Latest

ഭഗവാന്‍ ശ്രീഹരി നരസിംഹമായി അവതരിച്ച ഭാരതത്തിലെ സ്ഥലം


ഒരിക്കൽ ഹിരണ്ണ്യാക്ഷൻ ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി വരം നേടി ദേവലോകം ആക്രമിച്ച് കീഴടക്കുകയും ഭൂമീദേവിയെത്തന്നെ പാതാളത്തിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു.ഇതിനെ തുടർന്ന് വിഷ്ണുഭഗവാൻ, വരാഹമായി അവതരിച്ച് ഹിരണ്ണ്യാക്ഷനെ സമുദ്രത്തിനടിയിൽ വച്ച് വധിച്ചു. സഹോദരനെ കൊന്നതിനു പകരം വീട്ടാൻ ഹിരണ്യ കശ്യപു ഒരു മഹാ തപസു ചെയ്തു. ഹിരണ്യകശ്യപു തപസ്സു ചെയ്യുന്ന തക്കത്തിൽ അദ്ദേഹത്തിന്റെ സുന്ദരിയായ  ഭാര്യ കയാധുയെ ഇന്ദ്രദേവൻ തട്ടിക്കൊണ്ടു പോയി. എന്നാൽ അവൾ ഗർഭിണി ആയിരുന്നതിനാൽ അവളെ നാരദ മുനിയുടെ ആശ്രമത്തിൽ ഉപേക്ഷിച്ചു. അവിടുത്തെ പ്രാർത്ഥനകളും മന്ത്രങ്ങളും അമ്മയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞു പ്രഹ്ലാദൻ കേൾക്കുന്നുണ്ടായിരുന്നു. ഉഗ്ര തപസ്സിലായിരുന്ന ഹിരണ്യ കശ്യപുവിൽ സംപ്രീതനായ ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് എന്ത് വരം വേണമെന്ന് ചോദിച്ചു.

തന്റെ മരണം രാത്രിയോ പകലോ ആകരുത്, വീടിനകത്തോ പുറത്തോ ആകരുത്, ആകാശത്തോ, ഭൂമിയിലോ, പാതാളത്തിലോ വച്ചോ ആകരുത്, ആയുധങ്ങൾ കൊണ്ടോ വെറും കൈ കൊണ്ടോ തന്നെ കൊല്ലാൻ പറ്റെരുതെന്നും, അന്തകൻ ദേവനോ മനുഷ്യനോ പക്ഷിമൃഗാദികളോ ആകരുത് എന്നുള്ള വരം ചോദിച്ചു. വരം നൽകി ബ്രഹ്മാവ്‌ അപ്രത്യക്ഷനായി.

വരബലത്തിൽ അഹങ്കാരിയായ ഹിരണ്യകശിപു ജനദ്രോഹിയായി. ഹിരണ്യ കശ്യപു സ്വർഗ്ഗവും ഭൂമിയും പാതാളവും അടക്കം പതിനാല് ലോകവും തൻറെ കാൽകീഴിലാക്കി. സഹോദരനെപ്പോലെ അയാളും ദേവലോകം ആക്രമിച്ചുകീഴടക്കി ദേവന്മാരെ സ്ഥാനഭ്രഷ്ടരാക്കി. ഇതിൽ ദുഃഖിതരായ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. താൻ ഉടനെ പ്രശ്നപരിഹാരം നടത്തിക്കൊള്ളാമെന്ന് ഭഗവാൻ അവർക്ക് വാക്കുകൊടുത്തു.

ഇതിനിടയിൽ ഹിരണ്യകശിപുവിന്റെ ഭാര്യയായ കയാധു ആശ്രമത്തിൽ വച്ചുതന്നെ കയാധു പ്രഹ്ലാദന് ജന്മം നൽകി. മാതൃ ഗർഭത്തിലായിരിയ്ക്കേത്തന്നെ വിഷ്ണുകീർത്തനങ്ങളും മറ്റും കേൾക്കാനിടയായ പ്രഹ്ലാദൻ തന്മൂലം ബാല്യം മുതലേ തികഞ്ഞ വിഷ്ണുഭക്തനായി മാറി. പക്ഷെ തൻറെ മകനായ പ്രഹ്ലാദൻ മഹാവിഷ്ണുവിൻറെ ഭക്തനായത്തിൽ ഹിരണ്യ കശ്യപു വിനു കോപം ഉണ്ടായി. അദ്യേഹം കുഞ്ഞു പ്രഹ്ലാദനെ മഹാവിഷ്ണു മോശക്കാരനാണെന്നു   ഉപദേശിച്ചു. തന്റെ രാജ്യത്ത് വിഷ്ണുപൂജ നിരോധിച്ചു. ആരും വിഷ്ണുവിനെ പൂജിയ്ക്കരുതെന്നും, തന്നെ മാത്രമേ പൂജിയ്ക്കാൻ പാടൂ എന്നും അയാൾ ആജ്ഞാപിച്ചു. നിയമം ലംഘിച്ച നിരവധി പേർ വധശിക്ഷയ്ക്ക് വിധേയരായി.

ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചെത്തിയ തന്റെ പുത്രൻ ശത്രുവിനെ ഭജിയ്ക്കുന്നത് അസഹനീയമായി തോന്നിയ  ഹിരണ്യകശിപു അവനെ വധിയ്ക്കാൻ പല രീതിയിലും ശ്രമിച്ചു. എന്നാൽ മിടുക്കനായ പ്രഹ്ലാദനുണ്ടോ അതു കേൾക്കുന്നു. അവൻ വീണ്ടും വിഷ്ണുവിനെ സ്തുതിച്ചു.

ഒരു ദിവസം സന്ധ്യയ്ക്ക്

" ശ്രവണം കീര്ത്തനം വിഷ്ണോ
സ്മരണം പാദസേവനം,
അര്‍ച്ചനം വന്ദനം ദാസ്യം
സഖ്യമാത്മ നിവേദനം”

എന്നു ഭജിക്കുന്ന പ്രഹ്ലാദനോടു കുപിതനായ ഹിരണ്യ കശ്യപു പ്രഹ്ലാദനെ വധിക്കാൻ വാളോങ്ങിക്കൊണ്ട് നിൻറെ നാരായണൻ എവിടെയുണ്ടെന്ന് ചോദിച്ചു. എൻറെ ദൈവം തൂണിലും തുരുമ്പിലും ഉണ്ടെന്ന് മിടുക്കനായ പ്രഹ്ലാദൻ മറുപടി നൽകി. ദേഷ്യം സഹിക്കവയ്യാതെ ഹിരണ്യ കശ്യപു അവിടെ കണ്ട തൂണിൽ ആഞ്ഞടിച്ചു.

ആ നിമിഷം, ഉഗ്രരൂപനായ നരസിംഹമായി വിഷ്ണുഭഗവാൻ പുറത്തുചാടി. വരത്തിൽ പറഞ്ഞതുപോലെ പകലും രാത്രിയുമല്ലാത്ത സന്ധ്യാ സമയത്തായിരുന്നു. സിംഹത്തിന്റെ തലയും മനുഷ്യന്റെ ഉടലുമുണ്ടായിരുന്ന നരസിംഹം തന്മൂലം മനുഷ്യനോ ദേവനോ മൃഗമോ ഒന്നുമല്ലായിരുന്നു. ഹിരണ്യ കശിപുവിനെ എടുത്തു കൊണ്ടുപോയ ഭഗവാൻ അയാളെ തന്റെ മടിയിൽ കിടത്തി കയ്യിലെ നഖങ്ങൾ ഉപയോഗിച്ച് മാറുകീറിപ്പിളർത്തി വധിച്ചു. കൊട്ടാരത്തിന്റെ ഉമ്മറപ്പടിയിൽ വച്ചാണ് ഇത് സംഭവിച്ചത്. അങ്ങനെ, വരത്തിന്റെ മറ്റ് നിബന്ധനകളും പാലിയ്ക്കപ്പെട്ടു. ഹിരണ്യ കശിപുവിനെ വധിച്ചിട്ടും കോപമടങ്ങാതെ നിന്ന ഭഗവാൻ, പ്രഹ്ലാദന്റെ സ്തുതി ഗീതങ്ങൾ കേട്ട് ശാന്തരൂപനായി അവനെ അനുഗ്രഹിച്ചശേഷം അപ്രത്യക്ഷനായി.

വൈശാഖ ശുക്ലപക്ഷത്തിലെ ചതുര്‍ദ്ദശി തിഥിയില്‍ ചോതിനക്ഷ്ത്രത്തില്‍ ആന്ധ്രാപ്രദേശിലെ കുര്‍ണൂര്‍ ജില്ലയില്‍ നന്ത്യാല്‍ താലുക്കിലുള്ള അഹോബലം മലനിരകളില്‍ ആണ് ശ്രീ ഹരി നരസിംഹമായി അവതരിച്ചതും ഹിരണ്യ കശ്യപുവിനെ വധിച്ചതും ഇവിടെ വച്ചാണ്. അഹോബിലത്തിലാണ് ഹിരണ്യ കശിപുവിന്റെ് കൊട്ടാരവും കോട്ടയും അവിടെ വച്ചാണ്‌  തൂണിൽ നിന്നും ഭഗവാന്‍ ശ്രീഹരി നരസിംഹമായി അവതരിച്ചത്.

തൂണിൽ ആഞ്ഞടിച്ച നിമിഷത്തില്‍ നിന്നും പൊട്ടിത്തെറിച്ച പാറക്കല്ലുകള്‍ അഹോബിലത്തില്‍ ഒന്‍പതു സ്ഥലത്തായി വീണ് ഒന്‍പതു ഭാവങ്ങളിലുള്ള നരസിംഹ വിഗ്രഹങ്ങളായി എന്നാണ് ഐതിഹ്യം.

(1) ഉഗ്രനരസിംഹം
(2) ഭാര്‍ഗ്ഗവ നരസിംഹം
(3) ഛത്രവട/ഛത്രവാത നരസിംഹം
(4) ജ്വാലനരസിംഹം
(5) കരഞ്ജ നരസിംഹം
(6) മാലോള/ല നരസിംഹം
(7) പാവന നരസിംഹം
(8) യോഗ നരസിംഹം
(9) പ്രഹ്ലാദ(വരദ) നരസിംഹം (അഹോബില നരസിംഹം)

പിന്നീട് ഒൻപത് ക്ഷേത്രങ്ങളായി ഈ ഒന്‍പതു ക്ഷേത്രങ്ങളും അഹോബിലക്ക് ചുറ്റുമായി അഞ്ചുകിലോമീറ്ററില്‍ സ്ഥതി ചെയുന്നത്.


നരസിംഹ മന്ത്രം

ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം

ഇത് ദിവസവും ജപിക്കുന്നത് ഭയത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും മോചനം നല്‍കും. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. കൃതയുഗത്തിൽ സപ്ത ഋഷികളിലൊരാളായ കാശ്യപനു ദിതിയിൽ അസുരപുത്രൻ‌മാരായി ഹിരണ്യ കശിപുവും ഹിരണ്ണ്യാക്ഷനും ആയി ജയവിജയൻ‌മാർ ജനിക്കുന്നത്. ഈ ജയവിജയന്മാർ തന്നെയാണ് പിന്നീട് ത്രേതായുഗത്തിൽ രാവണനും കുംഭകർണനായും, ദ്വാപരയുഗത്തിൽ ശിശുപാലനും ദന്തവക്രനും ആയി ഇവർ ജന്മമെടുക്കുന്നത്. പ്രഹ്ലാദന്റെ കൊച്ചുമകൻ ആണ് മഹാബലി.

അഭിപ്രായങ്ങളൊന്നുമില്ല