Latest

ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ....


ബ്രഹ്മാവില്‍ നിന്നും നേടിയ വരബലത്തില്‍ അജയ്യരായിത്തീര്‍ന്ന ഹിരണ്യാക്ഷന്‍ അഹങ്കാരം കൊണ്ട് യുദ്ധം ചെയ്യുവാൻ ഭൂലോകം മുഴുവന്‍ ചുറ്റി നടന്നു. ആരേയും എതിര്‍ക്കാന്‍ കിട്ടാതെ വന്നപ്പോൾ ഹിരണ്യാക്ഷൻ ഭീകരനായ ഒരു കാട്ടു പന്നിയുടെ രൂപം ധരിച്ചു കൊണ്ടു ഭൂമി ദേവിയെ തേറായിൽ താങ്ങിയെടുത്ത്‌ സമുദ്രത്തിലേക്കു ചാടി  കൊണ്ട് പാതാളത്തിലേക്ക് പലായനം ചെയ്തു, ആ സമത്ത് ഭൂമി ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്‍ക്കമുണ്ടായി. അതോടെ ഗര്‍ഭിണിയായ ഭൂമിദേവി ഉടനെ അതി ശക്തനായ ഒരു അസുര  ശിശുവിനെ  പ്രസവിക്കുകയും ചെയ്തു.

വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ തന്റെ തേറ്റകൾ കൊണ്ട് വധിച്ച് ദേവിയെ മോചിതനാക്കി വീണ്ടെടുത്തു അശുദ്ധിയില്‍ നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണെ എന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. ഭഗവാ൯ അവന് നരക൯ എന്നു പേരിട്ടു. ഭൂമീദേവിയിയുടെ അപേക്ഷപ്രകാരം മഹാവിഷ്ണു നരകാസുരന്‌   നാരായണാസ്ത്രം നല്കുകയും അത് കൈയിലുള്ളപ്പോൾ തനിക്കല്ലാതെ മറ്റാർക്കും അവനെ വധിക്കുവാൻ സാധിക്കുകയില്ല എന്ന് അനുഗ്രഹിക്കുകയും ചെയ്തു.

ഹിരണ്യാക്ഷന് ഭൂമീദേവിയിൽ ജനിച്ച പുത്രനാണ് നരകാസുരൻ, ഭൂമി ദേവിയുടെ പുത്രനായിരുന്നെങ്കിലും  മഹാവിഷ്ണുവിന്റെ വരം ലഭിച്ച നരകൻ അതിക്രൂരനായ ഒരസുരനായിരുന്നു. പ്രാഗ്ജ്യോതിഷമെന്ന രാജ്യത്തിൽ തന്റെ സ്നേഹിതനായ മുരനോടും ഭൃത്യന്മാരോടും വാണു കൊണ്ടിരിക്കവേ ഭൂമിയിലുള്ള രാജാക്കന്മാരെ വൃഥാ ഹിംസിച്ചു അവരുടെ  സുന്ദരിമാരായ കന്യകമാരെ നരകാസുരൻ അനാവിശൃമായി പിടിച്ചുകൊണ്ടാുപോയി കാരാഗാരത്തിലാക്കി. അങ്ങിനെ പലകാലം കഴിഞ്ഞു. ഒരിക്കൽ ദേവലോകം ആക്രമിച്ച് ഇന്ദ്രമാതാവായ അദിതിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെൺകൊറ്റക്കുടയും കയിക്കലാക്കുകയും  ചെയ്തു.

അതിനാൽ ദേവേന്ദ്രൻ ദ്വാരകാപുരയിൽ ചെന്ന് ശ്രീകൃഷ്ണനോട് സങ്കടമറിയിച്ചു  ഭഗവാൻ സത്യഭാമാസമേതം ഗരുഡാരൂഢനായി ചെന്ന് യുദ്ധം ചെയ്യിതൂ അന്ന്‍ തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശിയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ ഉടനെ ഭഗവാ൯ മുരാസുരനേയും നരകാസുരനേയും വധിച്ചു. നരകന്റെ പുത്രനായ ഭഗദത്തനെ പ്രാഗ്ജ്യോതിഷത്തെ രാജാവാക്കിയ ശേഷം കാരാഗൃഹത്തിൽ കിടക്കുന്ന പതിനാറായിരം രാജൃകന്യകമാരെ വിടുവിച്ചു അവരെ ശ്രീകൃഷ്ണൻ പത്നിമാരായി സ്വീകരിച്ച് ബ്രാഹ്മമുഹൂര്‍ത്തം കഴിയവെ ഗംഗാ തീര്‍ത്ഥത്തിലെത്തി ദേഹശുദ്ധി ദ്വാരകയിലേക്ക് തിരിച്ചു.

അനന്തരം ദേവലോകത്തിൽ ചെന്നു അദിതിയുടെ കുണ്ഡലവും ദേവേന്ദ്രന്റെ ഛത്രവും കൊടുത്തു അത്യാഹ്ലാദം പൂണ്ട ദേവന്മാര്‍ ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കി. മരണശയ്യയില്‍ നരകാസുരന്‍ പശ്ചാത്തപിച്ച് കൊണ്ട് ഭഗവാനോട് എന്തെങ്കിലും  ചെയ്തുതരണമെന്ന് പ്രാര്‍ത്ഥിച്ചു. ഭൂമിദേവിക്കും മകന്റെ ഓർമ്മയ്ക്കായി ഒരു ദിവസം ഭൂമിയില്‍ കൊണ്ടാടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

തുലാമാസത്തിലെ കൃഷ്ണചതുർദ്ദശി നാളാണു ദിപാവലി. നരകാസുരവധത്തിന്റെ സ്മരണാർഥമാണ് ദീപാവലി ആഘോഷം എന്നാണ് ഒരു ഐതിഹ്യം. ശ്രീകൃഷ്ണ്ണൻ നരകാസുരനെ വധിച്ചത് ആ ദിവസം  ആയതുകൊണ്ടാണ് അതിന്നു നരകചതുർദ്ദശി എന്നും പറയുന്നത്‌. നരകാസുരനെ വധിച്ചത് ഭാഗവതത്തിൽ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.

 ശ്രീകൃഷ്ണ ഭഗവാന്‍ അതിനനുവദിച്ച ദിവസമാണ് ദീപാവലി എന്നും,
14 വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണിതെന്നും ദീപാവലിയെക്കുറിച്ച് വ്യത്യസ്ത ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണു വിശ്വാസം.

അഭിപ്രായങ്ങളൊന്നുമില്ല