Latest

52 (199 -204) ലളിതാ സഹസ്രനാമം

  52 (199 -204) ലളിതാ സഹസ്രനാമം

സർവ്വശക്തിമയീസർവ്വമംഗളാസദ്ഗതിപ്രദാ

സർവ്വേശ്വരീസർവ്വമയീസർവ്വമന്ത്രസ്വരൂപിണീ


199. സര്‍വശക്തമയീ

എല്ലാ ശക്തിയുടെയും ഊർജത്തിന്റെയും ഉറവിടം അമ്മയാണ്സര്‍വദേവന്മാരുടെയും ശക്തിഉള്‍ക്കൊള്ളുന്നവള്‍ലോകത്തില്‍ കാണുന്ന എല്ലാം തന്നെ ശക്തിയുടെ ഭാവഭേദങ്ങളാണ്‌ അതിനാല്‍ സര്‍വശക്തിമയീഅമ്മ ശിവന്റെ പത്നിയായ മഹാ കാളിയുടെയും വിഷ്ണുവിന്റെ പത്നിയായ മഹാ ലക്ഷ്മിയുടെയും ബ്രഹ്മാവിന്റെ പത്നിയായ മഹാസരസ്വതിയുടെയും രൂപത്തിലുള്ള ഊർജ്ജമാണ്പ്രപഞ്ചത്തിൽ നിലനിൽക്കുന്ന ഊർജ്ജപ്രവാഹം നമ്മുടെ ശരീരത്തിലൂടെ ഒഴുകുന്ന അതേ ഊർജ്ജമാണ്നമ്മുടെ ശരീരത്തിൽ 72,000 ലധികം നാഡികൾ അല്ലെങ്കിൽ ഞരമ്പുകൾ ഉണ്ട് നാഡികൾക്ക് പ്രത്യേക പ്രവർത്തനങ്ങൾ ഉണ്ട്നാഡികൾ എന്ന് വിളിക്കപ്പെടുന്ന ശരീരത്തിലെ സുപ്രധാനശക്തികളുടെ പതിനാല് ചാനലുകൾക്ക് അനുയോജ്യമായ പതിനാല് ത്രികോണങ്ങൾ അടങ്ങിയിരിക്കുന്നുസർവ സൗഭാഗ്യ ദായക ചക്രം എന്ന് പറയുന്ന 14 ത്രികോണങ്ങളുള്ള നാലാമത്തെ ആവരണത്തിൽ സർവസംക്ഷോഭിണിസർവവിദ്രാവിണിസർവാകര്‍ഷിണിസർവാഹ്ലാദിനിസർവസമ്മോഹിനിസർവസ്തംഭിനിസർവജൃംഭിണിസർവവശങ്കരിസർവരഞ്ജിനിസർവോന്മാദിനിസർവാര്‍ഥസാധിനിസർവസംപത്തിപൂരിണിസർവമന്ത്രമയിസർവദ്വന്ദ്വക്ഷയങ്കരി എന്നി ശക്തിദേവതകൾ കുടികൊള്ളുന്നു 14 ശക്തികളെ സമ്പ്രദായ യോഗിനിമാർ എന്ന് വിളിക്കുന്നു ആവരണത്തിന്‍റെ ദേവത ത്രിപുരവാസിനി ആണ്ശരീരത്തിലൂടെ കടന്നുപോകുന്ന സംയോജിത ഊർജ്ജമാണ് അമ്മ അതിനാൽ സർവ്വശക്തിമയി എന്നറിയപ്പെടുന്നു.


200. സര്‍വ്വമംഗളാ

എല്ലാ സൗഭാഗ്യങ്ങളുടെയും ഉറവിടം അമ്മയാണ്ആത്യന്തികമായ സന്തോഷത്തിന്റെ ഊർജ്ജസ്വലവും ഐശ്വര്യപൂർണ്ണവുമായ രൂപം സർവമംഗളയാണ്സര്‍വ്വര്‍ക്കും മംഗളങ്ങള്‍ നല്‍കുന്നവള്‍ എല്ലാത്തിലും ഐശ്വര്യമുള്ളവൾ സർവമംഗളയാണ്എല്ലാവർക്കും ഐശ്വര്യമുള്ളവളാണ്എല്ലാവരിലും ആത്മരൂപത്തിൽ ചെയ്യുന്നവള്‍മംഗളാ എന്നതിന്‌പതിവ്രതാ എന്നൊരര്‍ഥംസര്‍വ്വരിലും വച്ച്‌ പതിവ്രതാഅമ്മയുടെ പാതിവ്രത്യത്തെ വെല്ലാന്‍ആരുമില്ല.


201. സദ്ഗതിപ്രദാ

ശരിയായ പാത കാണിക്കുന്നവളാണ്നേരായ വഴി കാണിക്കുന്നവളാണ് അമ്മസദ്എന്നാൽ നല്ലത്ശുഭംസത്യസന്ധൻശരിസ്ഥിരത എന്നിവഗതി എന്നാൽ ചലനംദിശപാതരീതിഅവസരംപ്രവർത്തന ഫലങ്ങൾപെരുമാറ്റംപ്രദാ ദാതാവ്സദ്ഗതി പ്രദാനം ചെയ്യുന്നവള്‍നല്ല ഗതി പ്രദാനം ചെയ്യുന്നവള്‍നേരെ നടക്കാന്‍ വഴിയുണ്ടാക്കുന്നവള്‍ആത്മീയ താൽപ്പര്യങ്ങൾക്ക് നിരക്കാത്ത വ്യതിചലനങ്ങള്‍ അഭിമുഖീകരിക്കുമ്പോൾ ശരിയായ അറിവുണ്ടാക്കിതന്ന് നമ്മെ സഹായിക്കുന്നുസത്യം കണ്ടെത്തുന്നതിന് പ്രവർത്തനങ്ങളോടൊപ്പം മാനസിക മാർഗ്ഗ നിർദേശങ്ങളോടെ തന്റെ ഭക്തരെ സത്യത്തിലേക്ക് നയിക്കുംസദ്ഗതി എന്നാല്‍ മോക്ഷം എന്നും അർത്ഥം ഉണ്ട്തന്റെ ഭക്തരെകേവലമായ ആനന്ദത്തിലേക്കോ മോക്ഷത്തിലേക്കോ കൊണ്ടുപോകുന്നു അതിനാൽ അമ്മ  സദ്ഗതിപ്രദയാണ്ആനന്ദകരമായ പാതയുടെ ദാതാവാണ്.


202. സര്‍വ്വേശ്വരീ

എല്ലാവർക്കും ഈശ്വരിയാണ്എല്ലാത്തിലും ഉള്ളിൽ മറഞ്ഞിരിക്കുന്ന ഭരണാധികാരിയും സംരക്ഷകയുമാണ് അമ്മഅമ്മയാണ്  പ്രപഞ്ചത്തിന്റെ മുഴുവൻ ദേവതഎല്ലാദേവതകളുടെയും ദേവതയാണ് അമ്മസര്‍വ്വരുടേയും ഈശ്വരി.


203. സര്‍വ്വമയീ

എല്ലായിടത്തും വ്യാപിച്ചിരിക്കുന്നുഅവൾ എല്ലാവരിലും ആസന്നമാണ്എല്ലാവസ്തുക്കളുടെയും രൂപത്തിലാണ്പ്രകൃതി ബോധം അഹങ്കാരം അഞ്ചു തന്മാത്രകള്‍പത്തിന്ദ്രിയങ്ങള്‍പഞ്ചഭൂതങ്ങള്‍മനസ്സ് എന്നിവയെല്ലാം ശക്തി സ്വരൂപിണിയായ അമ്മയുടെ ഭാഗങ്ങളാണ് തത്ത്വങ്ങള്‍ കൊണ്ടാണ് പ്രപഞ്ചം ഉണ്ടാക്കിയിട്ടുള്ളത്അതിനാല്‍സര്‍വമയീ.


204. സര്‍വ്വമന്ത്രസ്വരൂപണീ

എല്ലാ മന്ത്രങ്ങളും നാദബ്രഹ്മ  സ്വരൂപിണിയായ ഭഗവതിയുടെ ആവിര്‍ഭാവമാണ്‌പവിത്രമായ മന്ത്രങ്ങളുടെ സ്വരൂപിണിയാണ് അമ്മ വേദങ്ങളിൽ നിന്ന് സൃഷ്ടിക്കപ്പെട്ട മന്ത്രങ്ങളാണ് ശബ്ദങ്ങളും അക്ഷരങ്ങളും വാക്കുകളും എന്ന് പറയപ്പെടുന്നുഏഴ് ദശലക്ഷത്തിലധികം മന്ത്രങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നുഎല്ലാ മന്ത്രങ്ങളുടെയും ഉറവിടം അമ്മയാണ് അതിനാല്‍ സര്‍വ്വമന്ത്രസ്വരൂപിണീമനനാത് ത്രയതേ ഇതി മന്ത്രഃ ചിന്തയില്‍ നിന്ന്‌ രക്ഷിയ്‌ക്കുന്നത്‌ മന്ത്രംമന്ത്രയോഗം നാല് തരങ്ങളുണ്ട് ജപംഅജപംക്രിയസ്മരണംവേദസൂക്തങ്ങൾ ജപിക്കുന്ന മുഴുവൻ പ്രാർത്ഥനയും ജപയോഗമായി കണക്കാക്കപ്പെടുന്നുഅജപരീതിക്ക് ആചാരങ്ങള്‍ ഒന്നുമില്ലഒരു ദിവസത്തെ സൂര്യോദയം മുതൽ അടുത്ത ദിവസത്തെ സൂര്യോദയം വരെ ഇരുപത്തിനാല് മണിക്കൂർ 21,600 തവണ ഹംസഗായത്രിയാണ്ആഴത്തിലുള്ള ശ്വസനത്തോടൊപ്പം സുഷുമ്നാ നാഡിയിലും നാഡീകേന്ദ്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും  രീതിയുടെ ഭാഗമാണ്ക്രിയാ  രീതിയിൽമന്ത്രങ്ങളുമായുള്ള പ്രവർത്തനവും അതിന്റെ അച്ചടക്കവും ഉൾപ്പെടുന്നുപുരാണമന്ത്രങ്ങൾക്കനുസൃതമായി വസ്തുക്കളുടെ ഉപയോഗത്തോടൊപ്പമുള്ള ആചാരപരമായ കാര്യങ്ങൾ  പിന്തുടരുന്നത് ക്രിയാരൂപയോഗംസ്മരണംദൈവത്തെ സ്തുതിക്കുന്ന സംഗീതംഈശ്വര മഹത്വം ഉൾപ്പെടുന്ന ഭജനകൾ അല്ലെങ്കിൽ സംഘഗാനംദൈവത്തെസ്തുതിച്ച് സ്തുതിഗീതങ്ങൾ ആലപിക്കുക അല്ലെങ്കിൽ ദൈവത്തെക്കുറിച്ചുള്ള കഥകൾഎന്നിവ സ്മരണാരൂപ മന്ത്രയോഗത്തിന്റെ ഭാഗമാണ്.



അഭിപ്രായങ്ങളൊന്നുമില്ല