3 (10-12) - ലളിതാ സഹസ്രനാമം
11. പഞ്ചതന്മാത്രസായകാ
(പഞ്ചതന്മാത്രസായകായൈ നമഃ)
അഞ്ചു തന്മാത്രകള്‍ സായകങ്ങള്‍ ആയിട്ടുള്ളവള്‍. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ അഞ്ചു തന്മാത്രകള്‍ ബാണങ്ങളായിട്ടുള്ളവള്‍. ഈ ബാണങ്ങള്‍ കൊണ്ട് വട്ടം തിരിയുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും. സായകത്തിന് വാള്‍ എന്നും അര്‍ത്ഥമുണ്ട്. കൈവിട്ടുപോയാല്‍ തിരിച്ചെടുക്കാന്‍ പറ്റാത്ത ബാണങ്ങള്‍ മാത്രമല്ല പഞ്ചതന്മാത്രകള്, വാളുകള്‍കൂടിയാണ്. ഭഗവതിയുടെ അനുഗ്രഹമുണ്ടെങ്കില്‍ ശ്രദ്ധാപൂര്‍വ്വം കര്‍മ്മങ്ങളെ വെട്ടി നശിപ്പിയ്‌ക്കാനും ഈ അഞ്ചു തന്മാത്രകളായ വാളുകള്‍കൊണ്ടു കഴിയും. പാട്ടുകേള്‍ക്കുമ്പോള്‍ അതില്‍ ലയിച്ച് മതിമറക്കാനും, പാട്ടുകേള്‍ക്കേണ്ട യോഗമുണ്ട് എന്നത്കൊണ്ട് ശ്രദ്ധാപൂര്‍വ്വം കേട്ട് ആ യോഗം അനുഭവിച്ചുതീര്‍ക്കാനും ശബ്ദത്തെ ഉപയോഗിയ്‌ക്കാം.
12. നിജാരുണപ്രഭാപൂരമജ്ജദ്ബ്രഹ്മാണ്
(നിജാരുണപ്രഭാപൂരമജ്ജദ്ബ്രഹ്മാ
തന്റെ ചുകന്ന പ്രഭയുടെ ആധിക്യത്തില്‍ മുങ്ങിപ്പോയ ബ്രഹ്മാണ്ഡ സമൂഹത്തോടുകൂടിയവള്. ഭഗവതിയുടെ ദേഹത്തിന്റെ അരുണ പ്രഭയില്‍ മുങ്ങിപ്പോകാനുള്ളതേ ഉള്ളൂ അനേകകോടി ബ്രഹ്മാണ്ഡങ്ങള്‍.അരുണ ശബ്ദത്തിന് നിശ്ശബ്ദം എന്നും പൂരശബ്ദത്തിന് നിറയല്‍ എന്നും അര്‍ത്ഥം ഉണ്ട്. നിശ്ശബ്ദ പൂരത്തില്‍, അഥവാ ശബ്ദഗുണകമായ ആകാശംപോലും ഇല്ലാതാകുന്ന കല്‍പ്പാന്തപ്രളയത്തില്‍ അനേക ബ്രഹ്മാണ്ഡങ്ങളെ മുക്കിക്കളയുന്നത് ഭഗവതിതന്നെ ആണ്.
അഭിപ്രായങ്ങളൊന്നുമില്ല