Latest

2 (6-9) - ലളിതാ സഹസ്രനാമം

 6. ഉദ്യദ്ഭാനുസഹസ്രാഭാ

 (ഉദ്യദ്ഭാനുസഹസ്രാഭായൈ നമഃ)

ഉദിച്ചുകൊണ്ടിരിയ്‌ക്കുന്ന ആയിരം സൂര്യന്മാരുടെ ശോഭയുള്ളവള്‍ചുകന്ന നിറമുള്ളവള്‍ഭാനു എന്നതിന്‌ സൂര്യരശ്മി എന്നും ആഭ എന്നതിന്‌ തോന്നിപ്പിയ്‌ക്കുന്നത്‌ എന്നും അര്‍ത്ഥമുണ്ട്‌അപ്പോള്‍ ഉദിയക്കുന്ന സൂര്യന്റെ രശ്മികളെ ആയിരമായി തോന്നിപ്പിയക്കുന്നവള്‍ എന്നു വരാംഉള്ളപ്രകാശത്തെ പലവിധത്തില്‍ തോന്നിയക്കുന്നത്‌ ഭഗവതിയുടെ മായാ എന്ന കഴിവിനാലാണ്‌ഒന്നായനിന്നെയിഹ രണ്ടെന്നു തോന്നിയ്‌ക്കുന്നവള്‍അതുകൊണ്ടുതന്നെരണ്ടെന്നു തോന്നുതിനെ ഒന്നാണെന്നു ബോധിപ്പിയ്‌ക്കാനും ഭഗവതിയ്‌ക്കുകഴിയുംമൂലാധാരത്തില്‍നിന്ന്‌ സഹസ്രാരത്തിലേയ്‌ക്ക്‌ പുറപ്പെടുന്ന കുണ്ഡലിനിയ്‌ക്ക്‌ ഉദയസൂര്യന്റെ പ്രഭയാണുള്ളത്‌അതുകൂടി  നാമംകൊണ്ട്‌ ദ്യോതിപ്പിച്ചു.

7. ചതുര്‍ബ്ബാഹുസമന്വിതാ

 (ചതുർബാഹുസമന്വിതായൈ നമഃ)

നാലു കൈ ഉള്ളവള്‍ഇനി ഭഗവതിയുടെ രൂപം വര്‍ണ്ണിയ്‌ക്കാന്‍പോകുകയാണ്‌രൂപമില്ലാത്ത ദേവിയ്‌ക്ക്‌ നമുക്ക്‌ പരിചിതമായ മനുഷ്യരൂപം തന്നെ കല്‍പ്പിയ്‌ക്കുന്നുഎങ്കിലും ദിവ്യത്വം പ്രകടമായി തോന്നാന്‍ കല്‍പ്പിയ്‌ക്കുന്ന വ്യത്യാസങ്ങള്‍ നിര്‍ഗ്ഗുണദ്ധ്യാനത്തിലേയ്‌ക്ക്‌ കടക്കാന്‍ കൂടുതല്‍ എളുപ്പമാകാന്‍ വേണ്ടിയാണ്‌നാലുകൈ മൂന്നു കണ്ണ്‌ എന്നിവയെല്ലാം സാധാരണനിലയ്‌ക്ക്‌ ഉണ്ടാകാത്തവയാണെന്നും അവ വേറെ എന്തിനേയോ ആണ്‌ സൂചിപ്പിയ്‌ക്കുന്നതെന്നും തോന്നല്‍ സ്വാഭാവികമാണ്‌അതുപിടിച്ച്‌ ക്രമേണ യാഥാര്‍ത്ഥ്യത്തില്‍ അഥവാ പരമമായ സത്യത്തില്‍ എത്തിച്ചേരാന്‍ വഴിതുറക്കുകയും ചെയ്യുന്നു.

8. രാഗസ്വരൂപപാശാഢ്യാ 

(രാഗസ്വരൂപപാശാഢ്യായൈ നമഃ

ഭഗവതിയ്‌ക്ക്‌ നാലു കൈകളുന്ന് പ്രസ്താവിച്ചുഅവയില്‍ ധരിച്ചിരിയ്‌ക്കുന്ന ആയുധങ്ങള്‍ പറയുന്നുരാഗം സ്വരൂപമായിരിയ്‌ക്കുന്ന പാശം ഉള്ളവള്‍രാഗം എന്നതിന്‌ അനുരാഗംആഗ്രഹം എന്നെല്ലാം അര്‍ത്ഥംരാഗം ഭഗവതിയുടെ ആയുധം തന്നയാണ്‌ചരാചരങ്ങളെ മുഴുവന്‍ അന്യോന്യം ആകര്‍ഷിപ്പിച്ചു ബന്ധിപ്പിയ്‌ക്കുന്ന സ്നേഹംപ്രേമംആഗ്രഹങ്ങള്‍ എല്ലാമടങ്ങുന്ന  ആയുധത്തിന്റെ പ്രഭാവം കുറച്ചൊന്നും അല്ലരാ എന്നതിന്‌ വേഗം എന്നൊരു അര്‍ത്ഥമുണ്ട്‌അപ്പോള്‍ രാഗം എന്നതിന്‌ പെട്ടെന്ന്‌ ഗമിയ്‌ക്കുന്നത്‌ എന്നര്‍ത്ഥം വരുന്നുസ്വരൂപം എന്നതിന്‌ മോക്ഷം എന്നര്‍ത്ഥംരാഗസ്വരൂപപമായിരിയ്‌ക്കുന്ന പാശമുള്ളവള്‍ഭഗവതി ഭക്തരെ മോക്ഷത്തിലേയ്‌ക്ക്‌ ബലാല്‍ നയിക്കുന്ന പാശം ഉള്ളവളാണ്‌രാ എന്ന സ്ത്രീലിംഗശബ്ദത്തിന്‌ വിഭ്രമംസ്വര്‍ണ്ണം എന്നെല്ലാം അര്‍ത്ഥംരാ എന്ന അഗം രൂപമായിട്ടുള്ളവര്‍ക്കുള്ള വിലങ്ങുള്ളവള്‍പാശം എന്നതിന്‌ വിലങ്ങ്‌ എന്നര്‍ത്ഥമുണ്ട്‌വിഭ്രമമുള്ളവര്‍ക്കും സമ്പത്തു കുന്നുകൂട്ടി വെച്ചവര്‍ക്കും  സംസാരത്തില്‍നിന്ന്‌ പുറത്തുകടക്കാന്‍ കഴിയാത്തതരത്തിലുള്ള വിലങ്ങ്‌ ഭഗവതിയുടെ കയ്യിലാണ്‌ ഉള്ളത്‌.

9. ക്രോധാകാരാങ്കുശോജ്വലാ.

 (ക്രോധാകാരാങ്കുശോജ്വലായൈ നമഃ)

ക്രോധാകാരം ആയിരിയ്‌ക്കുന്ന അങ്കുശംകൊണ്ട്‌ ശോഭിയ്‌ക്കുന്നവള്‍ഭഗവതിയുടെ ആയുധമായ അങ്കുശം (ആനത്തോട്ടിക്രോധം തന്നെ ആണ്‌ആകാരം എന്ന പദത്തിന്‌ ഒരു വസ്തുവിനെ കുറിച്ചുള്ള അറിവ്‌ എന്നര്‍ത്ഥമുണ്ട്‌ഇതുവെച്ചു നോക്കുമ്പോള്‍ ക്രോധവും വസ്തുക്കളെ കുറിച്ച്‌ വേര്‍തിരിച്ചുള്ള അറിവും ആയ അങ്കുശം ഭഗവതിയുടെ കയ്യിലാണുള്ളത്‌ക്രോധത്തിന്‌ ജ്ഞാനത്തിന്റെ സ്ഥാനം കൊടുക്കാറുണ്ട്‌ശിവന്റെ തെക്കുഭാഗത്തേയ്‌ക്കുള്ള മുഖം അഘോരമാണ്‌ഇതിലധികം ഘോരമാകാന്‍ വയ്യ എന്നതാണ്‌ അഘോരം മുഖം തന്നെ ആണ്‌ ദക്ഷിണാമൂര്‍ത്തിദക്ഷിണാമൂര്‍ത്തി ജ്ഞാനസ്വരൂപനാണ്‌ക്രോധസ്വരൂപനായ നരസിംഹമൂര്‍ത്തിയെ ശുദ്ധജ്ഞാനപ്രദം നരഹരിം എന്നാണ്‌ മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാട്‌ വര്‍ണ്ണിയ്‌ക്കുന്നത്‌അതിനാല്‍ ജ്ഞാനാകാരമായിരിയ്‌ക്കുന്ന പാശമുള്ളവള്‍ എന്നും അര്‍ത്ഥമാക്കാം.




അഭിപ്രായങ്ങളൊന്നുമില്ല