Latest

സഹിത പ്രാണായാമം



സഹിതമെന്നാല്‍ യോജിച്ച, ചേർത്തുവയ്ക്കപ്പെട്ട, ശ്വാസം ചേര്‍ന്നതെന്നര്‍ഥം. ശ്രമത്തോടെ ശ്വാസം നിറയ്ക്കുന്നതും ഒഴിക്കുന്നതും.

പത്മാസനത്തിലോ സിദ്ധാസനത്തിലോ നിവർന്നിരുന്നതിന് ശേഷം. ശ്വാസം രണ്ട് മൂക്കിൽ കൂടിയും വലിച്ച് ശ്വാസകോശം നിറച്ച് ജാലന്ധരബന്ധം ചെയ്ത് കുംഭകം അനുഷ്ഠിക്കുക. താടി നെഞ്ചോടു ചേര്‍ത്തമര്‍ത്തി കഴുത്ത് മുറുക്കുന്നതാണ് ജാലന്ധരബന്ധം. ശ്വാസം കഴിയുന്നിടത്തോളം സമയം സുഖമായി ഉള്ളിൽ പിടിച്ച്  നിർത്തുവാൻ ശ്രമിക്കുക അമിതമായ ചൂടോ ശ്വാസം മുട്ടോ അനുഭവപ്പെട്ടരുത്‌ കുംഭകം സുഖകരം ആയിരിക്കണം ബല പ്രയോഗത്താലയോ, നിർബന്ധം പിടിച്ചോ പാടില്ല .


കുംഭകം ചെയ്തതിന് ശേഷം സാവധാനം രേചകം ചെയ്യുക. സാവധാനം തല നിവർത്തി വെച്ച് വീണ്ടും ശ്വാസം നിറച്ച് ജാലന്ധരബന്ധം ചെയ്തു കൊണ്ട് വീണ്ടും കുംഭകവും രേചകവും ചെയ്യുക .

സഹിത പ്രാണായാമം അനുഷ്ഠിച്ചാൽ കോശങ്ങൾക്കു കൂടുതൽ പ്രാണവാതകം ലഭിക്കുക വഴി ശരീരത്തിലെ മാലിന്യത്തെ പുറം തളളുവാൻ സാധിക്കുന്നു. സഹിത പ്രാണായാമം തന്നെ മന്ത്രസഹിതമായാല്‍ സഗര്‍ഭ പ്രാണായാമമെന്നും മന്ത്രമില്ലാത്തത് നിര്‍ഗര്‍ഭ പ്രാണായാമമെന്നും അറിയപ്പെടും.

*ഒരു ആചാര്യന്റെ നിർദ്ദേശ പ്രകാരം മാത്രമേ അഭ്യാസം ചെയ്യാവു.

അഭിപ്രായങ്ങളൊന്നുമില്ല