Latest

66 (281-284) ലളിതാ സഹസ്രനാമം

66 (281-284) ലളിതാ സഹസ്രനാമം

ഉന്മേഷനിമിഷോത്പന്നവിപന്നഭുവനാവലീ 

സഹസ്രശീർഷവദനാസഹസ്രാക്ഷീസഹസ്രപാത്


281. ഉന്മേഷനിമിഷോത്പന്നവിപന്നഭുവനാവലിഃ

ഉന്മേഷ കണ്ണുതുറക്കല്‍ നിമേഷ കണ്ണടയ്‌ക്കല്‍, ഉത്പന്നമെന്നതിന്‌ ഉണ്ടാകലെന്നും വിപന്നത്തിന്‌ നശിക്കലെന്നും അര്‍ഥം. ആവലി എന്നാല്‍ കൂട്ടമെന്നും അര്‍ഥം. കണ്ണുകൾ ഒന്ന് തുറക്കുന്നതും അടയ്ക്കുന്നതും കൊണ്ട് പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിക്കാനോ നശിപ്പിക്കാനോ അമ്മയ്ക്ക് കഴിയും. മനുഷ്യരായ നാം കണ്ണുതുറക്കുമ്പോൾ ലോകത്തെ കാണുന്നു നാം കണ്ണുകൾ അടയ്ക്കുമ്പോൾ ഒന്നും കാണുന്നില്ല, അപ്പോള്‍ അമ്മ കണ്ണടയ്‌ക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ അനവധി ലോകങ്ങള്‍ ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നു എന്ന്‌ താത്പര്യം.


282. സഹസ്രശീര്‍ഷവദനാ

സഹസ്ര എന്നാൽ ആയിരം, അനന്തമായ അല്ലെങ്കിൽ എണ്ണമറ്റ എന്നാണ്. അനേകം ശിരസ്സുകളും വദനങ്ങളും ഉള്ള മൂർത്തീഭാവമാണ് അമ്മ.


283. സഹസ്രാക്ഷീ

അമ്മയ്ക്ക് ആയിരക്കണക്കിന് കണ്ണുകളുണ്ട്, ജീവജാലങ്ങളുടെ കണ്ണുകൾ അമ്മയുടേതാണ്. അങ്ങനെ അമ്മ സഹസ്രാക്ഷിയാണ്.


284. സഹസ്രപാത്‌

അമ്മയ്ക്ക് ആയിരം പാദങ്ങളുണ്ട്.

അനന്തമായ ബ്രഹ്മത്തിന്റെ കാല്‍ ഭാഗമായ ഈ കാണുന്ന പ്രപഞ്ചസ്വരൂപത്തിലുള്ളവള്‍. 




അഭിപ്രായങ്ങളൊന്നുമില്ല