Latest

മഹാവിഷ്ണു വരാഹരൂപമായി അവതരിച്ചത് എവിടെ നിന്നാണ്?


ഒരിക്കൽ താപസ കുമാരൻ‌മാരായ സനകൻ, സനന്ദകൻ, സനാതനൻ, സനത്കുമാരൻ എന്നിവർ വിഷ്ണുവിന്റെ  ദർ‌ശനത്തിനായി വൈകുണ്ഠത്തിൽ എത്തിച്ചേർന്നു. പക്ഷെ  വൈകുണ്ഠ ദ്വാരപാലകരായ ജയവിജയൻ‌മാർ അവരെ അകത്തേയ്ക്ക് കടത്തിവിട്ടില്ല. അതിൽ കോപം പൂണ്ട കുമാരൻ‌മാർ ജയവിജയൻ‌മാരെ സാധാരണ മനുഷ്യരായി ഭൂമിയിൽ പിറക്കട്ടെ എന്ന്  ശപിച്ചു.

ശാപമോക്ഷത്തിനായി വിഷ്ണുവിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എങ്കിലും ശാപത്തിനു ഒരു ഇളവ് പറഞ്ഞു ഒന്നെകിൽ ഏഴുജന്മം വിഷ്ണു ഭക്തരായി ജീവിക്കുകയോ അല്ലെങ്കിൽ മൂന്നുവട്ടം വിഷ്ണുശത്രുക്കളായി ജനിക്കയോ ചെയ്യാമെന്ന്.

ഇതു കേട്ട് മൂന്നു ശത്രുജൻ‌മങ്ങൾ മതി എന്ന തീരുമാനത്തിൽ ജയവിജയന്മാർ എത്തിച്ചേർ‌ന്നു. ദക്ഷന്റെ പുത്രിയാണ്‌ ദിതി. സഹോദരികളായ എല്ലാവര്‍ക്കും പുത്രഭാഗ്യമുണ്ടായി എന്നാൽ ദിതിക്ക്‌ പുത്ര ഭാഗ്യം ഉണ്ടായില്ല ദിതി പുത്ര ഭാഗ്യത്തിനായി വികാരാവേശത്തോടെ കശ്യപനെ സമീപിച്ച് അഭ്യര്‍ത്ഥിച്ചു

അപ്പോൾ സന്ധ്യാസമയം ആയതിനാൽ ആവശ്യത്തെ അംഗീകരിച്ചശേഷം ഈ സമയം രുദ്രഭഗവാന്‍ ഒരു പിശാചിനെപ്പോലെ തന്റെ ഭൂതഗണങ്ങളുമായി ചുറ്റിത്തിരിയുന്ന സന്ധ്യാ വേളയാണിത്‌ ഈ നാഴിക ഒന്ന് കഴിഞ്ഞുകൊളളട്ടെ സംയോഗയോഗ്യമല്ലെന്ന് അറിയിച്ചു. ദിതിക്ക്‌ സ്വയം നിയന്ത്രിക്കാനായില്ല. കശ്യപന്‍ അവളുടെ വികാരത്തിനു ശമനമുണ്ടാക്കിക്കൊടുത്തു. സ്വന്തം വിഡ്ഢിത്തത്തെപ്പറ്റി ദിതിക്കു ബോധമുണ്ടായി വിലപിച്ചു. കശ്യപന്‍ അവളെ സമാധാനിപ്പിച്ചു. രുദ്രഭഗവാന്റെ സമയസീമകളെ ലംഘിച്ചതുകൊണ്ട്‌ നിനക്കുണ്ടാകുന്ന രണ്ടും പുത്രന്മാരും  അതി ഭയങ്കരന്മാരായ അസുരന്മാരായിരിക്കും. അങ്ങനെ കൃതയുഗത്തിൽ സപ്ത ഋഷികളിലൊരാളായ കാശ്യപനു ദിതിയിൽ അസുരപുത്രൻ‌മാരായി ഹിരണ്യ കശിപുവും ഹിരണ്ണ്യാക്ഷനും ആയി ജയവിജയൻ‌മാർ ജനിക്കുന്നത്.

ബ്രഹ്മാവില്‍ നിന്നും നേടിയ വരബലത്തില്‍  അജയ്യരായിത്തീര്‍ന്ന ഹിരണ്യാക്ഷന്‍ അഹങ്കാരം കൊണ്ട് യുദ്ധം ചെയ്യുവാൻ തന്നെ എതിര്‍ക്കാന്‍ ശക്തനായ എതിരാളിയെത്തേടി ഭൂലോകം മുഴുവന്‍ ചുറ്റി നടന്നു. എല്ലാവരും ഭയന്ന് പേടിച്ചൊളിച്ചു. ഇത് അഹങ്കാരം വര്‍ദ്ധിപ്പിക്കുകയും ദ്വന്ദയുദ്ധത്തിനായി അവന്‍ എല്ലാവരേയും വെല്ലുവിളിക്കുകയും ചെയ്തു.

മഹാശക്തിമാനായ ഹിരണ്യാക്ഷനോടു പൊരുതുവാൻ ലോകത്തുള്ള ആർക്കും കരുത്തുണ്ടായില്ല. ഭൂമിയിലുള്ള രാജാക്ക ന്മാരാകട്ടെ, ഹിരണ്യാക്ഷൻ പേരുകേട്ടാൽ തന്നെ ഞെട്ടി വിറയ്ക്കുന്ന അവസ്ഥ ആയിരുന്നു. ദുഷ്ടനായ ഹിരണ്യാക്ഷന്‌ ഒരാഗ്രഹം തോന്നി ദേവേന്ദ്രനോടു യുദ്ധം ചെയ്യുവാൻ ആഗ്രഹിച്ചു പുറപ്പെട്ടു. ഇതറിഞ്ഞ ദേവേന്ദ്രൻ ദേവലോകത്ത് നിന്ന് ഓടി ഒളിച്ചുകളഞ്ഞു.

ആരേയും എതിര്‍ക്കാന്‍ കിട്ടാതെ വന്നപ്പോൾ ഹിരണ്യാക്ഷൻ ഭീകരനായ ഒരു കാട്ടു പന്നിയുടെ രൂപം ധരിച്ചു കൊണ്ടു സമുദ്രത്തിലേക്കു ചാടി. സ്വന്തം ഗദാ പ്രയോഗത്താലെ തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു.

ഭൂമിയിലുള്ളവർ ചെയ്യുന്ന സല്ക്കർമ്മങ്ങൾ   സ്വർഗ്ഗ വാസികൾക്കും മറ്റു ലോകത്ത് ഉള്ളവർക്കു സന്തോഷവും പുഷ്ടിയും ഉണ്ടാക്കുന്നു. അതുകൊണ്ടും മനുഷ്യർ വസിക്കുന്ന ഭൂമി തന്നെ നശിച്ചാൽ ആ സല്ക്കർമ്മങ്ങൾ മുടങ്ങിയാൽ മറ്റു ലോകത്തുള്ളവർ നശിച്ചു കൊള്ളും. അതുകൊണ്ടു ഭൂമിയിത്തന്നെ നശിപ്പിച്ചു കളയണം എന്ന് നിച്ചയിച്ച് ഭൂമിയുടെ വേരുകൾ ഉറപ്പിച്ച് ആതിനെ താങ്ങി നിർത്തുന്നത് എട്ടു കല്പ പർവ്വതങ്ങൾ ആണ്. ആ പർവ്വതങ്ങളെ ആട്ടു നാഗങ്ങൾ താങ്ങി നിർത്തുന്നു. ആ നാഗങ്ങളെ എട്ടു ദിഗ്ഗജങ്ങൾ വഹിക്കുന്നു. ഹിരണ്യാക്ഷൻ ആ  ദിഗ്ഗജങ്ങളെ  തന്റെ ഗദകൊണ്ടടിച്ചു ഓടിച്ചു. പിന്നീട് എട്ടു നാഗങ്ങളെ ഗദകൊണ്ടു തല്ലി മാററി. പിന്നീട് എട്ടു കുലവവ്വതങ്ങളെ കുലുക്കി ഭൂമിയുടെ വേരുകളെല്ലാം മുറിച്ചു. അതിനുശേഷം ഭൂമിയെ എടുത്തു കടലിൽ ഇട്ടു താഴ്ത്തിക്കളഞ്ഞ്‌ വലിയ മലകൾ, നാടും നഗരവും, കാടും തോടും, എല്ലാ ജീവജാലങ്ങളും ഭൂമിയോടുകൂടി സമുദ്രത്തിൽ മുങ്ങിപ്പോയി.

പിന്നിട് സമുദ്രങ്ങളുടെ രാജാവായ വരുണന്റെ സമീപത്തു ചെന്നു് അഹങ്കാരത്തോടു കൂടി പറഞ്ഞു അല്ലയോ വരുണ നീയും ഒരു രാജാവാണെന്നു പറഞ്ഞു ഞെളിയുന്നുവല്ലോ. നിനക്കു ചുണയുണ്ടെങ്കിൽ എന്നോടുകൂടി യുദ്ധം ചെയ്യുവാൻ പുറപ്പെടുക. ദേവേന്ദ്രനെ അന്വേഷിച്ചു നോക്കി, ആ ഭീരു എവിടെയോ പോയി ഒളിച്ചു കളഞ്ഞു. ഞാൻ കാലനോടു പൊരുതുവാനടുത്തു, എന്റെ മുമ്പിൽ ബലമില്ലത്തവൻ അണ് താൻ എന്നു പറഞ്ഞു അവനും ഒഴിഞ്ഞു മാറി. അതുകൊണ്ടാണ് നിന്നാടു പൊരുതുവാൻ ഞാൻ ആഗ്രഹിക്കുന്നത്‌  എന്ന് പറഞ്ഞു വരുണ ദേവനെ യുദ്ധത്തിനായി വെല്ലുവിളിച്ചു. ഇതുകേട്ട് സമുദ്രജീവികളും രക്ഷതേടി ഓടിയൊളിച്ചു.

അപ്പോൾ വരുണൻ പറഞ്ഞു ഹേ അസുരേന്ദ്ര ! അങ്ങയുടെ മുമ്പിൽ ഞാൻ വളരെ നിസ്സാരനാണ്  ദേവേന്ദ്രനും  ബല ശാലിയായ കാലനും  അങ്ങയോടു പൊരുതുവാൻ കരുത്തില്ലാതെ അങ്ങേയ്ക്കും കീഴടങ്ങിയിരിക്കുകയാണ്. പിന്നെ എങ്ങിനെ ഞാൻ അങ്ങയോടു യുദ്ധം ചെയ്യും? ബലമില്ലാത്ത എന്നാടു പൊതുവാൻ അങ്ങ്  ആഗ്രഹിക്കുന്നതു് ന്യായമല്ല.

ഇങ്ങനെ വരുണൻ പറഞ്ഞു കൊണ്ടിരിക്കുന്ന സമയം ദേവന്മാരും മാഹർഷിമാരും ഹിരണ്യാക്ഷന്റെ  ദുഷ്പ്രവൃത്തികളെപ്പററി ബ്രഹ്മാവിന്റെ സമീപത്തു ചെന്നു പരാതി പറഞ്ഞു.

അപ്പോൾ ബ്രഹ്മാവു പറഞ്ഞു ആപത്തുകൾ നിങ്ങി നന്മയുണ്ടാകുവാൻ സർവ്വേശ്വരനായ മഹാവിഷ്ണുവിനെ നമുക്കു ആരാധിക്കാം എന്ന് പറഞ്ഞു സ്തുതിവചനങ്ങൾ കൊണ്ടു   മഹാവിഷുവിനെ ആരാധിച്ചു. ആ സന്ദർ ത്തിൽ ബ്രഹ്മാവിൻറ മുക്കിൽ നിന്നു ഒരു ചെറിയ പന്നി പ്രത്യക്ഷപ്പെട്ടു. ആദ്യം ആ പന്നി ഒരു വണ്ടിനു തുല്യം വളരെ ചെറുതായിരുന്നു. തൽക്ഷണം  ആ പന്നി ഒരു ആനയെ പോലെ വലുതായി. പിന്നീടു പെട്ടെന്നും ഒരു വലിയ പവ്വതം പോലെ മഹാമേരു പർവ്വതത്തെക്കാൾ വളർന്നു. അടുത്ത ക്ഷണം  ആകാശം മുഴുവൻ വ്യാപിച്ച ശരീരത്തോടുകൂടി മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്ര ഭാഗത്തേക്ക് പുറപ്പെട്ട്‌ സമുദ്രത്തിൽ ചാടി.

സമുദ്രത്തിന്റെ അടിയിൽ മുങ്ങിക്കിടന്ന ഭൂമി ദേവിയെ തേറായിൽ താങ്ങിയെടുത്ത്‌  കൊണ്ട്  വരാഹ സ്വരൂപനായ മഹാവിഷ്ണു മേലോട്ടു പൊങ്ങി. സമുദ്രത്തിൽ ഉറപ്പിച്ചു വച്ചിരുന്ന ഭൂമിയെ പന്നിയുടെ രൂപം എടുത്തുകൊണ്ടു പോകുന്നത് കണ്ട ഹിരണ്യാക്ഷന്  കോപത്തിന് അതിരില്ലായിരുന്നു. അല്പനേരത്തിനുള്ളിൽ ഹിരണ്യാക്ഷൻ  പന്നിയുടെ രൂപം ധരിച്ചു ഭൂമിയ താങ്ങിനില്ക്കുന്ന മഹാവിഷ്ണുവിൻറെ മുമ്പിലെത്തി. ഭഗവാൻ ഭൂമിയെ ഉചിതമായ സ്ഥാനത്തു മുമ്പിലത്തെപ്പോലെ ഉറപ്പിച്ചു നിറുത്തി. അതിനുശേഷം ഹിരണ്യാക്ഷനോടുകൂടി യുദ്ധം ചെയ്ത് ഹിരണ്യാക്ഷനെ വധിച്ചു. ദേവന്മാർ ആകാശത്തുനിന്നു പുഷ്പങ്ങൾ ചൊരിഞ്ഞു , ദേവസ്ത്രീകൾ നൃതമാടി. എല്ലാ ലോകവും ആനന്ദിച്ചു ഇപ്രകാരം ഭഗവാൻ വരാഹരൂപം ധരിച്ചു ഹിരണ്യാക്ഷനെ നിഗ്രഹിച്ചു ഭൂമി ദേവിയെ രക്ഷിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല