Latest

68 (289-290) ലളിതാ സഹസ്രനാമം

68 (289-290) ലളിതാ സഹസ്രനാമം

ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്ജധൂളികാ സകലാഗമസന്ദോഹശുക്തിസംപുടമൗക്തികാ


289.ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്ജധൂളികാ

അമ്മയുടെ പാദധൂളികൾ വേദങ്ങളുടെ ശ്രുതിയുടെ സീമന്തരേഖയിലെ സിന്ദൂരം പോലെ വഹിക്കുന്നു. ശ്രുതികളുടെ സീമന്തത്തിന് സിന്ദൂരീകൃതം ആയിരിക്കുന്ന പാദാബ്ജധൂളികകളോടു കൂടിയവള്‍. അമ്മയുടെ താമര പാദങ്ങളിൽ നിന്ന് ഒഴുകുന്ന താമരപ്പൂവിന്റെ പൂമ്പൊടി പോലെ അസാധാരണമായ പ്രപഞ്ച ധൂളിയാണ് സിന്ദൂരം. സ്ത്രീകൾ തലമുടിയിലെ സീമന്തരേഖയിൽ കുങ്കുമം ധരിക്കുന്നത് മഹത്തായ രൂപകമാണ്. അതുകൊണ്ടാണ് അവരെ സീമന്തി എന്ന് വിളിക്കുന്നത്. 


290.സകലാഗമസന്ദോഹശുക്തിസമ്പുടമൗക്തികാ

മുത്തിനെ സംരക്ഷിക്കുന്ന ഒരു മുത്തുച്ചിപ്പി പോലെ അമ്മ ആഗമശാസ്ത്രങ്ങളിലെല്ലാം അടങ്ങിയിട്ടുണ്ട്. സംഹിത ആഗമം തന്ത്രം എന്നീ മൂന്നു വിധത്തിലുള്ള ആരാധനാക്രമങ്ങള്‍ ചിപ്പികളാണെങ്കില്‍ അതിന്നുള്ളി ലുള്ള മുത്ത് അമ്മയാണ്. വേദങ്ങളിലെ തത്ത്വചിന്തകളുടേയും ശാസ്ത്രങ്ങളുടേയും ആൾരൂപമാണ് അമ്മ. വേദഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്ന ശാസ്ത്രങ്ങളും തത്ത്വചിന്തകളും, വേദങ്ങളെ ശരിയായ് അറിഞ്ഞ് ആ അറിവ് മനസ്സിലാക്കികൊണ്ട്, ഗ്രഹിച്ചുകൊണ്ട് പഠിക്കുകയും ദൈനംദിന ജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്യുക. 




അഭിപ്രായങ്ങളൊന്നുമില്ല