Latest

24 (64-65) - ലളിതാ സഹസ്രനാമം

ദേവർഷിഗണസംഘാതസ്‌തൂയമാനാത്മവൈഭവാ ഭണ്ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതാ 

ഓം ദേവർഷിഗണസംഘാതസ്തൂയമാനാത്മ വൈഭവായൈ നമഃ

ഓം ഭണ്ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതായൈ നമഃ

64.ദേവര്‍ഷിഗണസങ്ഘാതസ്തൂയമാനാത്മവൈഭവാ

ദേവർഷിഗണസംഘാതസ്തൂയമാനാത്മവൈഭവായൈ നമഃ

ദേവർഷിഗണ എന്നാൽ ദേവന്മാർ, ഋഷീശ്വരന്മാർ, ഗണങ്ങൾ. സംഘാത സംഘങ്ങൾ, ഒരുമിച്ച്. സ്തുയമാനം എന്നാൽ സ്തുതിഗീതങ്ങളാലും പ്രാർത്ഥനകളാലും, സംഘാതസ്തൂയമാനം സംഘം ചേർന്ന് നന്നായി സ്തുതിക്കുന്നു. വൈഭവം സർവ്വവ്യാപിയാണ്. വൈഭവ എന്നാൽ മഹത്ത്വവും, ശക്തിയും അർത്ഥമാക്കുന്നു. അസുരനിൽ നിന്ന് ദേവന്മാരുടെയും ഋഷിമാരുടെയും ഗണങ്ങളുടെയും രക്ഷിച്ചതിന് ദേവിയുടെ ശക്തിയെ, സദ്ഗുണങ്ങളെ പ്രകീർത്തിക്കുന്നു. കൂട്ടമായി ഭഗവതിയുടെ വൈഭവത്തേക്കുറിച്ച്‌ പാടിക്കൊണ്ടിരിക്കുന്നു. ഇന്ദ്രൻ, ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ തുടങ്ങിയ ദേവന്മാരോ, ഭൃഗു തുടങ്ങിയ ഋഷികൾ അല്ലെങ്കിൽ മുനിമാർ, നാരദൻ, അംഗിരസൻ, അത്രി, കശ്യപൻ, മറ്റുള്ളവരും ആദിത്യദി ഗണങ്ങളും ഏവരും ശ്രീ ലളിതാദേവിയെ സ്തുതിച്ചിട്ടുണ്ടെന്ന് പറയുന്നു. സ്തുതിയ്‌ക്കപ്പെട്ട ആത്മവൈഭവത്തോടു കൂടിയവള്‍. ഈ നാമത്തിൽ ശ്രീദേവിയുടെ സർവ്വവ്യാപിത്വവും സർവ്വശക്തിയും അതിരുകളില്ലാത്ത ഊർജ്ജവും സൂചിപ്പിച്ചിരിക്കുന്നു.

65.ഭണ്ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതാ

ഭണ്ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതായൈ നമഃ

ഭണ്ഡാസുര വധത്തിന്‌ ഉദ്യുക്തയായ തയ്യാറായ ശക്തിസേനയോട്‌ സമന്വിതാ. ഭണ്ഡാസുരനെ വധിയ്‌ക്കാന്‍ പുറപ്പെട്ട ശക്തിയുടെ പടയോടുകൂടിയവള്‍. ശിവനാൽ ഭസ്മമാക്കപ്പെട്ട മന്മഥന്റെ ചാരം കൊണ്ട് ഗണപതി ഒരു പുരുഷരൂപം ഉണ്ടാക്കുകയും ജീവൻ പ്രാപിക്കുകയും തപസ്സുകൊണ്ട്‌ വരങ്ങൾ നേടുകയും ബ്രഹ്മാവ് ഈ നേട്ടത്തെ ഭണ്ഡ് എന്ന് പറഞ്ഞ് പ്രശംസിച്ചു, അതിനാൽ ഭണ്ഡാസുരൻ എന്ന പേര് ലഭിച്ചു. ഭണ്ഡൻ അജ്ഞതയാൽ ബന്ധിക്കപ്പെട്ട് ഇന്ദ്രിയസുഖങ്ങളാണ് പരമോന്നതമെന്ന ചിന്തയിൽ ജീവിച്ച് തന്റെ ആത്മസ്വരൂപത്തെ കുറിച്ച് അജ്ഞനായിരുന്നു. ആ അജ്ഞതയിൽ മറഞ്ഞിരിക്കുന്ന ആത്മാവിന്റെ ശക്തി സ്വരൂപം വിജ്ഞാന പ്രക്രിയയിലൂടെ പുറത്തുവരുമ്പോൾ, ശക്തിയുടെ വിവിധ രൂപങ്ങളായി പരിണമിക്കുന്നു. ഭണ്ഡാസുരൻ ഉൾക്കൊള്ളുന്ന അസുരസ്വഭാവം ക്രൂരമായ അഹംഭാവത്തെ നശിപ്പിക്കാൻ ഒരുമ്പെട്ട ശക്തിയുള്ളതോ കഴിവുള്ളതോ ശക്തി സ്വരൂപിണികളുടെ പട നയിക്കുന്നവള്‍. അജ്ഞതയാൽ മറഞ്ഞിരിക്കുന്ന ആത്മാവിന്റെ ശക്തി ആത്മസാക്ഷാത്കാരത്തിനായി പരിശ്രമിക്കുമ്പോൾ ശക്തമായ ശക്തികളായി പുറത്തുവരുന്നു എന്നാണ് ഈ നാമം കൊണ്ട് സൂചിപ്പിക്കുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല