Latest

30 (76- 77) ലളിതാ സഹസ്രനാമം

 (30) (76- 77) ലളിതാ സഹസ്രനാമം

വിശുക്രപ്രാണഹരണവാരാഹീവീര്യനന്ദിതാ കാമേശ്വരമുഖാലോകകൽപിതശ്രീഗണേശ്വരാ

ഓം വിശുക്ര പ്രാണഹരണ വാരാഹീ വീര്യ നന്ദിതായൈ നമഃ

ഓം കാമേശ്വര മുഖാലോക കല്പിത ശ്രീഗണേശ്വരായൈ നമഃ

76.വിശുക്രപ്രാണഹരണവാരാഹീവീര്യനന്ദിതാ

വിശുക്രപ്രാണഹരണവാരാഹീവീര്യനന്ദിതായൈ നമഃ

വിശുക്രനാശത്തിൽ, വിശുക്രന്റെ പ്രാണഹര ണത്തിൽ ശ്രീദേവിയുടെ ക്രിയാശക്തിയായ വാരാഹി പ്രകടിപ്പിയ്‌ക്കുന്ന വീര്യം കണ്ട്‌ സന്തോ ഷിയ്‌ക്കുന്നവള്‍. ഭാണ്ഡയുടെ തോളിൽ നിന്ന് ജനിച്ച അസുരൻ വിശുക്രൻ ദുര്‍ബല ഊര്‍ജ്ജത്തിന്റെ പര്യായമാണ്. വിശുക്രൻ എന്നാൽ ആത്മശക്തിക്കെതിരെ തന്റെ മുഴുവൻ ഊർജ്ജവും ചെലവഴിക്കുന്നവൻ എന്നാണ് അർത്ഥമാക്കുന്നത്. വാരാഹി ശക്തിയെ പ്രതിനിധീകരിക്കുന്നു. ചിട്ടയായ ജീവിതം നയിക്കുന്നതിന്റെ  ഫലമാണ് വീര്യം. അങ്ങനെ, പരമമായ ഊര്‍ജ്ജം നിരന്തരം സംരക്ഷിച്ചു കൊണ്ട്, ഭക്തർക്ക് ദുര്‍ബല ഊര്‍ജ്ജം നീക്കം ചെയ്യ്ത് ആത്മതത്വത്തെ പ്രകാശിപ്പിക്കുന്നു. മുമ്പുപറഞ്ഞ വിഷങ്ഗന്റെ സഹോദരനായ ഈ വിശുക്രന്‍ സാക്ഷാല്‍ ശുക്രമഹര്‍ഷിയേപ്പോലെ ബുദ്ധിമാനാണ്‌. ലളിതോപാക്യാനത്തിൽ, വരോഹി വിഷങ്ഗനെയും മന്ത്രിണി വിശുക്രനെയും കൊന്നതായി പരാമർശിക്കുന്നു. 

77.കാമേശ്വരമുഖാലോകകല്‍പിതശ്രീഗണേശ്വരാ

കാമേശ്വരമുഖാലോകകല്പിതശ്രീഗണേശ്വരായൈ നമഃ

തന്റെ പത്നി മഹേശ്വരന്റെ മുഖത്തേക്കുള്ള ഒരു നോട്ടം കൊണ്ടും സന്താനോല്പാദനം നടത്തിയ വള്‍. ഭണ്ഡൻ സൈന്യത്തിന്റെ  നാശം കണ്ട് വിഘ്നയന്ത്രം സ്ഥാപിക്കാൻ വിസുക്രനോട് ആജ്ഞാപിച്ചു. ഈ യന്ത്രംമൂലം, അലസത, താൽപ്പര്യമില്ലായ്മ, ക്ഷീണം, ഉറക്കം, അപകർ ഷതാബോധം, ബോധമില്ലായ്മ, പ്രചോദനം ഇല്ലായ്മ, ആത്മാഭിമാനം നഷ്ടപ്പെടൽ എന്നീ എട്ട് വികാരങ്ങൾ ശ്രീദേവിയുടെ സൈന്യത്തെ ബാധിച്ചു. തൽഫലമായി, പരബ്രഹ്മസ്വരൂപനായ ശിവന്‌ മുന്നില്‍ കാണുന്നവിധത്തില്‍ അദ്ദേഹ ത്തിന്റെ മുഖത്ത് നോക്കി ഗണപതിയെ സൃഷ് ടിച്ചു. ശക്തിയുടെ സൈന്യത്തിൽ നാശം സൃഷ്ടിക്കുന്ന അസുരസൈന്യത്തെ പരാജയ പ്പെടുത്താൻ ഇത് ആവശ്യമായിരുന്നു. അലസത പോലുള്ള എല്ലാ തടസ്സങ്ങളും നീക്കി മനസ്സിനെ ആവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരി ക്കാനും, ബുദ്ധിയുടെ പ്രവർത്തനത്തിൽ ഊർജം പ്രദാനം ചെയ്യുവാനും കഴിയുന്ന ദേവനാണ് ഗണപതി.





അഭിപ്രായങ്ങളൊന്നുമില്ല