97 (468-474) ലളിതാ സഹസ്രനാമം
97 (468-474) ലളിതാ സഹസ്രനാമം
വജ്രേശ്വരിവാമദേവീവയോവസ്ഥാവിവർജ്ജിതാ
സിദ്ധേശ്വരീസിദ്ധവിദ്യാസിദ്ധമാതായശസ്വിനീ
468.വജ്രേശ്വരി
അമ്മയുടെ പേരുകളിൽ ഒന്ന് വജ്രേശ്വരി എന്നാണ്. ഏറ്റവും ശക്തമായ ഉറവിടം, അമ്മ വജ്രം പോലെ ശക്തയാണ്.
469.വാമദേവീ
അര്‍ദ്ധനാരീശ്വരന്റെ ഇടതുഭാഗത്ത് അമ്മയാണ്. വാമദേവന്റെ പത്നി, വാമഭാഗത്തുള്ള ദേവി.
വാമാചാരത്തിലുള്ളവരുടെ ദേവി. വാമാചാരം എന്ന് പ്രസിദ്ധമായ മാര്‍ഗ്ഗത്തിലുള്ളവരുടെ ദേവി എന്നും അർത്ഥം.
470.വയോവസ്ഥാവിവര്‍ജ്ജിതാ
പ്രായത്തിനപ്പുറമാണ് അമ്മ. അമ്മയ്ക്ക് ബാല്യം കൗമാരം തുടങ്ങി അവസ്ഥകളൊന്നും ഇല്ല. ലൗകികവും അടിസ്ഥാനപരവുമായ തന്മാത്രാ മാറ്റങ്ങൾ അമ്മയെ ബാധിക്കുന്നില്ല.
471.സിദ്ധേശ്വരീ
അസാധാരണമായ മാന്ത്രിക ശക്തികളായ സിദ്ധികളുടെ ഭരണാധികാരിയും രാജ്ഞിയുമാണ് അമ്മ, സിദ്ധന്മാരുടെ ഈശ്വരീ.
472.സിദ്ധവിദ്യാ
ശുദ്ധമായ ഹൃദയത്തോടും മനസ്സോടും കൂടി, പ്രക്രിയയിലൂടെ നേടിയെടുക്കുന്ന ശാശ്വതമായ അറിവ്, ശുദ്ധമായ ധ്യാനത്താൽ ചില ഊർജ്ജങ്ങളെ ആവാഹിക്കുന്വാൻ സാധിക്കുന്നു, ധ്യാനത്തെ സിദ്ധവിദ്യ എന്ന് വിളിക്കുന്നു. ചില ആചാരങ്ങളെ അനുഷ്ഠിക്കാൻ പിന്തുടരുന്ന ചില രീതികളെയും സിദ്ധവിദ്യ വിളിക്കുന്നു.
473.സിദ്ധമാതാ
സിദ്ധന്മാരുടെ മാതാ. സിദ്ധന്മാരെ അമ്മയെപ്പോലെ വാത്സല്യത്തോടെ നോക്കുന്നവള്‍.
474.യശസ്വിനീ
അമ്മ എന്നും പ്രശസ്തയും മഹത്വവുമുള്ളവളാണ്. അമ്മയുടെ പ്രശസ്തി സ്ഥല സമയ പരിമിതികളില്ലാത്തതും അനിയന്ത്രിതവുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല