Latest

നക്ഷത്രങ്ങളുടെ അർത്ഥം, അധിദേവത, ഉപാസനാ മൂര്‍ത്തി...



8. പൂയം

അർത്ഥം : പുഷ്ടിപ്പെടുത്തുന്നവൾ.
ദർശിക്കേണ്ട ക്ഷേത്രം : പയ്യന്നൂർ മുരുകൻ ക്ഷേത്രം.
ഉപാസനാ മൂര്‍ത്തി: മഹാവിഷ്ണു
മുഹൂർത്തങ്ങൾ : എല്ലാ മംഗള കർമങ്ങൾക്കും പൂയം നക്ഷത്രം ഉത്തമം ആണ് പക്ഷേ വിവാഹത്തിന് ഉത്തമം അല്ല.
ഭാഗ്യദിനം :  ശനി.
വൃക്ഷം : അരയാൽ.
ഭാഗ്യ സംഖ്യ : 8.
മൃഗം : ആട്.
ഗണം : ദൈവം.
പക്ഷി : ചെമ്പോത്ത്.
ഭൂതം : ജലം.
യോനി : പുരുഷം.
ദേവത : ബൃഹസ്പതി.
അധിപ ഗ്രഹം : കർക്കടകം രാശിയിലെ ഈ നാളിന്റെ ദേവത ശനി ആണ്.



9. ആയില്യം

അർത്ഥം : ആശ്ലേഷിക്കുന്നവൾ.
ആയില്യം നക്ഷത്രം സംസ്കൃതത്തിൽ ആശ്ലേഷ എന്നറിയപ്പെടുന്നു. ആശ്ലേഷ എന്ന വാക്കിന്റെ അർഥം ആലിംഗനം എന്നാണ്.
ദർശിക്കേണ്ട ക്ഷേത്രം : അമ്പലപ്പുഴ ഉണ്ണികൃഷ്ണൻ ക്ഷേത്രം.
ഉപാസനാ മൂര്‍ത്തി: ശ്രീകൃഷ്ണന്‍.
മുഹൂർത്തങ്ങൾ : നാഗ സംബന്ധമായ കാര്യങ്ങൾ, വിഷചികിത്സ, ബിസിനസ് തുടങ്ങിയവ.
ഭാഗ്യദിനം : ബുധൻ.
വൃക്ഷം : നാ­ര­കം.
ഭാഗ്യ സംഖ്യ : 5.
മൃഗം : കരി­മ്പൂ­ച്ച.
ഗണം : അസു­ര­ഗ­ണം.
പക്ഷി : ചകോ­രം.
ഭൂതം : ജലം.
യോനി : പുരുഷം.
ദേവത : നാഗം.
അധിപ ഗ്രഹം : ഈ നാളിന്റെ ദേവത ബുധൻ ആണ്. 


10. മകം 

അർത്ഥം : മകം എന്നതിന്റെ അർത്ഥം മഹതി, ശക്തിമാൻ എന്നാണ്. സ്ത്രീകൾക്ക് ഉത്തമമാണ് ഈ നക്ഷത്രം എന്ന് വിശ്വസിയ്ക്കപ്പെടുന്നു. മകം പിറന്ന മങ്ക എന്ന പ്രയോഗം ഇതുമായി ബന്ധപ്പെട്ടതാണ്.
ദർശിക്കേണ്ട ക്ഷേത്രം  : പഴവങ്ങാടി ഗണപതി ക്ഷേത്രം.
ഉപാസനാ മൂര്‍ത്തി: ഗണപതി. 
മുഹൂർത്തങ്ങൾ :വിവാഹം,  യുദ്ധം, സാഹസ കർമ്മങ്ങൾ ഇവ ചെയ്യാം.
ഭാഗ്യദിനം : വെള്ളി.
വൃക്ഷം : പേരാൽ.
ഭാഗ്യ സംഖ്യ : 7.
മൃഗം : എലി.
ഗണം : ആസുരം.
പക്ഷി : ചെമ്പോത്ത്.
ഭൂതം : ജലം.
യോനി : പുരുഷം.
ദേവത : പിത്യക്കൾ.
അധിപഗ്രഹം : ഈ നാളിന്റെ നാഥൻ കേതുവും ആണ്. 




11. പൂരം

അർത്ഥം : സംസ്കൃതത്തിൽ പൂർവ ഫാൽഗുനി (മുൻപത്തെ ചുവന്നവൾ) എന്നറിയപ്പെടുന്നു.
ദർശിക്കേണ്ട ക്ഷേത്രം : ചോറ്റാനിക്കര ഭഗവതി ക്ഷേത്രം.
ഉപാസനാ മൂര്‍ത്തി: ശിവന്‍.
മുഹൂർത്തങ്ങൾ :ശില്പകർമ്മങ്ങൾ, കപട പ്രവർത്തികൾ,  യുദ്ധം ഇവ ചെയ്യാം.
ഭാഗ്യദിനം :വെള്ളി.
വൃക്ഷം : പ്ലാശ്.
ഭാഗ്യ സംഖ്യ : 6.
മൃഗം : ചുണ്ടെലി.
ഗണം : മാനുഷം.
പക്ഷി : ചകോരം. 
ഭൂതം : ജലം.
യോനി : സ്ത്രീ.
ദേവത : ആര്യമാവ് .
അധിപഗ്രഹം : ഈ നാളിന്റെ ഗ്രഹം ശുക്രൻ ആണ്. 


12. ഉത്രം

അർത്ഥം : പിന്നത്തെ ചുവന്നവൾ.
ദർശിക്കേണ്ട ക്ഷേത്രം : കണ്ടിയൂർ ശിവക്ഷേത്രം
ഉപാസനാ മൂര്‍ത്തി: ശാസ്താവ്.
മുഹൂർത്തങ്ങൾ :ഉപനയനം, വിവാഹം,  ഗൃഹപ്രവേശം ഉത്തമം.
ഭാഗ്യദിനം : ഞായർ.
വൃക്ഷം : ഇത്തി
ഭാഗ്യ സംഖ്യ : 1.
മൃഗം : ഒട്ടകം.
ഗണം : മാനുഷം.
പക്ഷി : കാകൻ.
ഭൂതം : അഗ്നി.
യോനി  : പുരുഷം.
ദേവത : ഭഗൻ.
അധിപ ഗ്രഹം : ഈ നാളിന്റെ ഗ്രഹം സൂര്യൻ ആണ്. 


13. അത്തം

അർത്ഥം : ഹസ്തം കയ്യ്.
ദർശിക്കേണ്ട ക്ഷേത്രം : തൃക്കോടിത്താനം മഹാവിഷ്ണു ക്ഷേത്രം.
ഉപാസനാ മൂര്‍ത്തി: ഗണപതി.
മുഹൂർത്തങ്ങൾ : വിദ്യാരംഭത്തിനും, വിവാഹത്തിനും,  ഗൃഹാരംഭത്തിനും,  യാത്രയ്ക്കും, പ്രതിഷ്ഠക്കും, ശുഭമാകുന്നു.
ഭാഗ്യദിനം : തിങ്കൾ.
വൃക്ഷം : അമ്പഴം.
ഭാഗ്യ സംഖ്യ : 2.
മൃഗം : പോത്ത്.
ഗണം : ദൈവം
പക്ഷി : കാകൻ.
ഭൂതം : അഗ്നി.
യോനി : സ്ത്രീ.
ദേവത : ആദിത്യൻ.
അധിപ ഗ്രഹം : ഈ നാളിന്റെ ഗ്രഹം ചന്ദ്രൻ  ആണ്.


14. ചിത്തിര 

അർത്ഥം : തിളക്കമുള്ളവൾ. 
ദർശിക്കേണ്ട ക്ഷേത്രം : ചെങ്ങന്നൂർ ദേവീക്ഷേത്രം.
ഉപാസനാ മൂര്‍ത്തി: സുബ്രഹ്മണ്യന്‍.
മുഹൂർത്തങ്ങൾ : ആഭരണ ധാരണത്തിനും, ശാന്തികർമ്മത്തിനും, ശില്പകർമ്മത്തിനും, കൃഷിക്കും ഉത്തമം.
ഭാഗ്യദിനം : ചൊവ്വ.
വൃക്ഷം :കൂവളം. 
ഭാഗ്യ സംഖ്യ : 9.
മൃഗം : ആൾപുലി.
ഗണം : ആസുരം.
പക്ഷി : കാകൻ.
ഭൂതം : അഗ്നി.
യോനി : സ്ത്രീ.
ദേവത : ത്വഷ്ട്രാവ്.
അധിപ ഗ്രഹം : ഈ നാളിന്റെ ഗ്രഹം ചൊവ്വ ആണ്.



അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം

അഭിപ്രായങ്ങളൊന്നുമില്ല