Latest

മംഗല്യസൗഭാഗ്യത്തിനായി അത്തപ്പൂക്കളത്തിലെ റാണി


ദ്രോണപുഷ്പി, തുമ്പൈ, തുമ്പച്ചെട്ടു,  തുമ്പക്കുടം എന്നി പേരുകളിൽ അറിയപ്പെടുന്ന തുമ്പ ചെടി മഴ കാലം അവുന്നതോടെ നന്നായി വളർന്ന് ഓണ അവുന്നതൊടെ പൂക്കാൻ തുടങ്ങുന്നു. മഹാബലിയെ സ്വീകരിക്കുവാൻ പൂക്കൾ എല്ലാം പോയപ്പോൾ നിറവും മണവും ഇല്ലാത്ത തുമ്പ  മാറി നിന്നത് കണ്ട് മഹാബലി മൂർധാവിൽ ചൂടി എന്നാണ് കഥ അതുകൊണ്ട് അത്തപ്പൂക്കളത്തിലെ റാണി  സ്ഥാനം ആണ്. തുമ്പ പൂവ് ഇല്ലാതെ ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയകാലത്തെ അച്ചാരം.

ശ്രീ പാര്‍വ്വതി ദേവിക്ക് ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ തുമ്പപ്പൂവ്, താമര, ചെത്തി, ചെമ്പരത്തി ഇതിൽ തുമ്പപ്പൂക്കളാണ് ദേവിക്ക് ഏറെ പ്രധാനം. ശിവന്റെയും പാർവതി ദേവിയുടെയും പ്രതിഷ്ഠ ഒന്നിച്ചുള്ള ക്ഷേത്രങ്ങളിൽ നാല്പത്തൊന്നു തിങ്കളാഴ്ച മുടങ്ങാതെ ശ്രീ പാർവ്വതി ദേവിയെ പ്രാർത്ഥിച്ചു തുമ്പപ്പൂക്കൾ നടയ്ക്കൽ സമർപ്പിച്ച് ഉമാമഹേശ്വരപൂജ ചെയ്യിതാൽ നമ്മുടെ ആഗ്രഹം, മംഗല്യസൗഭാഗ്യം  ഭഗവാനിലൂടെ ദേവി നടത്തിത്തരും എന്നാണ് വിശ്വാസം.  ഈ സമയത്ത് പഞ്ചാക്ഷരീ മന്ത്രവും " ഓം ഹ്രീം ഉമായൈ നമ : " എന്ന  ശ്രീ പാർവതി ദേവിയുടെ മൂല മന്ത്രവും ഭക്തിയോടെ ജപിച്ചാൽ മംഗല്യസൗഭാഗ്യം സുനിശ്ചിതം അണ് എന്നാണ് പറയപ്പെടുന്നത്.

മരണാനന്തര  ക്രിയകൾ കർക്കിട വാവു ബലി എന്നിവയ്ക്കും ഔഷധം ആയും ഉപയോഗിക്കുന്നു. തുമ്പ, കരിന്തുമ്പ, പെരുന്തുമ്പ ഇങ്ങനെ മൂന്നു തരത്തില്‍ ഉണ്ട്‌ ഇവയ്‌ക്കെല്ലാം ഔഷധഗുണമുണ്ട്.

തുമ്പയുടെ ഔഷധ ഗുണങ്ങൾ:-

1) തുമ്പചെടി അരച്ച്‌  നീര് കരിക്കിന്‍ വെള്ളത്തില്‍  ചേർത്ത് കഴിച്ചാൽ പനി കുറയും.

2) തുമ്പയിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ജലദോഷത്തിന് ശമനം ഉണ്ടാവും. തുമ്പചെടിയുടെ നീര് ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറികിട്ടും.

3) തുമ്പപ്പൂവ് പാലിൽചേർത്ത് തിളപ്പിച്ച് കുട്ടികൾക്ക് കൊടുത്താൽ പ്രതിരോധശക്തി ഉണ്ടാവും.

4) കണ്ണിലുണ്ടാകുന്ന അസുഖങ്ങൾക്ക്‌ തുമ്പയുടെ ഇലയുടെ നീര് കണ്ണില്‍ ഒഴിച്ചാല്‍ ശമനം ഉണ്ടാവും.

5) സുഖപ്രസവത്തിനായി എട്ടാംമാസം മുതൽ തുമ്പപ്പൂവും ജീരകവും പാലിൽ ചേർത്ത് തിളപ്പിച്ച് കഴിക്കുന്നത് നല്ലതാണ്.

 6) പ്രസവാനന്തരം രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ തുമ്പയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത്  നല്ലതാണ്.

 7) വ്രണങ്ങൾ പെട്ടെന്ന് ഉണങ്ങാൻ തുമ്പയുടെ നീര് പിഴിഞ്ഞെടുത്ത് പുരട്ടുന്നത് നല്ലതാണ്.

8) തുമ്പയിലയുടെ നീര് തേന്‍ ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ കുട്ടികളിലെ കൃമി ശല്യം കുറയും.


*ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ  ഔഷധ പ്രയോഗം നടത്താവൂ.

അഭിപ്രായങ്ങളൊന്നുമില്ല