ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
തിരുവനന്തപുരത്തിന്റെ മധ്യഭാഗത് സ്ഥിതി ചെയ്യുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പേരിൽ നിന്നാണ് തിരുവനന്തപുരത്തിന്റെ പേര് സിദ്ധിച്ചത്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇഴചേരുന്ന ഒരു സംസ്‌കൃതിയുടെ ചരിത്രം പത്മനാഭന്റെ മണ്ണില്‍ എഴുതിവെച്ചിരിക്കുന്നു. ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്നിടം പണ്ട് അനന്തന്‍കാട് എന്ന് അറിയപ്പെടുന്ന ഘോരവനമായിരുന്നു എന്നാണ് ഐതിഹ്യം. ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്. വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ വീരബാലമാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.
അനന്തൻ എന്ന നാഗത്തിന്മേൽ ശയിയ്ക്കുന്ന പരബ്രഹ്മസ്വരൂപനായ ഭഗവാൻ മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്ര പ്രതിക്ഷ്ഠയെ കുറിച്ചോ ക്ഷേത്രം സ്ഥാപിതമായത് എന്നതിനെ കുറിച്ചോ ശരിയായ ഒരു രേഖകളും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഈ ക്ഷേത്രത്തിന്റെ ഉൽപത്തിയെ കുറിച്ച് ക്ഷേത്രം വക ഗ്രന്ഥാവലി രേഖകളിനിന്നും മനസ്സിലാക്കുന്നത് ഈ ക്ഷേത്രം കലിയുഗത്തിന്റെ തൊള്ളായിരത്തി അൻപതാം ദിവസം മംഗലാപുരത്തുനിന്നും വന്ന തുളുസന്ന്യാസിയായ ദിവാകരമുനി എന്ന സന്യാസിയാൽ സ്ഥാപിതമത് എന്നാണ്.
അനന്തശയന മാഹാത്മ്യത്തിൽ പറയപ്പെടുന്നത്ത് ആത്തർത്ത ദേശത്തിൽ ദിവാകരമുനി എന്ന സന്യാസി ധ്യാനത്തിൽ വളരെ ഭക്തിയോടുകൂടി തന്റെ പ്രിയപ്പെട്ട ഭഗവാനെ പൂജിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് മാഹാവിഷ്ണു തന്റെ സ്വരൂപം വെളിപ്പെടുത്താതെ സന്യാസിയുടെ മുൻപിൽ രണ്ട് വയസ്സ് പ്രായം ഉള്ള ബാലരൂപത്തിൽ പ്രത്യക്ഷപെട്ടു. ബാലനെ കണ്ടപ്പോൾ സന്യാസിക്ക് അത്യന്തം വാത്സല്യം തോന്നി കുട്ടിയോട് ഒരിക്കലും തന്നെ വിട്ടുപോകരുതേ എന്ന് അപേക്ഷിച്ചു. ബാലൻ സന്തോഷപൂർവ്വം സമ്മതിക്കുകയും എന്നാൽ തന്നോട് അപമര്യാദയായി പെരുമാറുകയോ കോപം കൊള്ളുകയോ ചെയ്താൽ ആ നിമിഷം തന്നെ സന്യാസിയെ വിട്ടു പോവും എന്ന വ്യവസ്ഥ മുന്നിൽ വെക്കുകയും ചെയ്യ്തു. ഇതുകേട്ട സന്യാസി വളരെ സന്തോഷപൂർവ്വം വ്യവസ്ഥ അംഗീകരിച്ചു.
ദിവസം കഴിയുംതോറും ബാലന്റെ വികൃതികൾ കൂടി കൂടി വന്നു സന്യാസിയെ ശല്യപെടുത്തുകയും ചെയ്യ്തു. ഒരു ദിവസം സന്യാസി പൂർണ ധ്യാനത്തിൽ ഇരിക്കുമ്പോൾ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വികൃതിയോടെ കൈയിലെടുത്തു കടിക്കുകയും കളിക്കുകയും ചെയ്യ്തു. ഇതുകണ്ട സന്യാസി സാഹചര്യം മറന്നു ക്ഷമ നശിച്ചു വളരെ കുപിതൻ ആവുകയും ചെയിതു. അപ്പോൾ ബാലൻ ഇപ്രകാരം പറഞ്ഞു വീണ്ടും എന്നെ കാണണമെങ്കിൽ അനന്തൻ കാട്ടിൽ വരുക എന്ന് പറഞ്ഞുകൊണ്ട് അവിടെനിന്നു അപ്രത്യക്ഷൻ ആവുകയും ചെയിതു. അപ്പോൾ ആണ് ആ ബാലൻ ആരായിരുന്നു എന്ന സത്യം മനസിലാക്കിയത്. ബാലനെ പിരിഞ്ഞ ദുഃഖം അടക്കാൻ സന്യാസി ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് അത് കഴിഞ്ഞില്ല.
തുടരും ..
അഭിപ്രായങ്ങളൊന്നുമില്ല