Latest

ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പ്പിക്കപ്പെട്ടിട്ടുണ്ട്. നക്ഷത്രവൃക്ഷങ്ങളെ നട്ട് പരിചരിച്ച് വളർത്തിയാൽ....



സപ്തർഷിമണ്ഡലത്തിൽപ്പെട്ട  മുനിയായ അത്രി മഹർഷിയുടെയും ദക്ഷന്റെ പുത്രിയായ അനസൂയയുടെയും മകനാണ് ചന്ദ്രൻ. അത്രിയുടെ കണ്ണിൽനിന്നാണ് ചന്ദ്രൻ ജനിച്ചതെന്ന് വിഷ്ണുപുരാണത്തിൽ കാണുന്നു. അതുകൊണ്ട് അത്രിനേത്രഭവൻ എന്ന പേരുകൂടി ചന്ദ്രന് ഉണ്ട്. ബ്രഹ്മാവ് അത്രിമഹർഷിയെ ഒരു പ്രത്യേക ലോകം സൃഷ്ടിക്കാനായി ചുമതലപ്പെടുത്തിയെന്നും അതിനു വേണ്ടി തപസ്സിരുന്ന വേളയിൽ ഒരു ദിവ്യപ്രകാശം മുനിയുടെ നേത്രത്തിൽ നിന്ന് ഉദ്ഭവിച്ചു എന്നും അതിനെ പിടിച്ചുനിർത്താൻ ദിക്പാലകർക്ക് സാധിക്കാത്തതിനാൽ അതിനെ കടലിലെറിഞ്ഞു എന്നും അത് ദേവന്മാരും അസുരന്മാരും ചേര്‍ന്ന്  പാലാഴി കടഞ്ഞപ്പോൾ പൊങ്ങിവന്നു എന്നും അതാണ് ചന്ദ്രനെന്നും മത്സ്യ പുരാണത്തിലുണ്ട്. ഒരിക്കൽ ത്രിമൂർത്തികളിൽനിന്നും വരം കിട്ടിയ അനസൂയ ത്രിമൂർത്തികൾ തന്റെ പുത്രൻമാരായി ജനിക്കണമെന്ന വരം ചോദിച്ചപ്പോൾ  മഹാവിഷ്ണു ദത്താത്രേയനായും, ശിവൻ ദുർവാസാവായും, ബ്രഹ്മാവ് ചന്ദ്രനായും അനസൂയയിൽ ജനിച്ചു എന്നും പുരാണത്തിലുണ്ട്.

സംസ്കൃതത്തിൽ ചന്ദ്ര എന്ന പദത്തിന് അർഥം തിളങ്ങുന്ന അല്ലെങ്കിൽ  ശോഭിക്കുന്ന എന്നതാണ്. തൂവെള്ള ദേഹത്തോട് കൂടി ഇരുകൈകളിൽ താമരപ്പൂവും ആയുധമായ ഗദയോടും കൂടി സൗമ്യനും അങ്ങേയറ്റം സുന്ദരനുമായ ദേവനായിട്ടാണ് ചന്ദ്രനെ പുരാണങ്ങളിൽ വർണ്ണിക്കുന്നത്. മൂന്ന് ചക്രങ്ങളോട് കൂടിയ ചന്ദ്രന്റെ രഥം പത്തു വെളളക്കുതിരകൾ വലിച്ചുകൊണ്ട് എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഐതിഹ്യങ്ങളിൽ നക്ഷത്രങ്ങളെ ദക്ഷന്റെ പുത്രിമാരായും ചന്ദ്രന്റെ ഭാര്യമാരായും കണക്കാക്കുന്നു 27 നക്ഷത്രങ്ങൾ. 27 നക്ഷത്രങ്ങളിൽ രോഹിണിയാണു കൂടുതൽ സുന്ദരി. അതിനാൽ അമിതസ്നേഹം രോഹിണിയോടു കാണിക്കുകയും മറ്റുളള 26 നക്ഷത്രങ്ങൾ  ദക്ഷനോട് പറയുകയും ക്ഷുഭിതനായ ദക്ഷൻ ചന്ദ്രനെ ശപിക്കുകയും അതിന്റെ ഫലമായി എല്ലാ മാസത്തിലും ചന്ദ്രനു വൃദ്ധിക്ഷയം വരുന്നത് എന്നാണ് ഐതിഹ്യം.

27 നക്ഷത്രങ്ങളുടെയും സംസ്കൃത  അർത്ഥം, അധിദേവത, ഉപാസനാ മൂര്‍ത്തി, ഓരോ നക്ഷത്രക്കാറും പ്രധാനമായും ദർശിക്കേണ്ട ക്ഷേത്രങ്ങൾ, ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പ്പിക്കപ്പെട്ടിട്ടുണ്ട്. നക്ഷത്രവൃക്ഷങ്ങളെ നട്ട് പരിചരിച്ച് വളർത്തിയാൽ ആയുസ്സും, ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.



1.അശ്വതി


അർത്ഥം : കുതിരയെപ്പോലെയുള്ളവൾ.
അശ്വതി നക്ഷത്ര ദേവതയായ അശ്വിനി ദേവതകളുടെ കുതിരയുടെ ആകൃതിയാണ് നക്ഷത്ര സ്വരൂപം.
ദർശിക്കേണ്ട ക്ഷേത്രം : കണ്ണൂരിലെ വൈദ്യനാഥ ക്ഷേത്രം.
ഉപാസനാ മൂര്‍ത്തി: ഗണപതി
മുഹൂർത്തങ്ങൾ : യാത്ര, വിദ്യാരംഭം, ചികിത്സ ആഭരണങ്ങളുടെ ക്രയവിക്രയം.
ഭാഗ്യദിനം : ചൊവ്വ.
വൃക്ഷം : കാഞ്ഞിരം
ഭാഗ്യ സംഖ്യ : 7 , 9
മൃഗം : കുതിര.
ഗണം : ദേവഗണം.
പക്ഷി : പുള്ള്.
ഭൂതം : ഭൂമി.
യോനി : പുരുഷം.
ദേവത : അശ്വിനിദേവകള്‍
അധിപ ഗ്രഹം : മേടക്കൂറിൽപ്പെടുന്ന ഈ നാളിന്റെ ഗ്രഹം കേതുവാണ്.





2. ഭരണി


അർത്ഥം : പുതുജീവൻ വഹിക്കുന്നവൾ.
ദർശിക്കേണ്ട ക്ഷേത്രം : കൊല്ലത്തെരക്കടവൂർ ക്ഷേത്രം.
ഉപാസനാ മൂര്‍ത്തി : സുബ്രഹ്മണ്യന്‍, ഭദ്രകാളി
മുഹൂർത്തങ്ങൾ : വിഷ സംബന്ധമായ കാര്യങ്ങൾ, സാഹസ കൃത്യങ്ങളിൽ ഏർപ്പെടുക, കൃഷി സംബന്ധമായ കാരൃങ്ങൾ, കിണർ വെട്ടൽ.
ഭാഗ്യദിനം : ചൊവ്വ, വെള്ളി
വൃക്ഷം : നെല്ലി.
ഭാഗ്യ സംഖ്യ : 9
മൃഗം : ആന.
ഗണം : മനുഷ്യഗണം.
പക്ഷി : പുള്ള്.
ഭൂതം : ഭൂമി.
യോനി : പുരുഷം.
ദേവത : യമന്‍.
അധിപ ഗ്രഹം: മേടം രാശിയിലെ രണ്ടാമത് നക്ഷത്രം ഈ നാളിന്റെ ഗ്രഹം ശുക്രൻ ആണ്.






3. കാർത്തിക 


അർത്ഥം : മുറിക്കുന്നവൾ
ദർശിക്കേണ്ട ക്ഷേത്രം : ഹരിപ്പാട് മുരുകൻ ക്ഷേത്രം
ഉപാസനാ മൂര്‍ത്തി: ദുര്‍ഗാദേവി
മുഹൂർത്തങ്ങൾ : സാഹസിക കൃത്യങ്ങൾ, വിവാദം, ശത്രു സംഹാരം, തുടങ്ങിയവ.
ഭാഗ്യദിനം : ഞായർ
വൃക്ഷം : അത്തി
ഭാഗ്യ സംഖ്യ : 1
മൃഗം : ആട്
ഗണം : ആസുരം
പക്ഷി : പുള്ള്
ഭൂതം : ഭൂമി
യോനി : സ്ത്രീ.
ദേവത : അഗ്നി
അധിപ ഗ്രഹം : ഇടവം രാശിക്കടുത്തുള്ള കാർത്തിക അറിയപ്പെടുന്ന ഈ നാളിന്റെ ഗ്രഹം സൂര്യൻ ആണ്. 




4. രോഹിണി


അർത്ഥം : ചുവന്നവൾ
ദർശിക്കേണ്ട ക്ഷേത്രം : തിരുവനന്തപുരത്തെ അനന്ദപത്മനാഭ സ്വാമി ക്ഷേത്രം.
ഉപാസനാ മൂര്‍ത്തി: വിഷ്ണു, ദുര്‍ഗാദേവി.
മുഹൂർത്തങ്ങൾ : മംഗളകർമ്മം, വിവാഹം, ഗൃഹനിർമ്മാണം, ദേവാരാധന തുടങ്ങിയവ.
ഭാഗ്യദിനം : തിങ്കൾ
വൃക്ഷം : ഞാവൽ
ഭാഗ്യ സംഖ്യ : 2
മൃഗം : പാമ്പ്‌.
ഗണം : മാനുഷം
പക്ഷി : പുള്ള്‌.
ഭൂതം : ഭൂമി
യോനി : സ്ത്രീ.
ദേവത : ബ്രഹ്മാവ്.
അധിപ ഗ്രഹം : ഇടവം രാശിയിലെ രണ്ടാമത്തെ നക്ഷത്രമാണ് രോഹിണി . ഈ നാളിന്റെ ഗ്രഹം ചന്ദ്രൻ ആണ്. 





5. മകയിരം


അർത്ഥം : മാനിന്റെ തലയുള്ളവൾ
ദർശിക്കേണ്ട ക്ഷേത്രം : പെരുന്ന മുരുകൻ ക്ഷേത്രം.
ഉപാസനാ മൂര്‍ത്തി: മഹാലക്ഷ്മി
മുഹൂർത്തങ്ങൾ : വാസ്തു കർമ്മം, ക്ഷേത്രനിർമ്മാണം, യാത്ര, വിവാഹം തുടങ്ങിയവ.
ഭാഗ്യദിനം : ചൊവ്വ
വൃക്ഷം : ദാഹശമനിയി ഉപയോഗിക്കുന്നു  കരിങ്ങാലി.
ഭാഗ്യ സംഖ്യ : 9
മൃഗം : പാമ്പ്.
ഗണം : ദൈവം.
പക്ഷി : പുളള്.
ഭൂതം : ഭൂമി.
യോനി : സ്ത്രീ.
ദേവത : ചന്ദ്രൻ.
അധിപ ഗ്രഹം :ആദ്യ പകുതി ഇടവരാശിയിലും അവസാന പകുതി മിഥുനം രാശിയിലും മ
ആണെന്നാണ് കണക്കാക്കുന്നു. ഈ നാളിന്റെ ഗ്രഹം ചൊവ്വ ആണ്. 






6. തിരുവാതിര


അർത്ഥം : കുതിർന്നവൾ.
ദർശിക്കേണ്ട ക്ഷേത്രം : മണ്ണാറശാല നാഗരാജ ക്ഷേത്രം.
ഉപാസനാ മൂര്‍ത്തി: നാഗദേവതകള്‍
മുഹൂർത്തങ്ങൾ : യുദ്ധം, ബന്ധനം, ഉച്ചാടന കർമ്മങ്ങൾ വിഷ ക്രിയകൾ വിദ്യാരംഭം തുടങ്ങിയവ.
ഭാഗ്യദിനം : വെള്ളി.
വൃക്ഷം : കരിമരം.
ഭാഗ്യ സംഖ്യ : 4.
മൃഗം : ശ്വാവ്.
ഗണം : മാനുഷം
പക്ഷി : ചെമ്പോത്ത്.
ഭൂതം : ജലം.
യോനി : സ്ത്രീ.
ദേവത : ശിവൻ.
അധിപ ഗ്രഹം : മിഥുനക്കൂറിൽപ്പെടുന്ന ഈ നാളിന്റെ ദേവത രാഹു ആണ്.




7. പുണർതം

അർത്ഥം : മടങ്ങിവന്ന പ്രകാശം.
ദർശിക്കേണ്ട ക്ഷേത്രം : കവിയൂരിലെ ഹനുമാൻ ക്ഷേത്രം.
ഉപാസനാ മൂര്‍ത്തി: ശ്രീരാമന്‍
മുഹൂർത്തങ്ങൾ : യാത്ര, വ്രതാരംഭം, വിദ്യാരംഭം, ശാന്തികർമ്മം, വാസ്തു കർമ്മം, കൃഷി, ആഭരണങ്ങൾ, വാഹനം എന്നിവ വാങ്ങുന്നതിന് ഉത്തമം.
ഭാഗ്യദിനം : വ്യഴം.
വൃക്ഷം : മുള.
ഭാഗ്യ സംഖ്യ : 3.
മൃഗം : പൂച്ച.
ഗണം : ദൈവം.
പക്ഷി : ചെമ്പോത്ത്.
ഭൂതം : ജലം.
യോനി : സ്ത്രീ.
ദേവത : അദിതി.
അധിപ ഗ്രഹം : മിഥുനം രാശിയിലെ ഈ നാളിന്റെ ദേവത വ്യാഴം ആണ്. 






അഭിപ്രായങ്ങളൊന്നുമില്ല