപേക്ഷിച്ചു.

#9 നവമോഽദ്ധ്യായഃ

വിരാട്പുരുഷാംഗങ്ങളാൽ ലോകങ്ങൾ കല്പിതങ്ങളായെന്നും ലോകങ്ങളാൽ വിരാട്പുരുഷാംഗങ്ങൾ കല്പിതങ്ങളായെന്നും പറഞ്ഞുവെച്ചതിലുള്ള വിരോധം പരിഹരിച്ചുതരണമെന്നു രാജാവ് തന്നോട് അപേക്ഷിച്ചിരുന്നു. അതിനുള്ളതും, അതിനെ തുടർന്നു കൊണ്ടുള്ള ചോദ്യങ്ങൾക്കുള്ളതുമായ ഉത്തരം ഭാഗവതകഥാ പ്രവചനത്തിലൂടെ തന്നുകൊള്ളാമെന്നാണു ശ്രീശുകൻ പറഞ്ഞതിന്റെ സാരം.

ആദിയിൽ ശ്രീ നാരായണൻ ബ്രഹ്മാവിന്നു ഉപദേശിച്ച ഭാഗവതതത്ത്വ സാരം ഈ അദ്ധ്യായത്തിലെ 32 മുതൽ 35 ഉൾപ്പെടെയുള്ള ചതുഃശ്ലോകിയിൽ അടങ്ങിയതാണു. ഇതിനെ പിന്നീടു പ്രപഞ്ചനം ചെയ്ത് സമ്പ്രദായക്രമമനുസരിച്ച് ലോകാനുഗ്രഹത്തെ മുൻനിർത്തി ബ്രഹ്മനാരദവ്യാസശുകന്മാർ ലോകത്തിൽ അവതരിപ്പിച്ചു. അതിനാൽ ഈ ഭാഗവതസംഹീത അപൌരുഷേയവും ആകയാൽ വേദസമ്മിതവുമാകുന്നു.

#10 ദശമോഽദ്ധ്യായഃ

പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ച തത്ത്വങ്ങൾ ഈ സ്കന്ധത്തിലെ പ്രധാന വിഷയമാണു്. ഇതു മൂന്നു സ്ഥലത്തു കാണാം. എങ്കിലും ആവർത്തനമല്ല. ആദൃം ഒരു പ്രസംഗത്തിൽ സംഗ്രഹേണ പറഞ്ഞതിനെ മറെറാരു പ്രസംഗത്തിൽ വിപുലീകരിക്കുക എന്ന രീതിയാണു് ഭാഗവതത്തിൻറതു. ഈ പ്രപഞ്ചസൃഷ്ടാദീ നിരൂപണമാകട്ടെ പ്രപഞ്ചാശ്രയഭൂതമായ പരമാത്മതത്ത്വത്തിൻറെ അവബാധത്തിന്നു വണ്ടിയാണു. ആയതു വീദുരമൈത്രേയ സംവാദത്തിലൂടെ അടുത്ത സ്കന്ധത്തിൽ അവതരിപ്പിക്കുവാൻ പോകുന്നതിന്റെ സൂചന നല്ല്കിക്കൊണ്ട് ഈ സ്കന്ധം ഉപസംഹരിച്ചിരിക്കുന്നു.


ശ്രീമദ് ഭാഗവതം
ഭാഗം 35
വീവരണം: ഭയം, പ്രിയം, ഹിതം, നച്ചികേതസ്സ്.



ശ്രീമദ് ഭാഗവതം
ഭാഗം 36
വീവരണം: ജിതാസനൻ, ജിതശ്വാസൻ, ജിതസംഗൻ, ജിതെന്ദ്രിയൻ, വിശ്വരൂപ വർണ്ണനനം. ക്രമമുക്തി, സദ്യോമുക്തി.



ശ്രീമദ് ഭാഗവതം
ഭാഗം 37
വീവരണം: മോക്ഷം നിർവികല്പ സമാധി, ജീവൻ മുക്തി, ബ്രഹ്മ നിർവാണം.



ശ്രീമദ് ഭാഗവതം
ഭാഗം 38
വീവരണം: വിഗ്രഹാരാധന, വൈകുണ്ടം, പ്രേതാത്മാവ്, ബ്രഹ്മരന്ദ്രം, മരണം.



ശ്രീമദ് ഭാഗവതം
ഭാഗം 39
വീവരണം: ഉപനിഷദ്, ഗീത, ഭാഗവദം, ഈരെഴു പതിനാല് ലോകം, കുടസ്ഥൻ, ദൃഷ്ടാ.



ശ്രീമദ് ഭാഗവതം
ഭാഗം 40
വീവരണം: സൃഷ്ടി, അന്ധകരണം, വൃത്തി.



ശ്രീമദ് ഭാഗവതം
ഭാഗം 41
വീവരണം: ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പ്രപഞ്ചം.



ശ്രീമദ് ഭാഗവതം
ഭാഗം 42
വീവരണം: ഇന്ദ്രിയങ്ങൾ, കാലചക്രം.



ശ്രീമദ് ഭാഗവതം
ഭാഗം 43
വീവരണം: ചതുഃശ്ലോകി ഭാഗവതം
32:
അഹമേവാസമേവാഗ്രേ നാന്യദൃത് സദസത് പരം
പശ്ചാദഹം യദേതച്ച യോഽവശിഷ്യത സോഽസ്മ്യഹം

33:
ഋതേർത്ഥം യത് പ്രതിയേത ന പ്രതിയേത ചാത്മനി
തദ്വിദ്യാദാത്മനോ മായാം യഥാഭാസോ യഥാഽഭാസോ യഥാ തമഃ

34:
യഥാ മഹാന്തി ഭൂതാനി ഭൂതേഷുച്ചാവഷ്വനു പ്രവിഷ്ടാന്യപ്രവിഷ്ടാനി തഥാ തേഷു ന തേഷ്വഹം

35:
ഏതാവദേവ ജിജ്ഞാസും തത്ത്വജിജ്ഞാസുനാഽത്മനഃ
അന്വയവ്യതിരേകാഭ്യാം യത് സ്യാത് സർവ്വത്ര സർവ്വദാ



ശ്രീമദ് ഭാഗവതം
ഭാഗം 44
വീവരണം: ചിതാകാശൻ, മായ, ജീവത്മവ്, പരമാത്മാവ്, തത്വ ജിഞ്ഞാസ, ഭാഗവദത്തിന്റെ പത്തു ലക്ഷണങ്ങൾ.



ശ്രീമദ് ഭാഗവതം
ഭാഗം 45
വീവരണം:തത്വമസി, ശ്രീരാമൻ, അതീന്ദ്രിയ ജ്ഞാനം, പുരാണ രീതികൾ: 1] സർഗ്ഗം, 2] വിസർഗ്ഗം, 3] സ്ഥാനം, 4] പോഷണം, 5] ഊദായ, 6] മന്വന്തര, 7] ഈശാനുകഥ, 8] നിരോധം, 9] മുക്തി, 10] ആശ്രയം.



ശ്രീമദ് ഭാഗവതം
ഭാഗം 46
വീവരണം:1] സർഗ്ഗം, 2] വിസർഗ്ഗം, 3] സ്ഥാനം, 4] പോഷണം, 5] ഊദായ, 6] മന്വന്തര, 7] ഈശാനുകഥ, 8] നിരോധം, 9] മുക്തി, 10] ആശ്രയം. ആദിഭൗദ്ധികം, ആദിദൈവികം, ആദ്ധ്യാത്മികം











Related Links:

ഭാഗവതമാഹാത്മ്യം | പ്രഥമ സ്കന്ധം|തൃതീയ: സ്കന്ധം

അഭിപ്രായങ്ങളൊന്നുമില്ല