Latest

ക്ഷേത്ര കുളത്തിൽ കുളിക്കുവാൻ ഇറങ്ങുബോൾ...


പവിത്രമായ ഈശ്വര കർമ്മ ചെയ്യുന്നതിന്  മലിനമായ ശരീരം കൊണ്ടോ മനസ്സു കൊണ്ടോ ചെയ്യിതാൽ പ്രയോജനം ഉണ്ടാവുക ഇല്ല, അതുകൊണ്ട് ബാഹ്യശുദ്ധിക്ക് പുറമെ യമനിയമാദികൾ അനുഷ്ഠിച്ചശഷം മാത്രം സുഖാസനത്തിലിരുന്ന് പ്രാണായാമാദി ക്രിയകൾ അനുഷ്ഠിച്ച് ആദ്ധ്യാത്മിക സൗധത്തിന്റെ ഉന്നത മണ്ഡലങ്ങളിലേയ്ക്ക് കയറണം എന്നാണ് യോഗശാസ്ത്രം അനുശാസിക്കുന്നത്. ഈ ബാഹ്യാഭ്യന്തര ശുദ്ധി  തന്നെയാണ് ദേവതാ ദർശനത്തിനു മുമ്പ് സ്നാനം ചെയ്യണമെന്ന ആചാരത്തിന്റെ അടിസ്ഥാനം. സ്നാനത്തിന് ശേഷം ദേഹത്തിന് ഒരു കുളിർമയും ഓജസ്സും കിട്ടുന്നതോടൊപ്പം മനസ്സിനു ഒരു തെളിച്ചവും ഉണർവും കൈവരുന്നു.

പക്ഷേ, കുളിക്കുന്നത് കൊണ്ട് സ്ഥൂല ദേഹത്തിന്റെ തൊലിപ്പുറം മാത്രം വൃത്തിയാക്കുക എന്നല്ല ഇവിടെ സ്ഥാനം കൊണ്ട് ഉദ്ദേശിക്കന്നത്. ഈശ്വര ചൈതന്യത്തിൽ ആറാടുക എന്ന ആന്തരിക പ്രകിയകൂടി ആണ് നടക്കേണ്ടത്. പരബ്രഹ്മത്തിന്റെ അത്യുന്നതമായ മേഖലകളിൽ നിന്ന് ഏറ്റവും സ്ഥൂലമായ പൃഥീതലം വരെ ഒഴുകിവരുന്ന സൃഷ്ടൃേന്മുഖമായ ഈശ്വര ചൈതന്യത്തിന്റെ പ്രതീകമായിട്ടാണ് വൈദിക ക്രിയകൾ ജലത്തെ കല്പിച്ചിട്ടുള്ളത്. 

ആ ജലത്തിലാണല്ലോ നാം നിമഞ്ജനം ചെയ്യുന്നത്. സാധകനിൽ ഉറങ്ങിക്കിടക്കുന്ന ദൈവീകശക്തി ഉണർന്നു ശിരസ്സിന്റെ ഉപരിതലത്തിലുള്ള ബ്രഹ്മരന്ധത്തോളം ഉയരുകയും അവിടെയുള്ള പരമാത്മ ചൈതന്യത്തോടു സമ്മിളിതമാകുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ആനന്ദമയ സ്വരുപമായ, 72000 നാഡീഞരമ്പുകളിലൂടെ ഒഴുകിവന്ന് ദേഹമാകെ ആപ്ലാവനം ചെയ്യിയ്ക്കുന്ന, ഒരു പരമാനന്ദ പ്രവാഹം യോഗികളുടെ അനുഭൂതിയാണ്. ഇതുതന്നെയാണു വൈദിക ഋഷികളുടെ ജപിച്ചു തളിക്കൽ സ്ഥൂല സൂക്ഷ്മ ശരീരത്തിൽ ഉണ്ടായേക്കാവുന്ന സകല വിധ മാലിന്യങ്ങളേയും അതു കഴുകിക്കളഞ്ഞ് ദേഹത്തിൽ ഈശ്വരന്റെ വാസ ഗൃഹത്തിന് ഉതകുന്ന പവിത്രത അണിയിയ്ക്കുന്നു.

ഗംഗാദി തീർത്ഥ സ്‌നാനങ്ങളിൽ പാപമോചനം ഉണ്ടാകുന്നുവെന്ന അടിസ്ഥാനവും ഇതു തന്നെ. ആദ്ധ്യാത്മിക അനുഭൂതിയുടെ പരമകാഷ്ഠഭാവം പുലർത്തുന്ന ശിവ സ്വരൂപത്തിന്റെ ശിരസ്സിൽ നിന്നും ഒഴുകി വരുന്നു വെന്നു പറയപ്പെടുന്ന ഗംഗാ പ്രവാഹം  ഈ യോഗാനുഭൂതിയുടെ കവിതാമയ ഒരു ഉത്തമ പ്രതീകമത്രെ. ക്ഷേത്രത്തിൽ പോയി ദേവ ദർശനം നടത്തുന്നതിനു മുമ്പായി ഇത്തരത്തിൽ ഒരു തീർത്ഥസ്നാനം നടത്തുന്നതിലുള്ള ഔചിത്യം ദ്വിമുഖമാണ്. ക്ഷേത്രക്കുളത്തിൽ കുളിയ്ക്കുമ്പോൾ അതുതന്നെ ആണ് ഉദ്ദേശി യ്ക്കുന്നത്.

" ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി 
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു"

എന്ന തീർത്ഥാവാഹന മന്ത്രത്താലും പരസഹസ്രം വേദവിത്തുകൾ നൂറ്റാണ്ടുകളായി സ്നാനം ചെയ്തു വന്നിരുന്നതിനാലും ക്ഷേത്രക്കുളം ഒരു പുണ്യതീർത്ഥത്തിനു തുല്യമാണ്. മാത്രമല്ല, ദേവൻന്റെ ഉത്സവ പരിസമാപ്തിയാകുന്ന ആറാട്ടു നടത്തുമ്പോൾ ചെയ്യുന്ന പുണ്യാഹ ക്രിയകളിലൂടേയും ക്ഷേത്രക്കുളത്തിന് ഈ പവിത്രത കൈ വരുന്നു. ആ തീർത്ഥത്തിൽ സ്ഥാനം ചെയ്ത് പരിശുദ്ധന്മാരായിട്ടു തന്നെ ആണ് ദേവദർശനം നടത്തേണ്ടത്. കുളിക്കുന്നതിനു മുൻപ് രണ്ടു കൈകളും ചേർത്ത്പിടിച്ച് കൈക്കുമ്പിളിൽ ജലം എടുത്തു ഈ മന്ത്രം ചൊല്ലി ദേഹത്ത് തളിക്കുകയോ കുളിക്കുവാനുള്ള വെള്ളത്തിലോ ഒഴിക്കുക.

സൂര്യോദയത്തിനു മുൻപും സൂര്യഅസ്തമനത്തിനു മുൻപും കുളിക്കണം എന്നാണ് ആയുർവേദം പറയുന്നത്. പുലർച്ചെ  4 നും  5 നും  ഇടയിൽ കുളിക്കുന്നത് മുനിസ്‌നാനം എന്നും 5 നും 6 നും  ഇടയിൽ കുളിക്കുന്നത് ദേവസ്നാനം എന്നും 6  നും  8  നും ഇടയിൽ കുളിക്കുന്നത് മനുഷ്യസ്‌നാനം  എന്നും 8 മണിക്ക് ശേഷം കുളിക്കുന്നത് രാക്ഷസീ സ്നാനം എന്നും പറയപ്പെടുന്നു.


ആയുർവേദത്തിൽ ആദ്യം പാദത്തിൽ  വെള്ളം ഒഴിച്ച് മുകളിലേക്ക് ഒഴിച്ചു വേണം കുളി ആരംഭിക്കാൻ. ക്ഷേത്ര കുളത്തിൽ കുളിക്കുവാൻ ഇറങ്ങുബോൾ എടുത്തു ചാടാതെ പടി പടിയായി  ഇറങ്ങുന്നതാണ് നല്ലത്. തലച്ചോറിനെ തണുപ്പ് വരുന്നു എന്ന് അറിയിപ്പ് നൽകിയ ശേഷം തല നനയിക്കുനതണ് നല്ലത് അല്ലെങ്കിൽ രോഗങ്ങൾ ഉണ്ടാകും. കുളി കഴിഞ്ഞാൻ ആദ്യം മുതുകാണ് തോർത്തേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല