തുളസി
സംസ്കൃതത്തിൽ തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണർത്ഥം. തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് തുലനം ഇല്ലാത്തത് എന്ന് പേരിനു പിന്നിൽ. കറുത്ത തുളസിക്ക് കൃഷ്ണതുളസിയെന്നും വെളുത്ത തുളസിക്ക് രാമതുളസിയെന്നും പറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. ഔഷധസസ്യമായും പുണ്യസസ്യമായും ഭാരതത്തിലെ പല ആചാരങ്ങളിലും തുളസി ഉപയോഗിച്ചുവരുന്നു. വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്.
മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മീ ദേവിയാണ് ഭൂമിയിൽ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം.
സരസ്വതീശാപം നിമിത്തം ലക്ഷ്മീദേവി ധർമധ്വജനെന്ന രാജാവിന്റെ പുത്രിയായ തുളസിയായി ജനിക്കുകയും ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ വിഷ്ണുവിന്റെ അംശമായ ശംഖചൂഢൻ എന്ന അസുരനെ വിവാഹം കഴിക്കുകയും ചെയ്തു.
പത്നിയുടെ പാതിവ്രത്യം നശിച്ചാൽ മാത്രമേ മരണമുണ്ടാവുകയുള്ളൂ എന്ന വരം ശംഖചൂഢന് ലഭിച്ചിരുന്നതിനാൽ ദേവന്മാർ ശംഖചൂഢനെ വകവരുത്തുന്നതിനായി മഹാവിഷ്ണുവിന്റെ സഹായം അഭ്യർഥിച്ചു.
ശംഖചൂഢന്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു. കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ ദേവി കൃത്രിമ ശംഖചൂഢനെ ശപിക്കാൻ മുതിർന്നെങ്കിലും മഹാവിഷ്ണു സ്വരൂപം കൈക്കൊള്ളുകയും ദേവിയെ സമാശ്വസിപ്പിക്കുകയും ചെയ്തു.
തുളസീദേവി ശരീരമുപേക്ഷിച്ച് വൈകുണ്ഠത്തിലേക്കു പോയപ്പോൾ ദേവിയുടെ ശരീരം ഗണ്ഡകി എന്ന പുണ്യനദിയായി തീർന്നുവെന്നും, തലമുടിയിഴകൾ തുളസിച്ചെടിയായി രൂപാന്തരപ്പെട്ടുവെന്നുമാണ് ഐതിഹ്യം.
തുളസി ദേവിക്ക് എട്ട് പേരുകളുണ്ട് അവ എന്നിങ്ങനെയാണ്
1) വൃന്ദാവനം - വൃന്ദാവനത്ത് ആദ്യം പ്രത്യക്ഷപ്പെട്ട ഒരാൾ.
2) വൃന്ദ - എല്ലാ സസ്യങ്ങളുടെയും മരങ്ങളുടെയും ദേവത (ഒരു തുളസി നിലയം കാട്ടിലുണ്ടെങ്കിൽ വൃന്ദാവനം എന്ന് വിളിക്കാം.)
3) വിശ്വാ പൂജിത - പ്രപഞ്ചം മുഴുവൻ ആരാധിക്കുന്ന ഒരാൾ.
4) പുഷ്പസാര - എല്ലാ പൂക്കളുടെയും ഏറ്റവും മുകളിലുള്ളത്, കൃഷ്ണൻ മറ്റ് പുഷ്പങ്ങൾ നോക്കിയിരുന്നില്ല.
5) നന്ദിനിനി - ഭക്തർക്ക് അനന്തമായ ആനന്ദം പകരുന്നവൾ.
6) കൃഷ്ണ-ജിവിനി - കൃഷ്ണന്റെ ജീവിതം.
7) വിശ്വ-പാവാനി - മൂന്നു ലോകങ്ങളെ ശുദ്ധീകരിക്കുന്ന ഒരാൾ
8) തുളസി - താരതമ്യമില്ലാത്ത ഒരാൾ
എല്ലാ വൃക്ഷങ്ങളുടെയും ചെടികളിലെയും തുളസി ദേവി ഏറ്റവും മുകളിലാണുള്ളത്. തുളസിയുടെ ഇല, പൂവ്, കായ്, വേര്, ചില്ല, തൊലി, തടി, മണ്ണ് എന്നിവയെല്ലാം തന്നെ പാവനമായി കണക്കാക്കപ്പെടുന്നു. ഗംഗാ നദിയിൽ കുളിക്കുന്ന എല്ലാവരെയും ശുദ്ധീകരിക്കുന്നതുപോലെ, തുളസി ദേവി മൂന്ന് ലോകങ്ങൾ ശുദ്ധീകരിക്കുന്നു.
മൃതദേഹം കത്തിച്ചാൽ, തുളസി മരം ഒരു ചെറിയ കഷണം തീയിൽ ഇടുകയാണെങ്കിൽ, ആ വ്യക്തി ആത്മീയ ലോകത്തെ പ്രാപിക്കും. തുളസി തൊട്ടാൽ മറ്റ് എല്ലാ മരവും ശുദ്ധീകരിക്കപ്പെടുന്നു. വിഷ്ണുവിന്റെ ദൂതന്മാർ അതിനടുത്തുള്ള തുളസി വിറകുകൾ കത്തുന്നതായി കണ്ടാൽ ഉടനെ വന്ന് ആ ശരീരം ആത്മീയ ലോകത്തിലേക്ക് കത്തിച്ചുകളയുന്നു. തുളസി മരം എരിയുന്ന സമയത്ത് യമരാജിന്റെ ദൂതന്മാർ അവിടെ വരാറില്ല.
തുളസിത്തീ കൊണ്ട് വിഷ്ണുവിന് ഒരു വിളക്ക് വച്ചാൽ അനേകലക്ഷം വിളക്കിന്റെ പുണ്യഫലം നേടുമെന്നും. എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു, പൂർണ്ണമായും നിർമലമാണ്.
തുളസി അരച്ച് ദേഹത്ത് പൂശി വിഷ്ണുവിനെ പൂജിച്ചാൽ ഒരു ദിവസംകൊണ്ടുതന്നെ നൂറു പൂജയുടേയും നൂറു ഗോദാനത്തിന്റേയും ഫലം ലഭിക്കുമെന്നും പുരാണം പ്രസ്താവിക്കുന്നു.
തുളസിയുടെ ഔഷധഗുണങ്ങൾ
1) ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു.
2) തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും.
3) തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക് ശമനമുണ്ടാകും.
4) തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷബാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്നകണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും.
5) തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും.
6) തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും.
7) തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും
8) തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും.
* ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ ഔഷധ പ്രയോഗം നടത്താവൂ.
അഭിപ്രായങ്ങളൊന്നുമില്ല