Latest

ശ്രദ്ധാപൂർവ്വം ഭാഗവതകഥകൾ കേൾക്കുന്നവന് മുക്തി ലഭിച്ചീടുന്നു. സർവ്വപാപങ്ങളേയും അത് നശിപ്പിക്കും.


പണ്ട് ദക്ഷിണദേശത്ത് തുങ്കഭദ്ര എന്ന ഒരു നദീ തീരത്തു ധാരാളം ദാന ധർമ്മകൾ ഒക്കെ ചെയ്യ്തിരുന്ന ആത്മദേവൻ എന്നൊരു ബ്രഹ്മണൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കുട്ടികൾ ഉണ്ടായിരുന്നില്ല ആ ദുഃഖ കാരണത്താൽ അദ്ദേഹം ഒരു ദിവസം കാട്ടിലേക്കു പോയി. കാട്ടിലൂടെ കുറെ ദൂരം സഞ്ചരിച്ചപ്പോൾ ഒരു തടാകത്തിനു അരികിൽ എത്തിച്ചേർന്നു. അദ്ദേഹം ആ തടാകത്തിൽ ഇറങ്ങി അല്പം വെള്ളം കുടിച്ചു. അപ്പോൾ അവിടേക്കു ഒരു സന്യാസി കടന്നുവന്നു. ബ്രഹ്മണൻ ആദരപൂർവം സന്യാസിയെ വണങ്ങി. സന്യാസി ബ്രഹ്മണനോട്  എന്താ അങ്ങു ഇങ്ങനെ ദുഃഖിച്ചിരിക്കുന്നത് എന്ന് ചോദിച്ചു.

കുലത്തിൽ പുത്രൻ ഇല്ലെങ്കിൽ എന്ത് കാര്യംആണ് ഉള്ളത് മഹർഷേ ഗൃഹത്തിൽ പുത്രൻ ഇല്ലെങ്കിൽ ധനം ഉണ്ടായിട്ടു എന്ത് അർഥം ആണ് ഉള്ളത്. ഞാൻ നാട്ടു വളർത്തിയ ഒന്നും കായിക്കുകയോ പൂകുകയോ ചെയിതില്ല, ഞാൻ വളർത്തുന്ന പശു ഇതുവരെ പ്രസവിച്ചില്ല. മഹർഷേ എനിക്ക്  ഒരു പുത്രാനെ ലഭിക്കുവാൻ അങ്ങു ഒരു വരം തന്നാലും.

ബ്രഹ്മണന്റെ അപേക്ഷ പ്രകാരം സന്യാസി ഒരു പഴം എടുത്ത് ജപിച്ച് ആ പഴം ഭാര്യയിക്ക് കൊടുത്ത് ഒരു വർഷം വ്രതം അനുഷ്ഠിക്കുവാൻ ഉപദേശിച്ചു. ബ്രഹ്മണൻ പഴവും എടുത്ത് കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരായിരുന്നു ധുന്ധുളി  നടന്ന കാര്യങ്ങൾ എല്ലാം ധുന്ധുകാരിയോട് വിവരിച്ചു എന്നിട്ട് ആ പഴവും കൊടുത്തു. പക്ഷെ ഭാര്യക്കു വ്രതങ്ങൾ അനുഷ്ഠിക്കുവാൻ താല്പര്യം ഇല്ലാത്തതു കാരണം അവളതു ഭക്ഷിച്ചില്ല. പക്ഷെ ഭർത്താവു പറഞ്ഞത്‌ നിരസിക്കുവാനും സാധിച്ചിച്ചില്ല. അവൾ തന്റെ പ്രശ്നം അവളുടെ അനുജത്ത്തിയോട് പറഞ്ഞു. അനുജത്തി പറഞ്ഞു ഞാൻ ഗർഭിണിയാണ് എനിക്ക് ഇപ്പോൾ കുട്ടികൾ ഉണ്ടല്ലോ അതുകൊണ്ട് ഞാൻ പ്രസവിക്കുന്ന ഈ കുട്ടിയെ കുഞ്ഞിനെ ചേച്ചിക് തരാം പക്ഷെ എന്‍റെ ഭർത്താവിന് ധനം നൽകേണ്ടി വരും ഇതുകേട്ട ധുന്ധുകാരി അതിനു സമ്മതിച്ചു സന്തോഷിച്ചു.

ഭർത്താവ് കൊടുത്ത പഴം ആരും അറിയാതെ അവിടെ വളർത്തുന്ന പശുവിനു കൊടുത്തു. പിന്നീട് ഭർത്താവിനോട് താൻ ഗർഭിണി ആണെന്നും പറഞ്ഞു ഒരു ഗർഭിണിയെ പോലെ അഭിനയിച്ചു നടന്നു.

അങ്ങനെ നുണ പറഞ്ഞു പറഞ്ഞ് ഒരു ദിവസം അനുജത്തി പ്രസവിച്ചു എന്നിട്ട് ഭർത്താവിനോട് പറഞ്ഞു നമ്മുടെ കുട്ടിയെന്നു. പാവം ബ്രാഹ്മണൻ അത് വിശ്വസിച്ചു ധാനധർമ്മങ്ങൾ എല്ലാം ചെയിതു എന്നിട്ട് ധുന്ധുളിയുടെ ഇഷ്ട പ്രകാരം മകന്‌  ധുന്ധുകാരി എന്ന നാമകരണവും ചെയ്യിതു.

ഇതിനിടയിൽ പഴം കഴിച്ച പശു ഗർഭം ധരിച്ചു ദിവ്യനും സുന്ദരനുമായ ഒരു ബാലനെ പ്രസവിച്ചു പക്ഷെ പശു പ്രസവിച്ചത് പശുക്കുട്ടിയെ അല്ല ഒരു ആൺകുട്ടിയെ ആയിരുന്നു. കുട്ടിയുടെ ചെവി മാത്രം പശുവിന്റെ ചെവി പോലെ ആയിരുന്നു. ആത്മദേവൻ ജാതകർമ്മാദിക്രിയകളെല്ലാം നടത്തി ഗോകർണ്ണനെന്ന് പേരുമിട്ടു.
കുറേക്കാലം കഴിഞ്ഞപ്പോൾ കുട്ടികൾ വളർന്നു യുവാക്കളായി. ഗോകർണ്ണൻ വിവേകബുദ്ധിയുള്ളവനും ധുന്ധുകാരി മഹാദുഷ്ടനുമായിത്തീർന്നു. സകല ദുഷ്ടപ്രവൃത്തികളും ചെയ്തു പോന്ന ധുന്ധുകാരി മാതാപിതാക്കളെ ദേഹോ ഉദ്രവമേല്പിക്കാനും തുടങ്ങി. അത്യന്തം ദുഃഖിതനായിത്തീർന്ന പിതാവിനെ ജ്ഞാനിയായ ഗോകർണ്ണൻ ആത്മോപദേശം ചെയ്ത് വനത്തിലേയ്ക്കയച്ചു. വിഷയവിരക്തിവന്ന ആത്മദേവൻ ദിവസവും ഭാഗവതം ദശമസ്കന്ധം പാരായണം ചെയ്തുകൊണ്ട് ഭഗവാനെ സേവിച്ചു. അവസാനം സായൂജ്യ മുക്തിയെ പ്രാപിക്കുകയും ചെയ്തു

പിതാവ് ഗൃഹമുപേക്ഷിച്ച് പോയതിന് ശേഷം ധുന്ധുകാരി ധുന്ധുളിയോട്  പണമാവശ്യപ്പെട്ടുകൊണ്ടു ദേഹോപദ്രവമേൽപ്പിക്കാൻ തുടങ്ങി. ദുഃഖം സഹിക്കാൻ കഴിയാതെ ധുന്ധുളി കിണറ്റിൽ ചാടി ജീവത്യാഗം ചെയ്തു.

പിന്നിട് ഗോകർണ്ണൻ തീർത്ഥാടനത്തിന് പോയ സമയത്ത് ധുന്ധുകാരി അഞ്ച് വേശ്യാസ്ത്രീകളെ ഗൃഹത്തിൽ കൊണ്ടുവന്ന് താമസിപ്പിച്ചു. അയാൾ അവരെ പരിപാലിക്കാനായി അനേകം നികൃഷ്ടകർമ്മങ്ങളും ചെയ്തു. പലദിക്കിൽ നിന്നും ധാരാളം ആഭരണങ്ങളും വസ്ത്രങ്ങളും കവർച്ചചെയ്തു കൊണ്ടുവന്ന് കൊടുത്തു അവരെ സന്തോഷിപ്പിച്ചു. മോഷണം നടത്തിയതിന് രാജാവ് ധുന്ധുകാരിയെ പിടികൂടി സ്വത്തെല്ലാം തിരിച്ചു പിടിക്കുമെന്ന് ഭയന്ന സ്ത്രീകൾ അയാളെ വധിക്കാൻ നിശ്ചയിച്ചു. കഴുത്തിൽ കയറ് കെട്ടിയും തീക്കനൽ മുഖത്ത് കോരിയിട്ടും ദാരുണമായി അവർ ധുന്ധുകാരിയെ വധിച്ചു. മൃതശരീരം രഹസ്യമായി മറവ് ചെയ്ത ശേഷം അവർ കവർച്ചമുതലെല്ലാം കൈക്കലാക്കി അവർ അവിടം വിട്ടുപോയി.

നികൃഷ്ടകർമ്മങ്ങൾ ചെയ്ത ധുന്ധുകാരി മരണശേഷം മഹാപ്രേതമായിത്തീർന്നു. ചുഴലിക്കാറ്റിന്റെ രൂപത്തിൽ വിശപ്പും ദാഹവും ചൂടും തണുപ്പും സഹിച്ചുകൊണ്ടും, തന്റെ കഷ്ടാവസ്ഥ ഓർത്ത് കരഞ്ഞു കൊണ്ടും എങ്ങും ശരണമില്ലാതെ അത് അലഞ്ഞു തിരിഞ്ഞു.

തീർത്ഥാടനത്തിന് പോയിരുന്ന ഗോകർണ്ണൻ ധുന്ധുകാരിയുടെ മരണവാർത്തയറിഞ്ഞ്, പരേതാത്മാവിന്റെ നിത്യശാന്തിക്കായി ഗയാശ്രാദ്ധം ചെയ്തു. കൂടാതെ ഗോകർണ്ണൻ പ്രവേശിച്ച എല്ലാ തീർത്ഥങ്ങളിലും ശ്രാദ്ധം കഴിച്ചു. യാത്രാവസാനം അദ്ദേഹം സ്വന്തം ഗൃഹത്തിൽ തിരിച്ചെത്തി. രാത്രിയിൽ പല രൂപത്തിലും ധുന്ധുകാരിയുടെ പ്രേതം ഗോകർണ്ണന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഗതികിട്ടാതെ അലയുന്ന ഒരു പ്രേതമാണതെന്ന് നിശ്ചയിച്ച അദ്ദേഹം അതിനോട് ആരാണെന്നും ഈ അവസ്ഥയിൽ എത്താനുള്ള കരണമെന്താണെന്നും ചോദിച്ചു.

ശബ്ദമുണ്ടാക്കി കരഞ്ഞതല്ലാതെ അതിനൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഗോകർണ്ണൻ തീർത്ഥജലം തളിച്ചപ്പോൾ രൂപം സംസാരിക്കാൻ തുടങ്ങി. താൻ ധുന്ധുകാരിയാണെന്നും തന്റെ ദുഷ്കർമ്മങ്ങളുടെ ഫലമായിട്ടാണ് ഈ ദൈന്യാവസ്ഥ ഉണ്ടായതെന്നും സഹോദരനെ അറിയിച്ചു. പ്രേതാവസ്ഥയിൽ നിന്നും എത്രയും പെട്ടന്ന് തന്നെ മോചിപ്പിക്കണമെന്നും ഗോകർണ്ണനോട് അപേക്ഷിച്ചു.

നിത്യശാന്തിക്കായി ഗയാശ്രാദ്ധം ചെയ്തു. ഗയാശ്രാദ്ധം ചെയ്തിട്ടും മുക്തി ലഭിക്കാത്ത ധുന്ധുളിയെ മോചിപ്പിക്കാൻ ഗോകർണ്ണൻ മഹാപണ്ഡിതന്മാരും യോഗികളും വിദ്വാന്മാരുമായി കൂടിയാലോചിച്ചു. അവസാനം സൂര്യഭഗവാനോട്‌ ചോദിക്കാമെന്നവർ നിശ്ചയിച്ചു.

ഗോകർണ്ണൻ സൂര്യദേവനെ പ്രസാദിപ്പിച്ച് നമസ്കരിച്ചതിനു ശേഷം ധുന്ധുകാരിയുടെ പ്രേതാവസ്ഥയുടെ നിവൃത്തിയ്ക്കുള്ള ഉപായം പറഞ്ഞു തരണമെന്നപേക്ഷിച്ചു. ശ്രീമദ് ഭാഗവത സപ്താഹശ്രവണമാണ് അതിനുള്ള മാർഗമെന്ന് ആദിത്യഭഗവാൻ അരുളിചെയ്തു.

ഗോകർണ്ണൻ ഉചിതമായ ഒരു സ്ഥലത്തിരുന്ന് ഭാഗവതം വായിക്കുവാൻ
ആരംഭിച്ചു. അത് കേൾക്കാനായി നാനാ ദിക്കുകളിൽ നിന്നും ധാരാളം ജനങ്ങൾ വന്നു ചേർന്നു. വൃദ്ധരും, മൂഢന്മാരും വികലാംഗരും, എല്ലാം പാപ നിവൃത്തിക്കായി അത് കേൾക്കാനെത്തിചേർന്നു.

ഗോകർണ്ണന്റെ ഇരിപ്പിടത്തിന് അടുത്തുണ്ടായിരുന്ന ഏഴ് മുട്ടുകളുള്ള ഒരു മുളയുടെ അടിയിലുള്ള ദ്വാരത്തിൽ ധുന്ധുകാരിയുടെ പ്രേതവും ഇരുന്നു. ഓരോ ദിവസവും വായന അവസാനിക്കുന്ന സമയം മുളയുടെ ഓരോ ഗ്രന്ഥികളായി പൊട്ടിതുടങ്ങി. ഏഴാം ദിവസം വായന കഴിഞ്ഞപ്പോഴേക്കും ഏഴാമത്തെ ഗ്രന്ഥിയും പൊട്ടി ധുന്ധുകാരി ഭഗവൽസ്വരൂപമായി പുറത്തുവന്നു. ശ്യാമള വർണ്ണത്തോടെ, മഞ്ഞപ്പട്ടുടുത്തും, കുണ്ഡലങ്ങൾ, തുളസീമാല, കിരീടം എന്നിവ ധരിച്ചും ദിവ്യ രൂപമാർന്ന ധുന്ധുകാരി ഗോകർണ്ണനെ നമസ്ക്കരിച്ചു. ശ്രീമദ്ഭാഗവതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് വിസ്തരിച്ചുകൊണ്ടിരുന്ന ധുന്ധുകാരിയെ കൊണ്ടുപോകാനായി വൈകുണ്ഠത്തിൽ നിന്നും വിഷ്ണു ദൂതന്മാർ വിമാനത്തിൽ വന്നെത്തി.

ധാരാളം പേർ സപ്താഹയജ്ഞശ്രവണം ചെയ്‌തെങ്കിലും ധുന്ധുകാരിക്കു മാത്രമായി വിമാനം കൊണ്ടുവന്നത്  എന്തുകൊണ്ടാണെന്ന് ഗോകർണ്ണൻ വിഷ്ണുപാർഷദന്മാരോട് ചോദിച്ചു. എല്ലാവരും ഭാഗവത വായന കേട്ടു വെന്നത് ശരിയാണ്. എങ്കിലും അവരാരും തന്നെ മനസ്സിനെ സ്ഥിരമാക്കി നിർത്തി ഭാഗവത കഥകളെ വേണ്ടവിധം മനനം ചെയ്തില്ല. ധുന്ധുകാരി ഏഴ് ദിവസവും ഉപവാസം ദീക്ഷിച്ചുകൊണ്ടാണ് ഭാഗവത വായന ശ്രദ്ധയോടെ ശ്രവിച്ചത്. ഭജന രീതിയിലുള്ള ഭേദമാണ് ഫലത്തിലുള്ള വ്യത്യാസത്തിന് കാരണം മാണ് എന്ന് അവർ  മറുപടി പറഞ്ഞു.

വിഷ്ണു ദൂതന്മാരുടെ നിർദ്ദേശപ്രകാരം ഗോകർണ്ണൻ ശ്രാവണ മാസത്തിൽ വീണ്ടും സപ്താഹം നടത്തി. ഈ യജ്ഞത്തിൽ എല്ലാ ജനങ്ങളും വിധിപ്രകാരം ശ്രവണ മനനാദികൾ നടത്തി. യാജ്ഞാവസാനം, പാർഷദന്മാരോടും വിമാനങ്ങളോടും കൂടി ശ്രീഹരി തന്നെ അവിടെയെഴുന്നള്ളി. ഭഗവാൻ സന്തുഷ്ടനായി പാഞ്ചജന്യം മുഴക്കി. ഗോകർണ്ണനെ വാത്സല്യത്തോടെ ആലിംഗനം ചെയ്തു. ഗോകർണ്ണൻ ഭഗവൽസ്വരൂപത്തോട് തുല്യമായ രൂപമുള്ളവനായി. ശ്രോതാക്കളും ഭഗവൽ സ്വരൂപങ്ങളായിത്തീർന്നു. ഗോകർണ്ണനോടുള്ള കാരുണ്യം കൊണ്ട് ആ ഗ്രാമവാസികളെ മുഴുവൻ ഭഗവാൻ വൈകുണ്ഠത്തെ പ്രാപിപ്പിച്ചു. ഭഗവാൻ ഗോകർണ്ണനോടൊപ്പം ഗോ ലോകത്തേയ്ക്കും എഴുന്നള്ളി.

ശ്രദ്ധാപൂർവ്വം ഭാഗവതകഥകൾ കേൾക്കുന്നവന് മുക്തി ലഭിക്കുന്നു. സർവ്വപാപങ്ങളേയും അത് നശിപ്പിക്കും. കഠിനതപസ്സ് ചെയ്താൽ പോലും സപ്താഹശ്രവണത്തിന്റെ ഫലം ലഭിക്കുന്നതല്ല. ശ്രാദ്ധദിവസം പാരായണം ചെയ്താൽ പിതൃക്കൾ തൃപ്തരാകുന്നു. വേണ്ടവിധത്തിൽ ശ്രീമദ്ഭാഗവതം പഠിക്കുന്നവന് പരമപുരുഷാർത്ഥത്തെ ലഭൃമവുന്നു.

അഭിപ്രായങ്ങളൊന്നുമില്ല