Latest

നാഡീശോധന പ്രാണായാമം



നാഡി ശോധന എന്നാൽ നാഡിയെ  ശുദ്ധീകരിക്കുക എന്നാണ് അർത്ഥമാക്കുന്നത്. അതിരാവിലെ വെറും വയറോടെ പരിശീലിക്കുന്നതാണ് അനുയോജ്യമായ സമയം. സുഖപ്രദമായ ഇരിപ്പിടം തിരഞ്ഞെടുത്ത് വജ്രാസനം ഒഴികെ പത്മാസനം, സിദ്ധാസനം, സുഖാസനം മുതലായ ഏതെങ്കിലും തിരഞ്ഞെടുത്ത് ഇരുന്ന് കഴുത്ത്, തല നട്ടെല്ല് നിവർന്നുകൊണ്ട്  കണ്ണുകൾ അടയ്ക്കുക.

നിങ്ങളുടെ ഇടത് കൈ  മടിയിൽ വയ്ക്കുക. വലത്തകൈ വിഷ്ണു മുദ്ര കൊണ്ട് വലത്ത കൈയുടെ തള്ളവിരൽ ഉപയോഗിച്ച് വലത്തെ നാസ്വാദ്വാരം അടച്ച് ഇടത്തെ നാസാദ്വാരത്തിൽ കൂടി സാവധാനം പൂർണ്ണമായും ശ്വസം ഉള്ളിലേക്ക് എടുക്കുക (പൂരകം ചെയ്യുക) ശ്വസം ഉള്ളിലേക്ക് എടുതത്തിന് ശേഷം രണ്ട് നാസാദ്വാരങ്ങളും അടച്ച് ശ്വസം ഉള്ളിൽ നിർത്തുക (കുംഭകം അനുഷ്ഠിക്കുക) പിന്നീട് മോതിര വിരൽ ഉപയോഗിച്ച് ഇടത്തെ നാസാദ്വാരം അടച്ച് വലത്തെ നാസാദ്വാരത്തിൽ കൂടി സാവധാനത്തിൽ ശ്വസം പുറത്തേക്ക് വിടുക (രേചകം ചെയ്യുക). വീണ്ടും വലത്തെ നാസാദ്വാരത്തിൽ കൂടി പൂരകം. കുംഭകത്തിനു ശേഷം ഇടത്തെ മൂക്കിൽകൂടി രേചകം  ആവർത്തിക്കുക.

ശ്വസനത്തിന്റെയും നിശ്വസനത്തിന്റെയും നിരക്ക് സാധാരണമായിരിക്കണം.
പരിശീലകൻ അമിതമായി ശ്വസിക്കാൻ പാടില്ല, വായു മൂക്കിലൂടെ കടന്നു പോകുമ്പോൾ ശബ്ദമുണ്ടാകരുത്. ശ്വസനത്തിന്റെ അവസാനം ഇടത് നാസാരന്ധം മോതിരം വിരൽ കൊണ്ട് അടയ്ക്കുക. സ്ഥിരമായി അഞ്ച് മിനിറ്റ് വരെ പരിശീലിക്കുമ്പോഴും നാഡീശോധനയ്ക്ക് വളരെയധികം പ്രതിഫലം ലഭിക്കും.

ദിവസവും പതിനഞ്ച് മിനിറ്റ് പരിശീലിക്കുന്നത് കൂടുതൽ നേട്ടങ്ങൾ നൽകുന്നു. പരിശീലകർ പൂരക, കുംഭക, രേചകങ്ങൾ 8 : 8 : 16 എന്നോ 10:20:20, 12:48:24, 16:64:32 (ഉത്തമപാണായാമം), 20:35:40 എന്ന ക്രമത്തിലോ പരിശീലികാം.

ഉദാഹരണത്തിന്, നിങ്ങൾ 1 എണ്ണത്തിന് പൂരകം ചെയ്യുകയാണെങ്കിൽ, 2 എണ്ണത്തിന് കുംഭക പിടിച്ച് 2 എണ്ണത്തിന് രേചകം ശ്രമിക്കുക. കുറച്ച് ആഴ്ചകൾ അല്ലെങ്കിൽ മാസത്തെ പരിശീലനത്തിന് ശേഷം, അനുപാതം 1: 4: 2 ആയി മാറ്റണം.

നാഡി ശോധന രക്തത്തെയും ശുദ്ധീകരിക്കുകയും ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും. നാഡീവ്യവസ്ഥയെ സന്തുലിതമാക്കുകയും ചെയ്യുന്നു.
ശരീരത്തിലെ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യുവാനും നാഡിമിടിപ്പ് ആരോഗ്യ പ്രദമാക്കുവാനും സാധിക്കുന്നു.പഴകിയ എല്ലാ വായുവും ശ്വാസകോശത്തിൽ നിന്ന് നീക്കംചെയ്യുന്നു. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു.
മസ്തിഷ്ക കോശങ്ങളെ ശുദ്ധീകരിക്കുന്നതിലൂടെ, മസ്തിഷ്ക കേന്ദ്രങ്ങളെ ഊർജ്ജതോടെ  പ്രവർത്തിക്കാൻ സഹായകം അവുന്നൂ. മാംസപേശികളുടേയും ആന്തരാവയവങ്ങളുടേയും പരിപൂർണ്ണ നിയന്ത്രണം നാഡീശോധന പ്രാണായാമം കൊണ്ട് സിദ്ധിക്കുന്നു. പനി, തുമ്മൽ, ശ്വാസോച്ഛ്വാസം എന്നിവയ്ക്ക് കാരണമാകുന്ന ശ്വസന അലർജിയെ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.

*ഒരു ആചാര്യന്റെ നിർദ്ദേശ പ്രകാരം മാത്രമേ അഭ്യാസം ചെയ്യാവു.

തുടരും...

അഭിപ്രായങ്ങളൊന്നുമില്ല