Latest

32 (80-81) ലളിതാ സഹസ്രനാമം

 (32)  (80-81) ലളിതാ സഹസ്രനാമം

കരാംഗുലിനഖോത്പന്നനാരായണദശാകൃതിഃ 

മഹാപാശുപതാസ്ത്രാഗ്നിനിർദ്ദഗ്ദ്ധാസുരസൈനികാ

80.കരാങ്ഗുലിനഖോത്പന്നനാരായണദശാകൃതിഃ

ഭണ്ഡാസുരന്‍ സര്‍വ്വാസുരം എന്ന അസ്ത്രം പ്രയോഗിച്ചപ്പോള്‍ ഹിരാണ്യക്ഷന്‍ ഹിരണ്യകശിപു രാവണന്‍ എന്നീ രാക്ഷസന്മാർ പ്രത്യക്ഷപ്പെടുകയും യുദ്ധം ചെയ്യുകയും ചെയ്തു. ദേവി തന്റെ നഖങ്ങളിൽ നിന്ന് ശ്രീനാരായണന്റെ പത്ത് അവതാരങ്ങൾ സൃഷ്ടിച്ചു. ഓരോരുത്തരും യഥാക്രമം അസുരന്മാരെ ഉന്മൂലനം ചെയ്യ്തു. ഭണ്ഡാസുരന്റെ ദുഷിച്ച ഗുണങ്ങളെ നശിപ്പിക്കാനാണ് അവതാരങ്ങളെല്ലാം സൃഷ്ടിച്ചത്. ദശാവതാരങ്ങളുടെ ഉത്ഭവസ്ഥാനമാണ് ശ്രീമാതാവ്. ദൈവിക പ്രവൃത്തികളാണ് സൃഷ്ടി, സ്ഥിതി, ലയനം, തിരോധനം, അനുഗ്രഹം, എന്നിവ അതുപോലെ, മനുഷ്യന്റെ അല്ലെങ്കിൽ ജീവന്  ജാഗ്രത്, സ്വപ്നം സുഷുപ്തി, തുരീയം മരണം എന്നീ അഞ്ച് അവസ്ഥകൾ, പ്രവൃത്തികളുണ്ട്.മനുഷ്യരുടെ അഞ്ച് അവസ്ഥകളും ഈശ്വരന്റെ അഞ്ച് അവസ്ഥകളും ചേർന്ന് ദശാകൃതിയാണ്. അമ്മ തന്റെ പത്ത് വിരലിലെ നഖങ്ങളിലൂടെയാണ് ഇതെല്ലാം ചെയ്യുന്നത്.

81.മഹാപാശുപതാസ്ത്രാഗ്നിനിര്‍ദ്ദഗ്ധാസുരസൈനികാ

ശ്രീമാതാ മഹാപാശുപതാസ്‌ത്രം പ്രയോഗിക്കുകയും അസുരശക്തികളെ ദഹിപ്പിക്കുകയും ചെയ്തു. പശു എന്നാൽ മൃഗങ്ങൾ. നമ്മെ പൂർണ്ണമായും തളച്ചിടുന്ന ലൗകിക ആകർഷണങ്ങള്‍. ലൗകിക ബന്ധങ്ങളാൽ തളർന്നുപോയ ബുദ്ധിയുള്ള മൃഗങ്ങളാണ് നാമെല്ലാവരും. പതി എന്നാൽ ഭർത്താവ് അല്ലെങ്കിൽ ജീവജാലങ്ങളെ ചിട്ടയോടെ നിയന്ത്രിക്കുന്നവൻ, പശുപതി എന്ന പരമശിവനാണ് അല്ലാതെ മറ്റാരുമല്ല. അതിനാൽ നമ്മുടെ മൃഗീയമായ അജ്ഞത ഇല്ലാതാക്കാൻ പരമേശ്വരന് മാത്രമേ കഴിയൂ. ലിംഗപുരാണം അനുസരിച്ച്, പശുപതാസ്ത്ര മന്ത്രം ആറ് അക്ഷരങ്ങളുള്ള "ഓം നമ ശിവായ" എന്ന മന്ത്രമാണ്. മഹാപാശുപത ശുദ്ധമായ അറിവാണ്, അത് യാഥാർത്ഥ്യത്തെ വാസതവമല്ലാത്തതിൽ നിന്ന് വേർതിരിക്കുന്നു, മനുഷ്യമനസ്സിലെ ദ്വൈതതയെ ദഹിപ്പിക്കുന്നു. ദ്വൈതങ്ങൾ ഇല്ലാതാകുമ്പോൾ മോക്ഷം പ്രാപിക്കുന്നു. 




അഭിപ്രായങ്ങളൊന്നുമില്ല