Latest

ഭാഗവതമാഹാത്മ്യം



മഹാഭാഗവതം
ॐ नमो नारायणाया
ഓം നമോ ഭഗവതേ വാസുദേവായ.

ശുക്ലാംബരധരം വിഷ്ണും ശശിവണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേ സവ്വവിഘോപശാന്തയേ.
പഞ്ചാശദ്വജ്ജരൂപേണ യയാ വ്യാപ്തമിദം ജഗത്
ശബ്ദബ്രഹ്മമയീം വാണം ഭജേ താം പരദേവതാം.



മുഖവുരസാധാരണ മനുഷ്യന് ഭഗവാന്റെ തത്ത്വങ്ങൾ മനസ്സിലാക്കിക്കൊടുക്കുവാൻ കഥകളും രൂപകങ്ങളും ആവശ്യമാണ് ഏതെങ്കിലും കഥയോ ദൃഷ്ടാന്തമോ ഇല്ലാതെ ഭഗവാനെപ്പറ്റി മനസ്സിലാക്കുവാൻ സാധിക്കുകയുമില്ല. അഭ്യാസവും വൈരാഗ്യവും ഇല്ലാത്തവർക്കു വിധിമുഖേന മാത്രമേ ഭഗവാനെപ്പറ്റി മനസ്സിലാക്കുവാൻ സാധിക്കുകയുള്ളു. അതിനാൽ നമ്മുടെ ഋഷീശ്വരൻമാർ ഇതിഹാസരൂപത്തിൽ രൂപകങ്ങൾ കൊണ്ട് കഥകളും ദൃഷ്ടാന്തങ്ങളാലും ഭഗവാനെ വർണ്ണിച്ച്, ബ്രഹ്മത്തെ മനസ്സിലാക്കുവാൻ ശ്രമിക്കുന്നു.

പതിനെട്ട് മഹാപുരാണങ്ങളും അത്രയും ഉപപുരാണങ്ങളും ഉള്ളതുകളിൽവെച്ച് ശ്രേഷ്ഠതമവും, ദിവ്യവും, ഭക്തി രസായനവും ഏറ്റവുമധികം പ്രചാര മാര്‍ജ്ജിച്ചിട്ടുള്ള പുരാണമാണ് ശ്രീമദ് ഭാഗവതം. ഇത്രമാത്രം പ്രചുര പ്രാചുക്കമുള്ള പുരാണം വേറെ ഇല്ല. “ശ്രീമദ് ഭാഗവതാഖ്യോഽയം പ്രത്യക്ഷഃ കൃഷ്ണ ഏവ ഹി“ ശ്രീമദ് ഭാഗവതം ശ്രീകൃഷ്ണന്റെ പ്രത്യക്ഷരൂപം തന്നെയാണ് എന്ന് ഭാഗവതമാഹാത്മ്യം ഉദ്ഘോഷിക്കുന്നു.

പണ്ടു ദേവാസുരയുദ്ധങ്ങളിൽ മരിച്ച അസുരന്മാർ കർമ്മശേഷത്താൽ ഭൂമിയിൽ ജാതന്മാരായി, അവരിൽ പലക്കും രാജത്വവും ഉണ്ടായിരുന്നു. ഇവരുടെ പാപപ്രവൃത്തികൾകൊണ്ട് ഭൂമിക്കു ഭാരം സഹിക്കവഹിയാതെ ആയി. അതുകൊണ്ട് ഭൂമി ഗോരൂപം ധരിച്ച് സത്യലോകത്തു ചെന്ന് ബ്രഹ്മാവിനോടു സങ്കടം പറഞ്ഞു.

അതുകേട്ട് ബ്രഹ്മാവും ഇന്ദ്രാദി ദേവന്മാരും ഭൂമിയോടുകൂടി കൈലാസത്തുചെന്നു പാർവ്വതീ പതിയായ ഭഗവാനോട് വസ്തുതയറിയിച്ചു. പിന്നെ ബ്രഹ്മാവും പാർവ്വതീ പരമേശ്വരന്മാരും ഇന്ദ്രാദിഭവന്മാരും ഭൂമിയുംകൂടി പാലാഴിയിൽ ചെന്നു മഹാവിഷ്ണുവിനെ സ്തുതിച്ചു. ബ്രഹ്മാവ് വേദാർത്ഥ സാരസംഗ്രഹമായ പുരുഷസൂക്തത്താൽ പരമ്പുരുഷനെ ഇളകാതെ സേവിച്ചു. അപ്പോൾ ഒരു ദിവ്യജ്യോതിസ്സ് സൃഷ്ടി കർത്താവിനു കാണായ് വന്നു. ഹൃദയം കൂളുർകൂമാറു ഭഗവദ്വാകൃം ശ്രവിച്ചിട്ട് വേധസ്സ് മാറ്റുള്ളവരോടു പറഞ്ഞു "ഭൂഭാരം തീർക്കാൻ മഹാവിഷ്ണു ദേവകീസുതനായി അവതരിക്കും, നന്ദഗോപ സുതയായി മായ ജനിക്കും. ശേഷൻ ജേഷ്ഠബ്ഭ്രാതാവായിട്ടും ഭവിക്കും, ദേവകൾ ഭഗവാനെ സഹായിക്കാനായി രാജാക്കന്മാരായും, ബ്രാഹ്മണരായും, യാദവരായും, ഗോപരായും പിറക്കണം" ദേവന്മാർ ഒരോ ദേവനും ഏതേത് രൂപങ്ങളിൽ ഭൂമിയിൽ അവതരിക്കണം എന്നതിനെ കുറിച്ച് ചർച്ച ചെയ്തു തുടങ്ങിയപ്പോൾ ചന്ദ്രൻ തന്റെ പുത്രനായ വർച്ചസ്സ്നെ പിരിഞ്ഞിരിക്കാൻ സാധിക്കാത്ത കാരൃം മഹാവിഷ്ണുവിനെ ധരിപ്പിച്ചു. വർച്ചസ്സ് കുറച്ച് വർഷങ്ങൾ മാത്രമേ ഭൂമിയിൽ വസിക്കാവൂ എന്ന് അഭ്യർത്ഥച്ചു മഹാവിഷ്ണു ആ അഭ്യർത്ഥ സ്വീകരിച്ചു. അങ്ങനെ മഹാവിഷ്ണു മഥുരയിലെ യാദവ രാജ കുടുംബാഗത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രൻ കൃഷ്ണനായി ജനിച്ചു. വർച്ചസ്സ് കൃഷ്ണന്റെ സഹോദരിയും അർജുനന്റെ പത്നിയും ആയ സുഭദ്രയുടെ മകൻ അഭിമന്യുവായി ജനിച്ചു.

സുഭദ്ര ഗർഭവതിയായിരുന്ന നാളിൽ ശ്രീകൃഷ്ണനോട് ചക്രവ്യൂഹം ചമയ്ക്കുന്നത് തനിക്ക് ഉപദേശിച്ചു തരുവാൻ അപേക്ഷിച്ചു. ശ്രീകൃഷ്ണൻ ചക്രവ്യൂഹ നിർമ്മാണവും ചക്രവ്യൂഹം ഭേദിച്ച് അകത്ത് കടക്കുന്നതുവരെയുള്ള കാര്യങ്ങൾ വിവരിച്ച് കൊടുക്കുമ്പോൾ എല്ലാം ശ്രദ്ധ പൂർവ്വം മൂളികേട്ടിരുന്നത് സുഭദ്രയുടെ ഉദരത്തിൽ നിന്നാണ് സുഭദ്ര മയങ്ങുകയാണ് എന്ന് മനസ്സിലായി ചന്ദ്രദേവന്റെ അഭ്യർത്ഥന മാനിച്ച് ചക്ര വ്യുഹത്തിൽനിന്ന് പുറത്ത് വരുന്ന രീതി പറയാതെ നിന്നു്.

മഹാഭാരത യുദ്ധത്തിൽ ചക്രവ്യുഹത്തിൽ നിന്ന് പുറത്ത് വരാൻ സാധിക്കാതെ അഭിമന്യു വധിക്കപ്പെട്ടു. അഭിമന്യു വധിക്കപെടുന്ന സമയത്ത് ഉത്തര ഗർഭിണി ആയിരുന്നു. ആ കുഞ്ഞിനു നേരെയും ബ്രഹ്മാസ്ത്രം പാഞ്ഞു വന്നു. ബ്രഹ്മാസ്ത്ര പ്രയോഗത്തിൽ ഗർഭസ്ത ശിശുവായ പരീക്ഷിത്തനെ രക്ഷിക്കുവാൻ ശ്രീകൃഷ്ണ ഭഗവാൻ പരീക്ഷണാർത്ഥം കുഞ്ഞിനെ സ്വന്തം തേജസ്സു കൊണ്ട് അവളുടെ ഗർഭത്തെ മായയാൽ മറച്ചു. അതുകൊണ്ടാണ് പരീക്ഷിത്ത് എന്ന നമധേയം കല്പിച്ചത്.പരീക്ഷിത്ത് എന്നതിന് എല്ലാ പ്രകാരത്തിലുമുള്ള രക്ഷ ഭഗവാനിൽ നിന്നും ലഭിച്ചവൻ എന്നർഥം, അഥവാ അശ്വത്ഥാമാവാകുന്ന മായയുടെ ബാണത്തിൽ നിന്നും തന്നെ രക്ഷിച്ച ആ തേജസ്വിയെ മനസ്സിലാക്കാൻ ഇച്ഛയുള്ളവനെ പരീക്ഷിത്ത് എന്നു പറയുന്നു.

പാണ്ഡവരുടെ വാനപ്രസ്ഥത്തിനു മുന്പാ്യി പരീക്ഷിത്തിനെ ഹസ്തിനപുരം ചക്രവർത്തി ആയി അവരോധിച്ചു. മാതുലനായിരുന്ന ഉത്തരന്റെ പുത്രി ഇരാവതിയെ വിവാഹം ചെയ്തു. അദ്ദേഹത്തിന് ജനമേജയൻ ഉൾപ്പെടെ നാലു പുത്രന്മാരും, ഒരു പുത്രിയും ഉണ്ടായി. കാലം കടന്നുപോയി.

അങ്ങനെ ഒരിക്കൽ പരീക്ഷിത്ത് മഹാരാജാവ് ഒരു ദിവസം നായാട്ടിനായി കാട്ടിലേക്ക്‌ പുറപ്പെട്ടു. നായാട്ടിനുശേഷം തളര്ന്ന രാജാവ് ജലപാനത്തിനായി ദാഹിച്ചുവലഞ്ഞു. അദ്ദേഹം അടുത്തു കണ്ട ആശ്രമത്തിൽ ചെന്നു. അവിടെ ധ്യാന നിരതനായിരിക്കുന്ന മുനിയെകണ്ടു. വെള്ളത്തിനായ് ചോദിച്ചു.

പക്ഷെ ധ്യാനത്തിലായിരുന്നതിനാൽ മുനി ഇതൊന്നും അറിഞ്ഞില്ല. എന്നാൽ പരീക്ഷിത്ത്കോപം കൊണ്ട് അവിടെ കിടന്ന ഒരു ചത്ത പാമ്പിൻെറ ഉടൽ എടുത്ത് മുനിയുടെ കഴുത്തിലിട്ടു.

ആ ശമീക എന്ന മുനിശ്രേഷ്ഠൻെറ പുത്രൻ ശൃംഗിയുടെ സുഹൃത്തായ കൃശൻ എന്ന യുവാവ് പിതാവിൻെറ കഴുത്തിൽ പരീക്ഷിത്ത് ചത്ത പാമ്പിൻ മാല അണിയീച്ച വാർത്ത ശൃംഗിയെ അറിയിച്ചു. പരീക്ഷിത്ത് കൊട്ടാരത്തിലെക്ക് പോയതിന് ശേഷം മുനിയുടെ മകൻ ഈ കാഴ്ചകണ്ടു. പരീക്ഷിത്തിനെ ശപിച്ചു ഇന്നേക്ക് ഏഴാം ദിവസം തക്ഷകകൻ എന്ന സർപ്പം കടിച്ച് പരീക്ഷിത്ത് മരണമടയട്ടെ എന്നായിരുന്നു ശാപം.അപ്പോഴും ധ്യാനിരതനാകയാൽ മുനി ഇതൊന്നും അറിഞ്ഞില്ല.

പിന്നീട് ശമീകമുനി ഇത് മനസ്സിലാക്കി ശാപവൃത്താന്തം പരീക്ഷിത്തിനെ അറിയിക്കാൻ ഗൗരമുഖൻ എന്ന ശിഷ്യനെ ചുമതലപ്പെടുത്തി അറിച്ചു. ശാപവൃത്താന്തം അറിഞ്ഞ പരീക്ഷിത്ത് തന്റെ പുത്രനായ ജനമേജയനെ രാജ്യഭരണമേല്പിച്ചു.

മുനിശാപമേറ്റ പരീക്ഷിത്ത് പൂർണ്ണ വിരക്തി വന്നവനായി ജലപാനം പോലുമില്ലാതെ ഗംഗാനദിക്കരയിൽ പ്രായോപവേശം ചെയ്യാനായി ഇരിയ്ക്കുകയായിരുന്നു. അപ്പോഴാൺ ശുകബ്രഹ്മ മഹർഷി അവിടെയെത്തിയത്.

വേദങ്ങളും ധർമ്മ വിചിന്തനം ചെയ്യുന്ന മഹാഭാരതവും എഴുതിയ വേദവ്യാസൻ തൃപ്തിയില്ലായ്മ കാരണം നാരദ മഹർഷിയുടെ ഉപദേശപ്രകാരം ഭഗവത് സ്വരൂപം മുഴുവൻ വ്യക്തമാക്കുന്നതും, ശുകബ്രഹ്മ മഹർഷിക്ക് തന്റെ പിതാവായ വേദവ്യാസൻ പറഞ്ഞു കൊടുത്തതും, ഏഴു ദിവസം കൊണ്ട് മോക്ഷത്തെ പ്രദാനം ചെയ്യുന്നതുമായ പരമഹംസസാഹിതയായ മഹാ ഭാഗവതം പരീക്ഷിത്ത് മഹാരാജാവിന് പറഞ്ഞു കൊടുക്കുകയും ചെയ്തു. ഏഴാം ദിവസം ആത്മജ്ഞാനം ലഭിച്ച മഹാരാജാവ് തക്ഷകൻ എന്ന സർപ്പത്തിന്റെ കടിയേറ്റുള്ള മരണം സഹർഷം സ്വീകരിച്ചു എന്നാണ് ഐതിഹ്യം.

ശുകബ്രഹ്മ മഹർഷി ഇത് മഹാരാജാവിന് പറഞ്ഞു കൊടുക്കുമ്പോൾ അവിടെയിരുന്ന് ഒരു സൂതനും ഈ കഥ കേൾക്കുകയുണ്ടായി. ശുകമഹർഷിയിൽ നിന്ന് നേരിട്ട് തത്ത്വഗ്രണം സാധ്യമായ സുതനോട് ശൌനകാദി മുനിമാർ അപേക്ഷിച്ചതിന്റെ ഫലമായി സൂതൻ പറയുന്നതായാണ് ഭാഗവത കഥ എഴുതപ്പെട്ടിരിയ്ക്കുന്നത്.

പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ മഹാഭാഗവതം പന്ത്രണ്ടു സ്കന്ധങ്ങള്‍ ആയി ഏഴുതപ്പെട്ടിരിക്കുന്നു.
ഭാഗവതമാഹാത്മ്യം
ഭാഗവതകഥ തുടങ്ങുന്നത് ഇങ്ങനെയാണ്. ശൌനകാദി മുനിമാർ നൈമിശാരണ്യത്തിൽ ഭൗതിക സുഖത്തിന്റെ പരമകാഷ്ടയായ സ്വർഗ്ഗ ലോകം കാംക്ഷിച്ചു കൊണ്ട് ഒരു യജ്ഞമാരംഭിച്ചു. യാദൃശ്ചികമായി സൂതൻ ഈ യജ്ഞശാലയിൽ എത്തി. ശൗനകമുനി മഹാജ്ഞാനിയായ സൂതനെ നമസ്കരിച്ച് ഇപ്രകാരം പറഞ്ഞു ഭക്തിയും ജ്ഞാനവും വൈരാഗ്യവും വർധിയ്ക്കുവാനുള്ള മാർഗവും മായകൊണ്ടുണ്ടാകുന്ന മോഹത്തെ ജയിയ്ക്കാനുള്ള മാർഗവും ദയവായി പറഞ്ഞു തരണം എന്ന്. അപ്പോൾ സൂതൻ പറഞ്ഞു മനഃശുദ്ധിയ്ക്ക് ഉത്തമമായതും മായയെ അകറ്റാൻ സഹായവും ആയ ശ്രീ വ്യാസ് മഹർഷി രചിച്ച ശ്രീമദ്ഭാഗവതം ആണെന്നു്ം, ഒരിയ്ക്കൽ കലിയുഗത്തിന്റെ ദോഷം മനസ്സിലാക്കിയ നാരദമുനി യമുനാതീരത്തുവന്നു. അവിടെ ഒരു ഭക്തി എന്നു പേരായ സ്ത്രീ ഇരിപ്പുണ്ടായിരുന്നു. അവളുടെ അടുത്ത് ജ്ഞാനവും വൈരാഗ്യവും എന്ന് പേരുള്ള രണ്ടു വൃദ്ധന്മാർ ബോധമില്ലാതെ കിടക്കുന്നുണ്ടായിരുന്നു.

നാരദനെ കണ്ട ഭക്തി അദ്ദേഹത്തെ നമസ്കരിച്ചിട്ട് പറഞ്ഞു എന്റെ പുത്രന്മാർക്ക് കലിയുഗത്തിന്റെ ആക്രമണം കൊണ്ട് വാർധക്യം സംഭവിച്ചു അതുകൊണ്ട് ഞങ്ങൾ വളരെ വ്യസനിയ്ക്കുന്നു. ആപ്പോൾ നാരദൻ പറഞ്ഞു കലിയുഗത്തിൽ മനുഷ്യർ ജ്ഞാന വൈരാഗ്യങ്ങളെ ഉപേക്ഷിയ്ക്കുന്നു. അതുകൊണ്ടാണ് നിന്റെ ഈ പുത്രന്മാർ വൃദ്ധരായത്. കലിയുഗത്തിൽ സജ്ജനങ്ങൾ ദുഃഖിയ്ക്കുകയും ദുർജനങ്ങൾ സുഖിയ്ക്കുകയും ചെയ്യുന്നു. അനന്തരം നാരദർ ആ രണ്ടു പുത്രന്മാരുടെയും ചെവിയിൽ മന്ത്രാച്ചാരണം ചെയ്യുകയും വേദവാക്യങ്ങളും ഗീതയിലെ പദ്യങ്ങൾ ഉരുവിടുകയും ചെയ്യിതിട്ടും അവർക്ക് ബോധം വന്നില്ല. അവരുടെ രക്ഷയ്ക്കുള്ള വഴി അന്വേഷിച്ചുകൊണ്ട് നാരദൻ ബദര്യാശ്രമത്തിൽപ്പോയി തപസ്സുതുടങ്ങി. അവിടെ വച്ച് അദ്ദേഹം സനകാദികളെ കണ്ടു. അവരോട് ഭക്തിയ്ക്കും ജ്ഞാന വൈരാഗ്യങ്ങൾക്കും പ്രാബല്യം ഉണ്ടാക്കാനുള്ള മാർഗം ചോദിച്ചപ്പോൾ സനകാദികൾ പറഞ്ഞു ദവ്യയജ്ഞം, തപോയജ്ഞം സ്വാധ്യായയജ്ഞം ഇവയെക്കാളെല്ലാം ശ്രേഷ്ഠമായ ജ്ഞാനയജ്ഞമാണ് ശ്രീമദ് ഭാഗവത പാരായണം അത് കേൾക്കുന്നതുകൊണ്ട് ഭക്തിയ്ക്കും ജ്ഞാന വൈരാഗ്യങ്ങൾക്കും പ്രഭാവം വർധിയ്ക്കും.

ഈ ജ്ഞാനയജ്ഞം നടത്തുന്നതിനുള്ള യജ്ഞവിധി പറഞ്ഞുകൊടുക്കുവാനായി സനകാദികൾ നാരദനെ ഗംഗാ തീരത്തയ്ക്ക് കൂട്ടിക്കൊണ്ടുപോയി. വൈകുണ്ഡവാസികളായ ഉദ്ധവാദികളും സൂക്ഷ്മ രൂപത്തിൽ കഥ കേൾക്കാൻ വന്നെത്തി അവിടെ വന്നു കൂടിയ പലരും കഥാശ്രവണം ചെയ്തു. സനകാദികൾ നാരദനോടു പറഞ്ഞു ഭഗവാൻ ശ്രീകൃഷ്ണൻ സ്വധാമഗമനം ചെയ്തപ്പോൾ തന്റെ പൂർണതേജസ്സിനെ ശ്രീമദ്ഭാഗവതത്തിൽ സ്ഥാപിച്ചു അതിനാൽ ഈ ഭാഗവതം ഭഗവാന്റെ വാങ്മയമൂർത്തിയാണ്. നിത്യവും ഭാഗവതം വായിയ്ക്കുന്ന ഗൃഹം തീർത്ഥസ്ഥാനം ആയിത്തീരുമെന്നും പറഞ്ഞു. അപ്പോഴെക്കും ഭക്തിയും ജ്ഞാനവും വൈരാഗ്യവും ഭഗവൽന്നാമങ്ങൾ പാടിക്കൊണ്ട് അവിടെ വന്നുചേർന്നു. ഈ കഥ കേൾക്കുന്നതുകൊണ്ട് മഹാപാപികളും ദുരാചാരതത്പരന്മാരും കാമക്രോധാദി വികാരങ്ങളാൽ ദൂഷിതരുമായ മർത്ത്യാത്മാക്കൾ പോലും പവിത്രരാകും. സത്യവിഹീനനും, നിന്ദിതനും, തൃഷ്ണയുള്ളവനും ആശ്രമധർമങ്ങളിൽ നിന്നും വ്യതിചലിച്ചവനും അഹങ്കാരിയും എല്ലാം ഈ കഥ കേട്ട് പരിശുദ്ധരാകുന്നു. അന്തഃകരണത്തിന്റെ പരിശുദ്ധികൊണ്ട് ജീവൻ പവിത്രമാവുകയും ഭക്തിയും വൈരാഗ്യവും, ജ്ഞാനവും തിതിക്ഷയും വർധിയ്ക്കുകയും ചെയ്യുന്നു.

ഈ കഥയിൽനിന്നും മനസ്സിലാക്കേണ്ടത് കഥ വായിയ്ക്കുന്നവരുടേയും കേൾക്കുന്നവരേയും ജ്ഞാന വൈരാഗ്യങ്ങൾ ഏഴു ദിവസം കൊണ്ട് പ്രബലങ്ങൾ ആയിത്തീരും എന്നാണ്. വളരെയധികം തമോഗുണമുള്ളവരെ നന്നാക്കാൻ അതിഭയങ്കരവും ദുഃഖകരവുമായ മാർഗങ്ങൾ ആവശ്യമാണ്. സദുപദേശങ്ങൾ അവരുടെ മനസിൽ പ്രവേശിയ്ക്കുകയില്ല. ഇതിനു് ഉദാഹരണമായ ഗോകർണകഥയും സനകാദികൾ നാരദനെടു പറഞ്ഞു.

പണ്ട് ദക്ഷിണദേശത്ത് തുങ്കഭദ്ര എന്ന ഒരു നദീ തീരത്തു ധാരാളം ദാന ധർമ്മകൾ ഒക്കെ ചെയ്യ്തിരുന്ന ആത്മദേവൻ എന്നൊരു ബ്രഹ്മണൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കുട്ടികൾ ഉണ്ടായിരുന്നില്ല ആ ദുഃഖ കാരണത്താൽ അദ്ദേഹം ഒരു ദിവസം കാട്ടിലേക്കു പോയി. കാട്ടിലൂടെ കുറെ ദൂരം സഞ്ചരിച്ചപ്പോൾ ഒരു തടാകത്തിനു അരികിൽ എത്തിച്ചേർന്നു. അദ്ദേഹം ആ തടാകത്തിൽ ഇറങ്ങി അല്പം വെള്ളം കുടിച്ചു. അപ്പോൾ അവിടേക്കു ഒരു സന്യാസി കടന്നുവന്നു. ബ്രഹ്മണൻ ആദരപൂർവം സന്യാസിയെ വണങ്ങി. സന്യാസി ബ്രഹ്മണനോട് എന്താ അങ്ങു ഇങ്ങനെ ദുഃഖിച്ചിരിക്കുന്നത് എന്ന് ചോദിച്ചു.

കുലത്തിൽ പുത്രൻ ഇല്ലെങ്കിൽ എന്ത് കാര്യംആണ് ഉള്ളത് മഹർഷേ ഗൃഹത്തിൽ പുത്രൻ ഇല്ലെങ്കിൽ ധനം ഉണ്ടായിട്ടു എന്ത് അർഥം ആണ് ഉള്ളത്. ഞാൻ നാട്ടു വളർത്തിയ ഒന്നും കായിക്കുകയോ പൂകുകയോ ചെയിതില്ല, ഞാൻ വളർത്തുന്ന പശു ഇതുവരെ പ്രസവിച്ചില്ല. മഹർഷേ എനിക്ക് ഒരു പുത്രാനെ ലഭിക്കുവാൻ അങ്ങു ഒരു വരം തന്നാലും.

ബ്രഹ്മണന്റെ അപേക്ഷ പ്രകാരം സന്യാസി ഒരു പഴം എടുത്ത് ജപിച്ച് ആ പഴം ഭാര്യയിക്ക് കൊടുത്ത് ഒരു വർഷം വ്രതം അനുഷ്ഠിക്കുവാൻ ഉപദേശിച്ചു. ബ്രഹ്മണൻ പഴവും എടുത്ത് കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരായിരുന്നു ധുന്ധുളി നടന്ന കാര്യങ്ങൾ എല്ലാം ധുന്ധുകാരിയോട് വിവരിച്ചു എന്നിട്ട് ആ പഴവും കൊടുത്തു. പക്ഷെ ഭാര്യക്കു വ്രതങ്ങൾ അനുഷ്ഠിക്കുവാൻ താല്പര്യം ഇല്ലാത്തതു കാരണം അവളതു ഭക്ഷിച്ചില്ല. പക്ഷെ ഭർത്താവു പറഞ്ഞത്‌ നിരസിക്കുവാനും സാധിച്ചിച്ചില്ല. അവൾ തന്റെ പ്രശ്നം അവളുടെ അനുജത്ത്തിയോട് പറഞ്ഞു. അനുജത്തി പറഞ്ഞു ഞാൻ ഗർഭിണിയാണ് എനിക്ക് ഇപ്പോൾ കുട്ടികൾ ഉണ്ടല്ലോ അതുകൊണ്ട് ഞാൻ പ്രസവിക്കുന്ന ഈ കുട്ടിയെ കുഞ്ഞിനെ ചേച്ചിക് തരാം പക്ഷെ എന്‍റെ ഭർത്താവിന് ധനം നൽകേണ്ടി വരും ഇതുകേട്ട ധുന്ധുകാരി അതിനു സമ്മതിച്ചു സന്തോഷിച്ചു.ഭർത്താവ് കൊടുത്ത പഴം ആരും അറിയാതെ അവിടെ വളർത്തുന്ന പശുവിനു കൊടുത്തു. പിന്നീട് ഭർത്താവിനോട് താൻ ഗർഭിണി ആണെന്നും പറഞ്ഞു ഒരു ഗർഭിണിയെ പോലെ അഭിനയിച്ചു നടന്നു.

അങ്ങനെ നുണ പറഞ്ഞു പറഞ്ഞ് ഒരു ദിവസം അനുജത്തി പ്രസവിച്ചു എന്നിട്ട് ഭർത്താവിനോട് പറഞ്ഞു നമ്മുടെ കുട്ടിയെന്നു. പാവം ബ്രാഹ്മണൻ അത് വിശ്വസിച്ചു ധാനധർമ്മങ്ങൾ എല്ലാം ചെയിതു എന്നിട്ട് ധുന്ധുളിയുടെ ഇഷ്ട പ്രകാരം മകന്‌ ധുന്ധുകാരി എന്ന നാമകരണവും ചെയ്യിതു.

ഇതിനിടയിൽ പഴം കഴിച്ച പശു ഗർഭം ധരിച്ചു ദിവ്യനും സുന്ദരനുമായ ഒരു ബാലനെ പ്രസവിച്ചു പക്ഷെ പശു പ്രസവിച്ചത് പശുക്കുട്ടിയെ അല്ല ഒരു ആൺകുട്ടിയെ ആയിരുന്നു. കുട്ടിയുടെ ചെവി മാത്രം പശുവിന്റെ ചെവി പോലെ ആയിരുന്നു. ആത്മദേവൻ ജാത കർമ്മാദിക്രിയകളെല്ലാം നടത്തി ഗോകർണ്ണനെന്ന് പേരുമിട്ടു. കുറേക്കാലം കഴിഞ്ഞപ്പോൾ കുട്ടികൾ വളർന്നു യുവാക്കളായി. ഗോകർണ്ണൻ വിവേക ബുദ്ധിയുള്ളവനും ധുന്ധുകാരി മഹാദുഷ്ടനും ആയിത്തീർന്നു. സകല ദുഷ്ട പ്രവൃത്തികളും ചെയ്തു പോന്ന ധുന്ധുകാരി മാതാപിതാക്കളെ ദേഹോ ഉദ്രവമേല്പിക്കാനും തുടങ്ങി. അത്യന്തം ദുഃഖിതനായിത്തീർന്ന പിതാവിനെ ജ്ഞാനിയായ ഗോകർണ്ണൻ ആത്മോപദേശം ചെയ്ത് വനത്തിലേയ്ക്കയച്ചു. വിഷയ വിരക്തിവന്ന ആത്മദേവൻ ദിവസവും ഭാഗവതം ദശമസ്കന്ധം പാരായണം ചെയ്തുകൊണ്ട് ഭഗവാനെ സേവിച്ചു. അവസാനം സായൂജ്യ മുക്തിയെ പ്രാപിക്കുകയും ചെയ്തു

പിതാവ് ഗൃഹമുപേക്ഷിച്ച് പോയതിന് ശേഷം ധുന്ധുകാരി ധുന്ധുളിയോട് പണം ആവശ്യപ്പെട്ടുകൊണ്ടു ദേഹോപദ്രവമേൽപ്പിക്കാൻ തുടങ്ങി. ദുഃഖം സഹിക്കാൻ കഴിയാതെ ധുന്ധുളി കിണറ്റിൽ ചാടി ജീവത്യാഗം ചെയ്തു.

പിന്നിട് ഗോകർണ്ണൻ തീർത്ഥാടനത്തിന് പോയ സമയത്ത് ധുന്ധുകാരി അഞ്ച് വേശ്യാസ്ത്രീകളെ ഗൃഹത്തിൽ കൊണ്ടുവന്ന് താമസിപ്പിച്ചു. അയാൾ അവരെ പരിപാലിക്കാനായി അനേകം നികൃഷ്ട കർമ്മങ്ങളും ചെയ്തു. പലദിക്കിൽ നിന്നും ധാരാളം ആഭരണങ്ങളും വസ്ത്രങ്ങളും കവർച്ചചെയ്തു കൊണ്ടുവന്ന് കൊടുത്തു അവരെ സന്തോഷിപ്പിച്ചു. മോഷണം നടത്തിയതിന് രാജാവ് ധുന്ധുകാരിയെ പിടികൂടി സ്വത്തെല്ലാം തിരിച്ചു പിടിക്കുമെന്ന് ഭയന്ന സ്ത്രീകൾ അയാളെ വധിക്കാൻ നിശ്ചയിച്ചു. കഴുത്തിൽ കയറ് കെട്ടിയും തീക്കനൽ മുഖത്ത് കോരിയിട്ടും ദാരുണമായി അവർ ധുന്ധുകാരിയെ വധിച്ചു. മൃതശരീരം രഹസ്യമായി മറവ് ചെയ്ത ശേഷം അവർ കവർച്ചമുതലെല്ലാം കൈക്കലാക്കി അവർ അവിടം വിട്ടുപോയി.

നികൃഷ്ടകർമ്മങ്ങൾ ചെയ്ത ധുന്ധുകാരി മരണശേഷം മഹാപ്രേതമായിത്തീർന്നു. ചുഴലിക്കാറ്റിന്റെ രൂപത്തിൽ വിശപ്പും ദാഹവും ചൂടും തണുപ്പും സഹിച്ചുകൊണ്ടും, തന്റെ കഷ്ടാവസ്ഥ ഓർത്ത് കരഞ്ഞു കൊണ്ടും എങ്ങും ശരണമില്ലാതെ അത് അലഞ്ഞു തിരിഞ്ഞു.

തീർത്ഥാടനത്തിന് പോയിരുന്ന ഗോകർണ്ണൻ ധുന്ധുകാരിയുടെ മരണവാർത്തയറിഞ്ഞ്, പരേതാത്മാവിന്റെ നിത്യശാന്തിക്കായി ഗയാശ്രാദ്ധം ചെയ്തു. കൂടാതെ ഗോകർണ്ണൻ പ്രവേശിച്ച എല്ലാ തീർത്ഥങ്ങളിലും ശ്രാദ്ധം കഴിച്ചു. യാത്രാവസാനം അദ്ദേഹം സ്വന്തം ഗൃഹത്തിൽ തിരിച്ചെത്തി. രാത്രിയിൽ പല രൂപത്തിലും ധുന്ധുകാരിയുടെ പ്രേതം ഗോകർണ്ണന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഗതികിട്ടാതെ അലയുന്ന ഒരു പ്രേതമാണതെന്ന് നിശ്ചയിച്ച അദ്ദേഹം അതിനോട് ആരാണെന്നും ഈ അവസ്ഥയിൽ എത്താനുള്ള കരണമെന്താണെന്നും ചോദിച്ചു.

ശബ്ദമുണ്ടാക്കി കരഞ്ഞതല്ലാതെ അതിനൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഗോകർണ്ണൻ തീർത്ഥജലം തളിച്ചപ്പോൾ രൂപം സംസാരിക്കാൻ തുടങ്ങി. താൻ ധുന്ധുകാരിയാണെന്നും തന്റെ ദുഷ്കർമ്മങ്ങളുടെ ഫലമായിട്ടാണ് ഈ ദൈന്യാവസ്ഥ ഉണ്ടായതെന്നും സഹോദരനെ അറിയിച്ചു. പ്രേതാവസ്ഥയിൽ നിന്നും എത്രയും പെട്ടന്ന് തന്നെ മോചിപ്പിക്കണമെന്നും ഗോകർണ്ണനോട് അപേക്ഷിച്ചു.

നിത്യശാന്തിക്കായി ഗയാശ്രാദ്ധം ചെയ്തു. ഗയാശ്രാദ്ധം ചെയ്തിട്ടും മുക്തി ലഭിക്കാത്ത ധുന്ധുളിയെ മോചിപ്പിക്കാൻ ഗോകർണ്ണൻ മഹാപണ്ഡിതന്മാരും യോഗികളും വിദ്വാന്മാരുമായി കൂടിയാലോചിച്ചു. അവസാനം സൂര്യഭഗവാനോട്‌ ചോദിക്കാമെന്നവർ നിശ്ചയിച്ചു.

ഗോകർണ്ണൻ സൂര്യദേവനെ പ്രസാദിപ്പിച്ച് നമസ്കരിച്ചതിനു ശേഷം ധുന്ധുകാരിയുടെ പ്രേതാവസ്ഥയുടെ നിവൃത്തിയ്ക്കുള്ള ഉപായം പറഞ്ഞു തരണമെന്നപേക്ഷിച്ചു. ശ്രീമദ് ഭാഗവത സപ്താഹ ശ്രവണമാണ് അതിനുള്ള മാർഗമെന്ന് ആദിത്യഭഗവാൻ അരുളിചെയ്തു.

ഗോകർണ്ണൻ ഉചിതമായ ഒരു സ്ഥലത്തിരുന്ന് ഭാഗവതം വായിക്കുവാൻ ആരംഭിച്ചു. അത് കേൾക്കാനായി നാനാ ദിക്കുകളിൽ നിന്നും ധാരാളം ജനങ്ങൾ വന്നു ചേർന്നു. വൃദ്ധരും, മൂഢന്മാരും വികലാംഗരും, എല്ലാം പാപ നിവൃത്തിക്കായി അത് കേൾക്കാനെത്തിചേർന്നു.

ഗോകർണ്ണന്റെ ഇരിപ്പിടത്തിന് അടുത്തുണ്ടായിരുന്ന ഏഴ് മുട്ടുകളുള്ള ഒരു മുളയുടെ അടിയിലുള്ള ദ്വാരത്തിൽ ധുന്ധുകാരിയുടെ പ്രേതവും ഇരുന്നു. ഓരോ ദിവസവും വായന അവസാനിക്കുന്ന സമയം മുളയുടെ ഓരോ ഗ്രന്ഥികളായി പൊട്ടിതുടങ്ങി. ഏഴാം ദിവസം വായന കഴിഞ്ഞപ്പോഴേക്കും ഏഴാമത്തെ ഗ്രന്ഥിയും പൊട്ടി ധുന്ധുകാരി ഭഗവൽസ്വരൂപമായി പുറത്തുവന്നു. ശ്യാമള വർണ്ണത്തോടെ, മഞ്ഞപ്പട്ടുടുത്തും, കുണ്ഡലങ്ങൾ, തുളസീമാല, കിരീടം എന്നിവ ധരിച്ചും ദിവ്യ രൂപമാർന്ന ധുന്ധുകാരി ഗോകർണ്ണനെ നമസ്ക്കരിച്ചു. ശ്രീമദ്ഭാഗവതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് വിസ്തരിച്ചുകൊണ്ടിരുന്ന ധുന്ധുകാരിയെ കൊണ്ടുപോകാനായി വൈകുണ്ഠത്തിൽ നിന്നും വിഷ്ണു ദൂതന്മാർ വിമാനത്തിൽ വന്നെത്തി.

ധാരാളം പേർ സപ്താഹയജ്ഞശ്രവണം ചെയ്‌തെങ്കിലും ധുന്ധുകാരിക്കു മാത്രമായി വിമാനം കൊണ്ടുവന്നത് എന്തുകൊണ്ടാണെന്ന് ഗോകർണ്ണൻ വിഷ്ണുപാർഷദന്മാരോട് ചോദിച്ചു. എല്ലാവരും ഭാഗവത വായന കേട്ടു വെന്നത് ശരിയാണ്. എങ്കിലും അവരാരും തന്നെ മനസ്സിനെ സ്ഥിരമാക്കി നിർത്തി ഭാഗവത കഥകളെ വേണ്ടവിധം മനനം ചെയ്തില്ല. ധുന്ധുകാരി ഏഴ് ദിവസവും ഉപവാസം ദീക്ഷിച്ചു കൊണ്ടാണ് ഭാഗവത വായന ശ്രദ്ധയോടെ ശ്രവിച്ചത്. ഭജന രീതിയിലുള്ള ഭേദമാണ് ഫലത്തിലുള്ള വ്യത്യാസത്തിന് കാരണം മാണ് എന്ന് അവർ മറുപടി പറഞ്ഞു.

വിഷ്ണു ദൂതന്മാരുടെ നിർദ്ദേശപ്രകാരം ഗോകർണ്ണൻ ശ്രാവണ മാസത്തിൽ വീണ്ടും സപ്താഹം നടത്തി. ഈ യജ്ഞത്തിൽ എല്ലാ ജനങ്ങളും വിധിപ്രകാരം ശ്രവണ മനനാദികൾ നടത്തി. യാജ്ഞാവസാനം, പാർഷദന്മാരോടും വിമാനങ്ങളോടും കൂടി ശ്രീഹരി തന്നെ അവിടെയെഴുന്നള്ളി. ഭഗവാൻ സന്തുഷ്ടനായി പാഞ്ചജന്യം മുഴക്കി. ഗോകർണ്ണനെ വാത്സല്യത്തോടെ ആലിംഗനം ചെയ്തു. ഗോകർണ്ണൻ ഭഗവൽ സ്വരൂപത്തോട് തുല്യമായ രൂപമുള്ളവനായി. ശ്രോതാക്കളും ഭഗവൽ സ്വരൂപങ്ങളായിത്തീർന്നു. ഗോകർണ്ണനോടുള്ള കാരുണ്യം കൊണ്ട് ആ ഗ്രാമവാസികളെ മുഴുവൻ ഭഗവാൻ വൈകുണ്ഠത്തെ പ്രാപിപ്പിച്ചു. ഭഗവാൻ ഗോകർണ്ണനോടൊപ്പം ഗോ ലോകത്തേയ്ക്കും എഴുന്നള്ളി.

ശ്രദ്ധാപൂർവ്വം ഭാഗവതകഥകൾ കേൾക്കുന്നവന് മുക്തി ലഭിക്കുന്നു. സർവ്വപാപങ്ങളേയും അത് നശിപ്പിക്കും. കഠിനതപസ്സ് ചെയ്താൽ പോലും സപ്താഹ ശ്രവണത്തിന്റെ ഫലം ലഭിക്കുന്നതല്ല. ശ്രാദ്ധദിവസം പാരായണം ചെയ്താൽ പിതൃക്കൾ തൃപ്തരാകുന്നു. വേണ്ടവിധത്തിൽ ശ്രീമദ്ഭാഗവതം പഠിക്കുന്നവന് പരമപുരുഷാർത്ഥത്തെ ലഭൃമവുന്നു.

സനകാദികൾ നിയമാനുസാരം നാരദനും മറ്റുള്ളവർക്കും സപ്താഹവിധികളും ഏഴു ദിവസം കഥളും. പറഞ്ഞുകേൾപ്പിച്ചു. കഥാശ്രവണം കൊണ്ട് ഭക്തിയ്ക്കും, ജ്ഞാനത്തിനും, വൈരാഗ്യത്തിനും, പുഷ്ടിയുണ്ടായി. കൃതകൃത്യനായ നാരദനും പൂർണമായ ആനന്ദം അനുഭവിച്ചു. അപ്പോൾ അവിടെ ശീശുകമഹർഷിയും എത്തിച്ചേർന്നു. ശുകബ്രഹ്മർഷിയെ കണ്ട് ഉടൻ എല്ലാവരും എഴുന്നേറ്റു. നാരദൻ അദ്ദേഹത്തിന് ഇരിയ്ക്കാൻ ആസനം നൽകി പൂജിച്ചു.

ശുകബ്രഹ്മർഷി പറഞ്ഞു: വേദമാകുന്ന കല്പവൃക്ഷത്തിന്റെ അമൃത രസപൂർണമായ ഭാഗവതഫലം ശ്രീവ്യാസദേവന്റെ നാവിൽ നിന്നു ഭൂമിയിൽ വീണതാണ്. ഈ ഗ്രന്ഥത്തിൽ നിർമലമായ തത്ത്വജ്ഞാനോപദേശമുണ്ട്. അതു കേൾക്കുകയും മനനം ചെയ്യുകയും ചെയ്താൽ ജീവൻ സംസാരത്തിൽ നിന്നും മുക്തനാകും. ഭാഗവതത്തിലുള്ള രസം വൈകുണ്ഡത്തിലോ കൈലാസത്തിലോ സ്വർഗ ലോകത്തു പോലും ലഭ്യമാകുന്നതല്ല. ഇവിടെ വച്ചുതന്നെ നിങ്ങൾ കൂടെക്കൂടെ അതിന്റെ ആ രസം അനുഭവിയ്ക്കുക. അനന്തരം ശുകദേവൻ കഥ ആരംഭിച്ചു. ഭക്തിയും ജ്ഞാനവും വൈരാഗ്യവും അവിടെ ആന്ദനൃത്തമാടി. അപ്പോൾ അവിടെ ഭഗവാൻ പ്രത്യക്ഷപ്പെട്ടു വരദാനത്തിനു സന്നദ്ധനായി. സപ്താഹപാരായണം നടത്തുന്ന സ്ഥലങ്ങളിലെല്ലാം ഭഗവത്സാന്നിധ്യം ഉണ്ടാകണമെന്നു ശ്രീശുകൻ അഭ്യർഥിച്ചു. 'തഥാസ്തു' എന്ന് അരുൾച്ചെയ്യിത് ഭഗവാൻ അന്തർധാനം ചെയ്തു.

“സകല ശാസ്ത്ര കുശലനും പരമ ജ്ഞാനിയുമായ ഹേ ശുകദേവസ്വരൂപാ, അവിടുന്ന് ഈ കഥയുടെ രഹസ്യം വെളിപ്പെടുത്തി എന്റെ അജ്ഞാനം ദുരീ കരിയ്ക്കണേ”
ॐ नमो भगवते वासुदेवाय
ॐ नमो भगवते वासुदेवाय
ॐ नमो भगवते वासुदेवाय

ശ്രീമദ് ഭാഗവതം
ഭാഗം 1
വിവരണം: ഭാരതീയ സംസ്കാരം, മനസ്സിന്റെ ഉല്പത്തി.

ശ്രീമദ് ഭാഗവതം
ഭാഗം 2
വിവരണം: വേദം, പുനർജന്മം, സനാതനം, ഋഷി, ധർമ്മം, മുക്തി, ബ്രഹ്മനിർവാണം, മായ.

ശ്രീമദ് ഭാഗവതം
ഭാഗം 3
വിവരണം: ശിഷ്യൻ, ജിഞാസ.

ശ്രീമദ് ഭാഗവതം
ഭാഗം 4
വിവരണം: ചൈതന്യം, വാസുദേവൻ, ബ്രഹ്മം, ആത്മീയസാധന, യോഗം, അധേക്ഷജൻ, ഭക്തി, ജ്ഞാനം, വൈരാഗ്യം, സച്ചിദാനന്ദൻ, സ്വരാട്, താപം.

ശ്രീമദ് ഭാഗവതം
ഭാഗം 5
വിവരണം:ശാസ്ത്രം, ശ്രദ്ധ, വിശ്വാസം, ഭാഗവത മാഹാത്മ്യം,

ശ്രീമദ് ഭാഗവതം
ഭാഗം 6
വിവരണം:ഭാഗവത മാഹാത്മ്യം; ഭക്തിജ്ഞാനവൈരാഗ്യം.

ശ്രീമദ് ഭാഗവതം
ഭാഗം 7
വിവരണം:ഭാഗവതത്തിന്റെ പ്രത്യേകത, മഹത്വം, യോഗ്യത.

ശ്രീമദ് ഭാഗവതം
ഭാഗം 8
വിവരണം: ഗോകർണ്ണൻ, പ്രേതം.

ശ്രീമദ് ഭാഗവതം
ഭാഗം 9
വിവരണം:മാഹാത്മ്യം അവസാന ഭാഗം, ഭാഗവതം നടത്തുവാനുള്ള വിധി.










Related Links:

പ്രഥമ സ്കന്ധം|ദ്വിതീയ: സ്കന്ധം |തൃതീയ: സ്കന്ധം

അഭിപ്രായങ്ങളൊന്നുമില്ല