Latest

ഗായത്രിമന്ത്രം


ഗായത്രി എല്ലാ വേദഗ്രന്ഥങ്ങളുടെയും (വേദങ്ങളുടെ) മാതാവാണ് ഗായത്രി.  ഗായത്രിയെക്കാൾ ശ്രേഷ്ഠമായ മന്ത്രങ്ങൾ മറ്റൊന്നില്ല. ഋഗ്വേദം, യജുർവേദം, സാമവേദം (ഋഗ്വേദം മണ്ഡല 3.62.10, യജുർവേദം 36.3, സാമവേദം 1467 ) എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഗായത്രി മന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്.

മനസ്സിനെ ത്രാണം ചെയ്യുന്ന മന്ത്രങ്ങള്‍ ശക്തിയുടെ ഉറവിടമാണ്‌. "ഗായന്തം ത്രായതേ ഇതി ഗായത്രി", ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം. ഗായത്രീ ഛന്ദസ്സിൽ ആണ് എഴുതപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു ഈ മന്ത്രത്തെ ഗായത്രിമന്ത്രം എന്നും വിളിക്കുന്നു. 

സവിതാവിനോടുള്ള പ്രാര്‍ത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. സൂര്യദേവനോടുളള പ്രാർഥന ആതിനാൽ ഇതിനെ ഗുരുമന്ത്രം എന്നും സാവിത്രി എന്നും വിളിപ്പേരുണ്ട്. ഗായത്രിക്ക് മൂന്ന് പേരുകളുണ്ട്: ഗായത്രി, സാവിത്രി, സരസ്വതി. മൂന്ന് പേരുകളുണ്ടെങ്കിലും, മൂന്ന് പേരും നമ്മിൽ ഓരോരുത്തരിലും ഇന്ദ്രിയങ്ങൾ (ഗായത്രി), സംസാരശക്തി (സരസ്വതി), ജീവശക്തി (സാവിത്രി) എന്നിങ്ങനെ ഉണ്ട്. 

മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ഭഗവതി പഞ്ചമുഖിയും ദശഹസ്തയുമാണ്.
അഞ്ച് മുഖങ്ങളുള്ളതായി ഗായത്രിയെ വിശേഷിപ്പിക്കുന്നു.  ആദ്യത്തേത് "ഓം" ആണ്.  രണ്ടാമത്തേത് "ഭൂർഭുവ: സ്വ:".  മൂന്നാമത്തേത്.  "തത് സവിതുർവരേണ്യം".  നാലാമത്തേത് "ഭാർഗോ ദേവസ്യ ധമാഹി" ആണ്.  അഞ്ചാമത്തേത് "ധിയോ യോ ന: പ്രചോദയാത്" ആണ്. സൂര്യമണ്ഡലത്തിൽ കുടികൊള്ളുന്ന ഗായത്രി എന്ന ഈ ഭഗവതി ആദിപരാശക്തി തന്നെയാണ് എന്നാണ് വിശ്വാസം.

ഗായത്രിക്ക് മൂന്ന് ഭാഗങ്ങളുള്ളതായി കണക്കാക്കാം 

1- ആരാധന
2- ധ്യാനം 
3- പ്രാർത്ഥന.  

തത് സവിതുര്‍ വരേണ്യം (8)
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി (8)
ധീയോയോന പ്രചോദയാത് (8)

ഈ മഹാമന്ത്രം 24 അക്ഷരങ്ങള്‍ കൊണ്ടാണ്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌,24 അക്ഷരങ്ങൾ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിട്ടുളളത്. ഈ 24 അക്ഷരങ്ങള്‍ മനു‌ഷ്യ ശരീരത്തിലെ 24 ഗ്രന്ഥികള‌െയും തമ്മിൽ ബന്ധിപ്പിക്കുന്നു.


നിത്യവും ജപിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ആരോഗ്യപരമായ പല മാറ്റങ്ങളും സംഭവിയ്ക്കുന്നു. ഈ ശബ്ദം ഉച്ചരിക്കുമ്പോള്‍ ചുണ്ടുകള്‍, നാവ്‌, അണ്ണാക്ക്‌,തൊണ്ടയുടെ പുറക്‌ ഭാഗം, തലയോട്ടി എന്നിവിടങ്ങളിലൂടെ ഒരു സ്‌പന്ദനം കടന്നു പോകും. തുടര്‍ച്ചയായി ജപിക്കുമ്പോൾ ഊര്‍ജ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കാനും,  തലയ്‌ക്കകത്തും ചുറ്റും ഒരു പ്രതിധ്വനി സൃഷ്ടിക്കുകയും. ഈ പ്രകമ്പനം ഹൈപ്പോതലാമസിനെ ഉത്തേജിപ്പിക്കുകയും കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുകയും, എല്ലാ ചക്രങ്ങളെയും യോജിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തമാക്കി ശരീരത്തെ അസുഖങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

ഇതിലെ ഓരോ അക്ഷരങ്ങൾക്കും ഓരോ ശക്തി ദേവതകളുണ്ട് .

1. ആദിപരാശക്തി 
2. ബ്രാഹ്മി 
3. വൈഷ്ണവി
4. ശാംഭവി 
5. വേദമാതാ 
6. ദേവ മാതാ
7. വിശ്രമാതാ 
8. മതംഭര 
9. മന്ദാകിനി
10. അപജ 
11. ഋഷി 
12. സിദ്ധി
13. സാവിത്രി 
14. സരസ്വതി 
15. ലക്ഷ്മി
16. ദുര്‍ഗ്ഗ 
17. കുണ്ടലിനി 
18. പ്രജാനി
19. ഭവാനി 
20. ഭുവനേശ്വരി 
21. അന്നപൂര്‍ണ്ണ
22. മഹാമായ 
23. പയസ്വിനി 
24. 24. ത്രിപുര.

സർവശ്രേഷ്ഠമായി പരിഗണിക്കുന്ന ഒരു വൈദികമന്ത്രമാണ് ഗായത്രീമന്ത്രം. ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. ഇത് ഉപനിഷത്തുകളിൽ ഒരു സുപ്രധാന ആചാരമായും ഭഗവദ്ഗീതയിലും ദിവ്യ കവിതയായി പ്രസ്താവിച്ചിരിക്കുന്നു. ഈ മന്ത്രത്തെ തെറ്റ് കൂടാതെ ജപിക്കണം. ഹിന്ദു ധർമ്മത്തിലെ ഉപനയന ചടങ്ങിന്റെ ഒരു പ്രധാന ഭാഗമാണ് ഈ മന്ത്രം. അർഥം മനസ്സിലാക്കി ഗായത്രി ചെല്ലുന്നത് ഇരട്ടിഫലം നൽകും.

രാവിലെയും സന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാത്രി ജപം പാടില്ല.
സ്നാനം കഴിഞ്ഞ് ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം.

അതിരാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും, സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോതിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ഈ മന്ത്രം ജപിക്കാൻ. (പുലർച്ചെ 4 മുതൽ 8 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും) രാവിലെ നിന്നുകൊണ്ടും അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടും വേണം ജപിക്കാൻ. ശ്രീകൃഷ്ണൻ, രുഗ്മിണി, ശ്രീരാമൻ,  സീതാദേവി തുടങ്ങിയവർ അനുഷ്ഠിച്ചിരുന്ന നിത്യകർമ്മമാണ്.

ഗായത്രീമന്ത്രം ഉരുവിടുമ്പോൾ പാപങ്ങളിൽ നിന്ന് മുക്തി നേടുകയും  ആത്മാവിനെ ശുദ്ധീകരിച്ച് തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ നാം അറിയാതെ  തന്നെ നമ്മളിൽ നിറയുന്നു.

ഒരു വ്യക്തി രാവും പകലും ഈ ഒരു മന്ത്രം മാത്രം ചൊല്ലുന്നുവെങ്കിൽ, അയാൾ മറ്റേതെങ്കിലും മന്ത്രത്തെ ആശ്രയിക്കേണ്ടതില്ല. ശുദ്ധമായ ഹൃദയത്തോടും നല്ല ഏകാഗ്രതയോടും കൂടി തവണകളായി ഗായത്രി ജപിച്ച്
പരിശീലിക്കുമ്പോൾ അത് ഉയർന്ന നേട്ടങ്ങൾ നൽകുന്നു, അതിന്റേതായ സിദ്ധികൾ‌ ഉണ്ടാകുമെന്നാണു വിശ്വാസം. ഇത് പരിശീലിക്കുമ്പോൾ ചിലപ്പോൾ ചിലർക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായേക്കാം. അങ്ങനെയാണെങ്കിൽ, ഒരു ഗുരുവിനെ സമീപിക്കണം. മന്ത്രങ്ങൾ ശത്രുക്കളായി പ്രവർത്തിക്കുകയും ഒരാളുടെ നേട്ടങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു. ഒരു മന്ത്രത്തിന്റെ താളാത്മക ആവർത്തനത്തെ ജപം എന്ന് വിളിക്കുന്നു. തെറ്റായി ഉച്ചരിക്കുകയാണെങ്കിൽ വിപരീത ഫലങ്ങൾ നൽകും. ഒരു ദേവന്റെയോ ദേവിയുടെയോ ശബ്ദശരീരമാണ് മന്ത്രം. ഗുരു ഉപദേശം അവർക്ക് ലഭിക്കുന്നതാണ് നല്ലത്.

ന്യാസം 

1- പ്രണവസ്യ ഋഷി ബ്രഹ്മാ (ശിരസ്സ്‌) ദേവീ ഗായത്രീ ഛന്ദഃ (നാസികാ) പരമാത്മാ ദേവതാ (ഹൃദയം)

2- ഗായത്രീ ശിരസോ ബ്രഹ്മാ ഋഷിഃ അനുഷ്ടുപ്‌ ഛന്ദ പരമാത്മ ദേവതാ

3- സവിത്ര്യാ വിശ്വാമിത്ര ഋഷിഃ നിചൃത്‌ ഗായത്രി ഛന്ദഃ സവിതാ ദേവതാ

നടുവിരലും മോതിരവിരലും ചേര്‍ത്തുപിടിച്ച് അവയുടെ രണ്ടാമത്തെ സന്ധിയില്‍ പെരുവിരല്‍ തൊട്ടുകൊണ്ട് മറ്റുവിരലുകള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക. ഈ മുദ്രയ്ക്ക് മൃഗമുദ്ര എന്നുപറയുന്നു.

മൃഗമുദ്ര കൊണ്ട് ശിരസ്സില്‍ സ്പര്‍ശിച്ച് ഓം ഗാഥിനോ വിശ്വാമിത്ര ഋഷി
എന്നും മൂക്കിനു താഴെ തൊട്ട് ഗായത്രി ഛന്ദ: എന്നും ഹൃദയത്തില്‍ സ്പര്‍ശിച്ച് സവിതാ ദേവത എന്നും ജപിയ്ക്കുക.

गायत्रि ध्यानं

मुक्ताविद्रु महेम नील धवळच्छायै र्मुखैस्तेक्णै    
र्मुक्तामिंदुनि दद्धरत्न मकुटां तत्वार्ध वर्णात्मिकां 
गायत्रीं वरदा भयांकुश कशाश्शुभ्रं कपालं गदां
शंखं चक्रमदारविंद युगळं हस्तैर्वहंतीं भजे

മുക്‍താവിദൃൂമ ഹേമ നീല ധവള ഛായൈ മുഖൈര്‍ സ്‌ത്രീക്ഷണൈഃയുക്‍താമിന്ദു കലാ നിബദ്ധമകുടാം തത്വാര്‍ത്ഥവര്‍ണാത്മികാംഗായത്രീം വരദാഭയാങ്കുശകശാഃ ശുഭ്രം കപാലം ഗുണംശംഖം ചക്രമഥാരവിന്ദയുഗളം ഹസ്‌തൈര്‍ വഹന്തീം ഭജേ

ॐ भूर्भुवः स्वः ।
तत् सवितुर्वरेण्यं ।
भर्गो देवस्य धीमहि ।
धियो यो नः प्रचोदयात् ॥

ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥

ഓം – പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു,
ഭൂഃ – ഭൂമി
ഭുവസ്സ്‌ – അന്തരീക്ഷം
സ്വർ – സ്വർഗം
തത് – ആ
സവിതുർ – സവിതാവിന്റെ (സൂര്യന്റെ)
വരേണ്യം – ശ്രേഷ്ഠമായ
ഭർഗസ് – ഊർജപ്രവാഹം പ്രകാശം
ദേവസ്യ – ദൈവികമായ
ധീമഹി – ഞങ്ങൾ ധ്യാനിക്കുന്നു
യഃ – യാതൊന്ന്
നഃ – ഞങ്ങളുടെ (നമ്മളുടെ)
ധിയഃ – ബുദ്ധികളെ
പ്രചോദയാത് – പ്രചോദിപ്പിക്കട്ടെ.

ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാര്‍ത്ഥനയുടെ സാരം. 

സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. ആദ്യം ദൈവത്തെ സ്തുതിക്കുന്നു, തുടർന്ന് ഭക്തിയോടെ ധ്യാനിക്കുകയും ഒടുവിൽ മനുഷ്യന്റെ അജ്ഞതയുടെ അന്ധകാരത്തെ അകറ്റാനും ബുദ്ധിയെ ഉണർത്താനും ശക്തിപ്പെടുത്താനും ദൈവത്തോട് അഭ്യർത്ഥിക്കുന്നു.

ഗായത്രി മന്ത്രം രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കുംമെന്നാണ് വിശ്വാസം. 

അഷ്ടസിദ്ധികൾ :

1) അണിമ - ആഗ്രഹം പോലെ ചെറുതാകാനുള്ള കഴിവാണ് അണിമ. 

2) മഹിമ - ഇഷ്ടാനുസരണം വലുതാവാനുള്ള കഴിവാണ് മഹിമ.

3) ലഘിമ - ഭാരമില്ലാത്തവനായി മാറാനുള്ള കഴിവാണ് ലഘിമ. 

4) ഗരിമ - ഏറെ ഭാരമുള്ളവനായി മാറാനുള്ള കഴിവാണ് ഗരിമ. 

5) ഈശിത്വം - ആരേയും തന്റെ ഇഷ്ടത്തിനനുസരിച്ചു കൊണ്ടുവരാനുള്ള പ്രത്യേക കഴിവാണ് ഈശിത്വം. 

6) വശിത്വം - എല്ലാവരേയും വശീകരിക്കാനുള്ള കഴിവാണ് വശിത്വം. 

7) പ്രാപ്തി - പ്രാപ്തി എന്നാൽ മറ്റുള്ളവർക്ക് സ്പർശിക്കാൻ കഴിയാത്ത വസ്തുക്കളെ സ്പർശിക്കാൻ ഉള്ള കഴിവാണ്. 

8) പ്രകാശ്യം - ഭൂമിയുടെ ഉള്ളിലേക്ക് അന്തർദ്ധാനംചെയ്യാനും അവിടെ നിന്ന് താനാഗ്രഹിക്കുമ്പോൾ പുറത്തേക്ക് വരാനും ഉള്ള കഴിവിനെയാണ് പ്രകാശ്യം എന്നുപറയുന്നത്.

"സർവരോഗ നിവാരിനി ഗായത്രി" എല്ലാ രോഗങ്ങളുടെയും മോചനമാണ് ഗായത്രി, "സർവ്വ ദുഖ പരിവാരിനി ഗായത്രി" ഗായത്രി എല്ലാ ദുരിതങ്ങളെയും അകറ്റി നിർത്തുന്നു, "സർവ വാഞ്ച ഫലാശ്രി ഗായത്രി" എല്ലാ മോഹങ്ങളുടെയും പൂർത്തീകരണമാണ് ഗായത്രി. മന്ത്രം ചൊല്ലുകയാണെങ്കിൽ, പലതരം ശക്തികൾ ഉയർന്നുവരും. ഗായത്രി ജപിക്കുന്ന എണ്ണത്തിനനുസരിച്ച് ഓരോരോ ഫലങ്ങളാണ് ലഭിക്കുക എന്നാണ് വിശ്വാസം. 

ഓരോ ദിവസവും ചെയ്യുന്ന തെറ്റായ പ്രവൃത്തികളുടെ ഫലങ്ങൾ കുറയ്ക്കുന്നതിന് ഇത് സഹായിക്കും. നിഷ്കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നൽകുന്നു. ഈ മന്ത്രം ഉൽ‌പാദിപ്പിക്കുന്ന സ്പന്ദനങ്ങളെക്കുറിച്ച് അന്വേഷിക്കുകയും വേദങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ ശരിയായ ഉച്ചാരണത്തോടെ അത് പാരായണം ചെയ്യുമ്പോൾ ചുറ്റുമുള്ള അന്തരീക്ഷം ദൃശ്യപരമായി പ്രകാശിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, ദിവ്യപ്രഭാവമായ ബ്രഹ്മപ്രകാശം നിങ്ങളുടെ മേൽ ഇറങ്ങുകയും നിങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും ഈ മന്ത്രം ചൊല്ലുമ്പോൾ നിങ്ങളുടെ പാത പ്രകാശിപ്പിക്കുകയും ചെയ്യും.

1008 ചുവന്ന മലർകളാൽ ഗായത്രി ഹോമം ചെയ്താൽ രാജകീയ പദവി തേടിയെത്തും. 

1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും.

ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും.

മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. 

നാല് വർഷം ജപിച്ചാൽ ദേവജന്മം ലഭിക്കും.

അഞ്ച് വർഷം ജപിച്ചാൽ ഇന്ദ്രനാവാം. 

ആറുവർഷം ജപിച്ചാൽ ബ്രഹ്മലോകവാസം ലഭിക്കും. 

ഏഴുവർഷം ജപിച്ചാൽ സൂര്യമണ്ഡലത്തിൽ ഗായത്രിദേവിക്ക് സമീപസ്ഥനായി കഴിയാം

വിവരണം

സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ.

പ്രണവം =

ഓം’ അല്ലെങ്കിൽ (അ ഉ മ ) അകാരവും ഉകാരവും മകാരവും ഓംകാരത്തിൽ അന്തർലീനമാണ്.  ഓം മന്ത്രത്തിന്റെ സൂക്ഷ്മമായ ഭാഗത്ത് സാവിത്രി ദേവിയുടെ ആറ് ( ക്ലാം, ക്ലിം, ക്ലം, ക്ലെയിം, ക്ലൗ, ക്ല. ) അവയവങ്ങളുണ്ടെന്നും , ഓം എന്ന ശബ്ദം പ്രാണനിൽ നിന്ന് വരുന്നതുകൊണ്ട് ഇതിനെ പ്രണവ് എന്നും വിളിക്കുന്നു. മനുഷ്യന്റെ തൊണ്ടയിൽ നിന്ന് പുറപ്പെടുന്ന എല്ലാ വാക്കുകളുടെയും ആകെത്തുകയും സത്തയുമാണ് ഇത്.

ഏതു വസ്തു ഓംഎന്നുള്ള ശബ്ദമായി തീർന്നുവൊ അതിനെ നാദം എന്നു പറയപ്പെടുന്നു . ആ നാദത്തിൽ നിന്നും ഉണ്ടായ ഓംകാരത്തിന്റെ പ്രണവം എന്നും പറയുന്നു. നാമത്തെ ബ്രഹ്മശബ്ദാത്തിൽ എടുക്കേണ്ടതാണ്. ബ്രഹ്മശബ്ദം സവവ്യാപിയും ജഗത്തിന്റെ ഉല്പത്തി, സ്ഥിതി, നാശങ്ങൾക്ക് കാരണവും പരമസത്യത്തെയും സൂചിപ്പിക്കുന്ന എങ്ങും നിറഞ്ഞുനിൽക്കുന്ന പ്രണവനാദമാണ് ഓം. ഇതാണ് സർവ ശ്രേഷ്ഠമായ മന്ത്രവും. എല്ലാ മന്ത്രങ്ങളും ഈ പ്രപഞ്ചവും ആവിർഭവിച്ചിട്ടുള്ളതും ഇതിൽ നിന്നു തന്നെയാണു. മുന്നൂറ്റി അറുപത് ദശലക്ഷം തവണ ഇത് ജപിക്കുന്ന ഒരാൾ സർവ്വ ശക്തനുമായി ലയിക്കും, 

വ്യാഹൃതികൾ:

ഭൂ:  ഭവതീതി ഭൂ: – ഭവിക്കുന്നതുകൊണ്ട് ‘ഭൂ:’ എന്നു പറയുന്നുവെന്നർഥം. ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതിൽ ഉള്ളതുകൊണ്ടാണ് ‘ഭൂ:’ എന്ന നാമം സിദ്ധിച്ചത്.

ഭുവ: = ഭാവയതീതി ഭുവ:, വിശ്വത്തെ ഭാവനം ചെയ്യുന്നതുകൊണ്ട് ഭുവ: എന്ന് പറയുന്നു. സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അർത്ഥമുണ്ട്.

സ്വ: = സുഷ്ഠു അവതി, നല്ലപോലെ പൂർണതയെ പ്രാപിക്കുന്നത് ; സ്വർഗം.

മന്ത്രം:

തത് = അത് / ആ
സവിതു: = സവിതാവിന്റെ – ചൈതന്യം ചൊരിയുന്നവന്റെ – സൂര്യന്റെ എന്നൊക്കെ അർത്ഥം. ‘സവനാത്പ്രേരണാച്ചൈവ സവിതാതേന ചോച്യതേ’ എന്ന് യാജ്ഞവല്ക്യൻ സവിതൃപദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്.

വരേണ്യം = പ്രാർഥിക്കപ്പെടുവാൻ യോഗ്യമെന്നാണ് വരേണ്യപദത്തിന്റെ അർത്ഥം.

ഭർഗ: = എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്

ദേവസ്യ = ഷഷ്ഠി വിഭക്തിയായതിനാൽ ദേവന്റെ എന്നർഥം. ദീവ്യതി ഇതി ദേവ: = സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അർത്ഥം. അതിനാൽ പ്രകാശസ്വരൂപന്റെ എന്ന അർത്ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.

ധീമഹി = ഇത് ചിന്താർഥത്തിലുള്ള ധ്യൈ എന്ന ധാതുവിന്റെ രൂപമാണ്. ഞങ്ങൾ ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അർത്ഥം.

ധിയ: = ഇത് ദ്വിതീയ ബഹുവചനമായാൽ നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.

യ: = വൈദികപ്രയോഗമാകയാൽ ഈ സംബന്ധ സർവനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അർത്ഥം പറയാം. ഇവിടെ യ: ഭർഗപദത്തിന്റെ വിശേഷണമാണ്.

ന: = ഇത് ഷഷ്ഠി ബഹുവചനമാകയാൽ ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അർത്ഥമുണ്ട്.

പ്രചോദയാത്= പ്രചോദിപ്പിക്കട്ടെ എന്നർഥം. പ്രേരണാർഥമായ ‘ചുദ്’ ധാതുവിന്റെ രൂപമാണ് ഇത്. ‘പ്ര’ എന്ന ഉപസർഗയോഗം കൊണ്ട് പ്രകർഷേണ പ്രേരിപ്പിക്കട്ടെ എന്നർഥം.















അഭിപ്രായങ്ങളൊന്നുമില്ല